121

Powered By Blogger

Monday, 31 August 2020

സമ്പദ്ഘടനയില്‍ തളര്‍ച്ച അതിരൂക്ഷം: തിരിച്ചുവരാന്‍ കാലമേറെയെടുത്തേക്കും

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞത് സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തരിച്ചടിയാകും. ലോകത്തെതന്നെ ഏറ്റവുംവലിയ അച്ചിടിൽ മാർച്ച് മുതൽ നടപ്പാക്കിയത് ലോകത്തിലെതന്നെ അതവേഗംവളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഏപ്രിൽ-ജൂൺ പാദത്തിൽ ജിഡിപിയിൽ 23.9ശതമാനമാണ് ഇടിവുണ്ടായത്. ജിഡിപിയിൽ 18.3ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനെപ്പോലും മറികടന്നുകൊണ്ടാണ് നാലിലൊന്ന് ഇടിവിലേയ്ക്ക് നീങ്ങിയത്. ഉപഭോക്താക്കളുടെ ചെലവിടൽശേഷിയിൽ കുത്തനെ കുറവുണ്ടായി. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീമേഖലയിലും കനത്ത തിരിച്ചടിയുണ്ടായി. പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളും കൂടുതൽ ശക്തമായി സാമ്പത്തികവളർച്ചയെ ഉത്തജേപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തളർച്ച 2022 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിവരെ പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് വിലിയിരുത്തൽ. സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായ ഉപഭോക്തൃ ചെലവിടൽശേഷിയിൽ 31.2ശതമാനമാണ് ഇടിവുണ്ടായത്. മൂൻപാദത്തിൽ ഈ ഇടിവ് 2.6ശതമാനംമാത്രമായിരുന്നു. മൂലധന നിക്ഷേപത്തിലാകട്ടെ ഏപ്രിൽ-ജൂൺ കാലയളവിൽ 47.9ശതമാനമാണ് കുറവുണ്ടായത്. മുൻപാദത്തിൽ മൂലധന നിക്ഷേപത്തിൽ 2.1ശതമാനം വളർച്ചരേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഗതാഗതം, വിദ്യാഭ്യാസം, റസ്റ്റോറന്റ് മേഖലയിൽ നിയന്ത്രണം ഇപ്പോഴും തുടരുകയുമാണ്. നിർമാണം, സേവനം, റീട്ടെയിൽ മേഖലയിൽ ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, കുത്തനെയുള്ള തിരിച്ചുവരവിന് രാജ്യത്തെ സമ്പദ്ഘടനസജ്ജമായിട്ടുണ്ടെന്നാണ്ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിസ്റ്റായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം പറയുന്നത്. റെയിൽ വഴിയുള്ള ചരക്ക് നീക്കം, വൈദ്യുതി ഉപയോഗം, നികുതിപിരിവ് തുടങ്ങിയവയിൽ വരുംപാദങ്ങളിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ മറിച്ചാണ്. 1947ൽ രാജ്യം ബ്രട്ടീഷ് കൊളോണിയിൽ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും മോശം സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വിലയിരുത്തൽ. വളർച്ചയ്ക്ക് വേഗംകൂട്ടാൻ റിസർവ് ബാങ്ക് റിപ്പോനിരക്കിൽ ഫെബ്രുവരിക്കുശേഷം 1.15ശതമാനം കുറവുവരുത്തി. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമൂലം നിരക്കുകുറയ്ക്കൽ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയിൽ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്തൃ ആവശ്യതകയും ഉത്പാദനക്ഷമതയും ഇനിയും വീണ്ടെടുക്കാനായിട്ടില്ല. അതിനിടെ, ലോകത്താകമാനം കോവിഡ് നിയന്ത്രണം ഫലപ്രാപ്തിയിലെത്തുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകൊണ്ടിരിക്കുകയാണ്. 36 ലക്ഷത്തിലേറെപ്പേർ ഇതിനകം രോഗബാധിതരായി. മരണസംഖ്യ 64,400ലേറെയായി വർധിക്കുകയും ചെയ്തു. Depression in the economy is at an all-time high: it may take a long time to recover

from money rss https://bit.ly/32HZX2d
via IFTTT