121

Powered By Blogger

Tuesday, 1 September 2020

ടെലികോം കമ്പനികള്‍ക്ക് ആശ്വാസം: എജിആര്‍ കുടിശ്ശിക അടയ്ക്കാന്‍ 10വര്‍ഷത്തെ സാവകാശം

ടെലികോം കമ്പനികളുടെ അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാന (എജിആർ) കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് ആശ്വാസ ഉത്തരവുമായി സുപ്രീംകോടതി. അവശേഷിക്കുന്ന കുടിശ്ശിക തീർക്കാർ സുപ്രീം കോടതി 10 വർഷത്തെ സമയം അനുവദിച്ചു. 2021 മാർച്ച് 31നകം കുടിശ്ശകയുള്ള തുകയുടെ 10ശതമാനം നൽകേണ്ടിവരും. അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവർഷവും ഫെബ്രുവരി ഏഴിനകം നൽകണമെന്നും പണമടവിൽ വീഴ്ചവരുത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബാക്കിയുള്ളതുക 2031 മാർച്ച് 31നകം അടയ്ക്കാനള്ള അവസരമാണ് കോടതി നൽകിയത്. ടെലികോം കമ്പനികളുടെ ചെയർമാൻ തിരിച്ചടവുസംബന്ധിച്ച് ഉറപ്പ് നൽകേണ്ടിവരും. തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എജിആർ കുടിശ്ശിക അച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം നൽകണമെന്ന് കേന്ദ്രസർക്കാർ നേരത്തെ നൽകിയ അപേക്ഷയിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ടെലികോം കമ്പനികൾക്ക് അനുകൂല വിധിവന്നതോടെ ഭാരതി എയർടെലിന്റെ ഓഹരി വില ആറുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, വോഡാഫോൺ ഐഡിയയുടെ ഓഹരി വിലയിൽ 24ശതമാനം ഇടിവാണുണ്ടായത്. കുടിശ്ശിക തീർക്കാൻ 15 മുതൽ 20വർഷംവരെ കാലാവധി ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്.

from money rss https://bit.ly/3jwvs6c
via IFTTT