121

Powered By Blogger

Saturday, 12 September 2020

മള്‍ട്ടിക്യാപ് ഫണ്ടുകളുടെ നിക്ഷേപരീതി മാറ്റി: വിശദാംശങ്ങള്‍ അറിയാം

മൾട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)മാറ്റംവരുത്തി. മൊത്തം നിക്ഷേപത്തിൽ 75ശതമാനവും ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികളിലാകണം ഇനി നിക്ഷേപിക്കേണ്ടത്. ഇതുവരെ 65ശതമാനമായിരുന്നു ഈ നിബന്ധന. പുതിയ നിർദേശ പ്രകാരം ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിലായി 25ശതമാനം മിനിമം നിക്ഷേപവും വേണം. ഇതോടെ നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകൾ പിന്തുടർന്നിരുന്ന നിക്ഷേപരീതിയിൽ കാതലായമാറ്റം അനിവാര്യമാകും. മൾട്ടിക്യാപ് ഫണ്ടുകളിൽ ലാർജ്, മിഡ്, സ്മോൾ ക്യാപ് കാറ്റഗറികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ടുമാനേജർമാർക്ക് വിവിധ കാറ്റഗറികളിൽ മാറിമാറി നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. 2021 ഫെബ്രുവരി അവസാന ആഴ്ചയോടെ പുതിയ നിർദേശം പൂർണമായും ഫണ്ട് കമ്പനികൾ നടപ്പാക്കേണ്ടിവരും.ഓഗസ്റ്റ് അവസാനത്തെ കണക്കുപ്രകാരം മൾട്ടിക്യാപ് ഫണ്ടുകളിലെ മൊത്തം ആസ്തി 1.46 ലക്ഷം കോടി രൂപയാണ്. SEBI announced changes to the constitution of multi-cap funds

from money rss https://bit.ly/33k0KXq
via IFTTT