121

Powered By Blogger

Saturday, 29 August 2020

സ്വര്‍ണവില വീണ്ടുംകുറഞ്ഞു: ഇതോടെ മൊത്തംഇടിഞ്ഞത് 4,400 രൂപ

സ്വർണവില ശനിയാഴ്ച വീണ്ടുംകുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വർഷങ്ങളായി വിലനിർണയാധികാരമുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ വിലയാണിത്. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളിൽ നിരക്കിൽ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവൻവില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കിൽ ജിഎസ്ടി ഉൾപ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികൾ ഈടാക്കുന്നത്. ആഗോള വിപണിയിൽ ഔൺസിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്പോൾ ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.

from money rss https://bit.ly/3gG0VRo
via IFTTT