121

Powered By Blogger

Tuesday, 30 June 2020

സാമ്പത്തിക പ്രതിസന്ധി: റിസര്‍വ് ബാങ്കിലെ മിച്ചമുള്ളതുകയില്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനംമൂലം നികുതിവരുമാനം കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് ലാഭവിഹിതമായി കൂടുതൽ തുക സർക്കാർ ആവശ്യപ്പെട്ടേക്കും. രാജ്യമൊട്ടാകെ അടച്ചിട്ടത് സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യക്ഷ-പരോക്ഷ നികുതിയിനത്തിൽ വൻഇടിവുണ്ടായി. പ്രതീക്ഷിച്ച ചരക്കുസേവനനികുതിയും ലഭിച്ചില്ല. പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും ഇതുവരെ നടന്നില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിൽനിന്ന് കൂടുതൽതുക സർക്കാർ പ്രതീക്ഷിക്കുന്നത്. ബജറ്റിൽ ലക്ഷ്യമിട്ടതിലുംകൂടതൽ ധനക്കമ്മിക്ക് ഇടവന്നേക്കാമെന്ന സാഹചര്യത്തിലാണ് അധിക വിഭവസമാഹരണത്തിനായി സർക്കാർ മറ്റുവഴികൾതേടുന്നത്. 2018-19 സാമ്പത്തികവർഷത്തിൽ അറ്റാദായമായ 12,13,414 കോടിയിൽനിന്ന് 28,000 കോടി രൂപയാണ് ലാഭവിഹിതമായി ആർബിഐ സർക്കാരിന് നൽകിയത്. അതിനുശേഷം 1.76 ലക്ഷംകോടി രൂപ കരുതൽ ശേഖരത്തിൽനിന്നും സർക്കാരിന് നൽകി. കൂടുതൽ സർക്കാർ ബോണ്ടുകൾ ആർബിഐ വാങ്ങുന്നതിനാൽ അവയിൽനിന്ന് ലഭിക്കുന്ന പലിശ ലാഭവിഹിതയിനത്തിൽ സർക്കാർ ഖജനാവിന് കൈമാറിയേക്കും. ഓപ്പൺ മാർക്കറ്റ് ഇടപെടലിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 1.3 ലക്ഷംകോടി രൂപമൂല്യമുള്ള കടപ്പത്രങ്ങളാണ് കേന്ദ്ര ബാങ്ക് വാങ്ങിയത്. 10,000 കോടി മൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ ദ്വിതീയ വിപണിവഴി വിൽക്കുകയുംചെയ്തു. ഇതേകലായളവിൽ 52,550 കോടി രൂപയുടെ സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും 10 കോടി രൂപയുടെ വിൽപന നടത്തുകയും ചെയ്തു. അതിന് ലഭിക്കുന്ന പലിശയുൾപ്പടെയുള്ള തുക ലാഭവിഹതമായി സർക്കാരിന് കൈമാറിയേക്കും.

from money rss https://bit.ly/3dKE2uW
via IFTTT