121

Powered By Blogger

Monday, 31 August 2020

ഗൂഗിള്‍ പേ വഴി കോണ്ടാക്ട്‌ലെസ് പണമിടപാട് സൗകര്യവും

ഗൂഗിൾ പേ ഉപയോഗിച്ച് കോൺടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ(എൻഎഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിൾ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ആപ്പിൽ ചേർക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാൾക്ക് കാർഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ കാർഡ് ഉപയോഗിക്കാതെയും പിഎൻ നൽകാതെയും ഇടപാട് നടത്താൻ എൻഎഫ്സി സംവിധാനംവഴികഴിയും. ഗൂഗിൾ പേയിലെ സെറ്റിങ്സിൽ പോയി പേയ്മന്റ് മെത്തേഡിൽ ക്ലിക്ല് ചെയ്ത് കാർഡിലെ വിവരങ്ങൾ ചേർക്കാം. കാർഡിന്റെ നമ്പർ, കാലാവധി, സിവിവി, കാർഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേർക്കാൻ കഴിയുക. കാർഡ് വിവരങ്ങൾ ചേർത്തുകഴിഞ്ഞാൽ യഥാർഥ കാർഡ് നമ്പറിനുപകരം വ്യർച്വൽ അക്കൗണ്ട് നമ്പർ ആപ്പ് തനിയെ ഉണ്ടാക്കും. കാർഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പർ ടോക്കൺ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തമാസിയാതെ എല്ലാവർക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഗൂഗിൾ അറിയിച്ചു. Google Pay rolls out NFC-based contactless card payment option in India

from money rss https://bit.ly/3lzqbMZ
via IFTTT