121

Powered By Blogger

Saturday, 31 October 2020

ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആമസോണ്‍ സെബിക്ക് പരാതി നല്‍കി

ഫ്യൂച്ചർറീട്ടെയിൽ ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ സെബിക്ക് പരാതി നൽകി. 2019ലെ കരാർ ലംഘിച്ചാണ് റിലയൻസ് റീട്ടെയിലുമായി ഫ്യൂച്ചർ ഗ്രൂപ്പ് 34 ലക്ഷം ഡോളറിന്റെ കരാറിലേർപ്പെട്ടതെന്ന് ആമസോൺ ആരോപിക്കുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ അജയ് ത്യാഗിക്കാണ് ആമസോൺ പരാതി നൽകിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് കരാറിന് അംഗീകാരം നൽകരുതെന്നാണ് ആമസോണിന്റെ ആവശ്യം. ഇതോടെ അതിവേഗം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന റീട്ടെയിൽ ബിസിനസിനുടമയായ മുകേഷ് അംബനായുമായി അമസോൺ നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ കഴിഞ്ഞ ഞായറാഴ്ചയാണ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. പുതിയ സാഹചര്യത്തിൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ബിഎസ്ഇ സെബിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. Amazon tells India regulator its partner Future Retail is misleading public.

from money rss https://bit.ly/34IJAEG
via IFTTT