121

Powered By Blogger

Sunday, 7 June 2020

ബാങ്കിംഗ് മേഖലയിലെ ഓഹരികളില്‍ മുന്നേറ്റമുണ്ടാകും

കഴിഞ്ഞ മൂന്നു നാലു മാസക്കാലം ഏറ്റവുംമോശം പ്രകടനം നടത്തിയത് ബാങ്കിംഗ് മേഖലയായിരുന്നു. 2021 സാമ്പത്തികവർഷം വ്യവസായങ്ങളിൽ നിന്നുള്ള ലാഭം, വായ്പാ ഇടപാടുകൾ, ആസ്തി നിലവാരം എന്നിവ ഇടിയുമെന്ന കാഴ്ചപ്പാടാണിതിനു കാരണം. എന്നാൽ നിഫ്റ്റിയുടെ ബാങ്ക് സൂചികയിൽ ഇവയുടെ നല്ലൊരുശതമാനം ഇളവുചെയ്യപ്പെട്ടിട്ടുണ്ട്. സമ്പദ്ഘടന വീണ്ടുംസജീവമാകുന്നതോടെ ബാങ്കിംഗ്, ധനകാര്യ മേഖലകൾ 2021 സാമ്പത്തിക വർഷം രണ്ടാംപകുതിയോടെ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ഓഹരി വിലയിലുണ്ടായ കുറവും സുസ്ഥിര സാമ്പത്തികനിലയും വിദേശ, ആഭ്യന്തര നിക്ഷേപകരുമായി വൻതോതിൽ കൂടിയ വിലയ്ക്ക് ഓഹരി ഇടപാടുകൾ നടത്തുന്നതുമാണ് ഈ നിഗമനത്തിനാധാരം. പലിശനിരക്കിൽ വരുത്തിയഇളവും 2020 സാമ്പത്തിക വർഷം നാലാംപാദത്തിൽ റെഗുലേറ്ററി ആവശ്യങ്ങൾക്കുപരിയായിവന്ന ചാർജിംഗ് നിബന്ധനകളും, മൂലധനം നിലനിർത്തി, ആവശ്യമായ മൂലധനഅനുപാതം വർധിപ്പിക്കുന്നതിനായി സുതാര്യമായ പണം ലഭ്യതയുണ്ടാവുകയും ചെയ്തത് ഹൃസ്വകാലയളവിലും ദീർഘകാലത്തേക്കും ഈ മേഘലയ്ക്ക് അനുകൂല ഘടകങ്ങളാണ്. വിശാലമായ അർത്ഥത്തിൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഓഹരി വിപണിയുടെ പ്രകടനം മെച്ചമാണ്. വില കുറയുമെന്നുകരുതി ഓഹരികൾ വിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുമെങ്കിലും ഈ പ്രവണതയുടെ ദീർഘചക്രത്തിലാണ് നാമിപ്പോൾ. സാമ്പത്തികനില സാധാരണ നിലയിലേക്കു മടങ്ങാനുള്ളശ്രമം നടത്തുന്നതോടെ ഹൃസ്വകാലത്തേക്ക് അൽപം ചാഞ്ചല്യം അനുഭവപ്പെടുമെങ്കിലും ഭാവിയിൽ ഉയരങ്ങളിലേക്കു കുതിക്കാനുള്ളശേഷിയുണ്ട്. കഴിഞ്ഞ മൂന്നുനാലാഴ്ചകളിൽ നിഫ്റ്റി 1300 പോയിന്റുകളിലധികം കൂട്ടിച്ചേർത്തിട്ടുണ്ട്. ഹൃസ്വകാലയളവിൽ 15 ശതമാനമാണിത്. ചെറിയ തോതിൽ ഏകീകരണമുണ്ടാകുമെന്നുറപ്പാണ്. അടുത്തവാരത്തിൽ സാമ്പത്തിക കണക്കുകളും കമ്പനിഫലങ്ങളും പ്രതികൂല ചായ്വ് പ്രകടിപ്പിക്കുമെന്നതിനാൽ വിപണി അൽപം ജാഗ്രതയിലായിരിക്കും. സാമ്പത്തികമേഖല വീണ്ടുംതുറന്നത് പ്രവണതകളിൽ മാറ്റംവരുത്തുമെങ്കിലും കഴിഞ്ഞ മൂന്നുനാലു മാസം ആഭ്യന്തര സാമ്പത്തിക മേഖലയിൽ പ്രകടനം മോശമായിരുന്നതിനാൽ ലോകത്തിനൊപ്പം എത്താനുള്ള ശ്രമത്തിലാണ്. ഈ ഘട്ടത്തിൽ ആഗോള വിപണിയിലെ ചലനങ്ങൾ പ്രാധാന്യമർഹിക്കുന്നു. നിശ്ചലാവസ്ഥയിൽ നിന്നുമാറി ചലനം വീണ്ടെടുത്തതോടെ ഇന്ത്യയുടെ പ്രതിമാസ ധനാവശ്യങ്ങൾ വർധിക്കും. പ്രതിദിനമെന്നോണം പുരോഗതി ദൃശ്യമാവുമെങ്കിലും കോവിഡിനു മുമ്പത്തെ അവസ്ഥയിലേക്കു തിരിച്ചെത്താൻ ഒരു വർഷമോ അതിലധികമോ സമയം എടുക്കാനാണ് സാധ്യത. ഇക്കാലയളവിൽ ചിലമേഖലകൾ മെച്ചപ്പെടുകയും ചിലവയുടെ പ്രകടനംമോശമാവുകയുംചെയ്യും. എല്ലാമേഖലകളും പഴയതുപോലെ ആയിത്തീരുമെന്നു പ്രതീക്ഷിക്കരുത്. ആവശ്യങ്ങളുടെ കുടിശികകൾ നിലനിൽക്കുമെന്നതിനാൽ ഇന്നത്തെ സാമ്പത്തിക മുന്നേറ്റത്തിന്റെ സുസ്ഥിരത വെല്ലുവിളിക്കപ്പെട്ടേക്കാം. പ്രയാസംനിറഞ്ഞ ഈ കാലഘട്ടത്തിൽ വരുമാനം നിലനിർത്താൻ കഴിയുന്ന ഓഹരികൾക്കും മേഖലകൾക്കും കമ്പനികൾക്കും കൂടിയ മൂല്യ നിർണയം ലഭിക്കും. ഉപഭോക്തൃ ഉൽപന്നങ്ങൾക്കും വാഹന, ഇലക്ട്രിക്കൽ, എയർലൈൻ മേഖലകൾക്കും ഇപ്പോൾ കൂടിയ മൂല്യനിർണയമുണ്ട്. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ, ടെലികോം മേഖല എന്നീവിഭാഗങ്ങളിൽ മൂല്യനിർണയം കൂടിയനിലവാരത്തിലാണ്. ഉറച്ച, ഗുണകരുമായ ഓഹരികൾ എന്ന കാഴ്ചപ്പാടുള്ളതിനാൽ ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും പ്രയോജനകരമായി ഇവനിലനിൽക്കും. ഫാർമ, കെമിക്കൽസ്, ബാങ്കുകൾ, ഐടി മേഖലകളിൽ ന്യായമായ മൂല്യനിർണയമാണുള്ളത്. ഇടത്തരം, ചെറുകിട ഓഹരികളും ന്യായമോ വിലകുറഞ്ഞതോ ആവുമെങ്കിലും ഇതരഓഹരികളുമായി താരതമ്യം ചെയ്തുള്ള ഇടപാടുകളെ ആശ്രയിച്ചായിരിക്കും മൂല്യ നിർണയം. അടിസ്ഥാനസൗകര്യ രംഗത്തെ ഓഹരികൾക്കും വിലകുറവായിരിക്കുമെങ്കിലും ദുർബ്ബലമായാണ് അവലോകനം ചെയ്യപ്പെട്ടിട്ടുള്ളത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3cLJNrA
via IFTTT