121

Powered By Blogger

Monday, 31 August 2020

നഷ്ടത്തില്‍നിന്ന് കുതിച്ച് വിപണി: സെന്‍സെക്‌സില്‍ 391 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 391 പോയന്റ് നേട്ടത്തിൽ 39,019ലും നിഫ്റ്റി 116 പോയന്റ് 11,503ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1087 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 684 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ജിഡിപിയിൽ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞദിവസം വിപണിയെ ബാധിച്ചത്. ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക സംബന്ധിച്ച് ഇന്ന് വാദംകേൾക്കാനിരിക്കെയാണ് വിപണിയിലെ ഈ നേട്ടം. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, എൻടിപിസി, ഗ്രാസിം, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, എംആൻഡ്എം, സിപ്ല, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 391 pts

from money rss https://bit.ly/2EBLBZr
via IFTTT