121

Powered By Blogger

Saturday, 12 September 2020

ഫ്രാങ്ക്‌ളിന്റെ ഫണ്ടുകളില്‍ കൂടുതല്‍ പണമെത്തി: തിരിച്ചനല്‍കണമെന്ന് നിക്ഷേപകര്‍

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറുഫണ്ടുകളിൽ നാലെണ്ണത്തിൽ കൂടുതൽ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ. ഒരു നിക്ഷേപകന് രണ്ടുലക്ഷം രൂപയെങ്കിലും തിരിച്ചുനൽകണമെന്നാണ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറുഫണ്ടുകളിലായി ഇതുവരെ 6,486 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ നാലുഫണ്ടുകളിൽ മിച്ചം പണവുമുണ്ട്. ഈതുകയിൽനിന്ന് പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ എഎംസിക്ക് ഇതുമായി മുന്നോട്ടുപോകാൻ തടസ്സമുണ്ട്. നിലവിൽ കർണാടക ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിക്കുന്നത്. സ്റ്റേ നീക്കി പണം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിക്ഷേപം വൻതോതിൽ പിൻവലിച്ചതിനെതുടർന്നാണ് കോവിഡ് ലോക്ക്ഡൗണിനിടെ ഏപ്രിൽ 23ന് ആറു ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചത്.

from money rss https://bit.ly/2ZMQUfZ
via IFTTT