121

Powered By Blogger

Saturday, 29 August 2020

ഗോള്‍ഡ്‌ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഓഗസ്റ്റ് 31 മുതല്‍ അപേക്ഷിക്കാം

നടപ്പ് സാമ്പത്തിക വർഷത്തെ ആറാംഘട്ട ഗോൾഡ് ബോണ്ടിന് ഓഗസ്റ്റ് 31മുതൽ അപേക്ഷിക്കാം. സെപ്റ്റംബർ നാലാണ് അവസാന തിയതി. ഒരു ഗ്രാമിന് (24കാരറ്റ്) തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓൺലൈനായി അപേക്ഷിക്കുകയാണെങ്കിൽ നിശ്ചയിച്ച വിലയിൽ 50 രൂപ കിഴിവ് ലഭിക്കും. ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇതിനുമുമ്പ് ആർബിഐ പുറത്തിറക്കിയ സീരീസ് 5ലെ ബോണ്ടിന്റെ വില 5,334 രൂപയായിരുന്നു. അഞ്ചാംഘട്ടത്തിൽ സർക്കാർ പുറത്തിറക്കിയ ബോണ്ടിൽ 3,387 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ലോഹക്കണക്കിൽ വിലയിരുത്തുകയാണെങ്കിൽ 6.35ടൺ സ്വർണത്തിന് തുല്യമണിത്. 2015ൽ ഗോൾഡ് ബോണ്ട് വില്പന തുടങ്ങിയശേഷം ഇത്രയും നിക്ഷേപമെത്തുന്നത് ഇതാദ്യമായാണ്. സർക്കാരിനുവേണ്ടി ആർബിഐ ഇതുവരെ 48.16 ടൺ സ്വർണത്തിനുതുല്യമായ ബോണ്ടുകളാണ് പുറത്തിറക്കിയിട്ടുളളത്. Gold bond issue to open for subscription on August 31

from money rss https://bit.ly/2EMWZB6
via IFTTT