121

Powered By Blogger

Thursday, 12 November 2020

40 ദിവസമായി പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല

മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ 40 ദിവസം പിന്നിടുന്നു. ഇതിനിടയിൽ അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയിൽ കയറ്റിറക്കങ്ങളുണ്ടായെങ്കിലും ഇവിടെ അതു പ്രതിഫലിച്ചില്ല. പെട്രോൾ വിലയിൽ 50 ദിവസമായും ഡീസൽ വിലയിൽ 40 ദിവസമായും മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ചത്തെ നിരക്കനുസരിച്ച് മുംബൈയിൽ പെട്രോളിന് 87.74 രൂപയാണ്. ഡൽഹിയിലിത് 81.06 രൂപയും ചെന്നൈയിൽ 84.14 രൂപയുമാണ്. ഡീസലിന് മുംബൈയിൽ 76.86 രൂപയുള്ളപ്പോൾ ഡൽഹിയിൽ 70.46 രൂപയും ചെന്നൈയിൽ 75.95 രൂപയും നൽകണം. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു മുതൽ മൂന്നു ഡോളർവരെ കുറയുകയും പിന്നീട് കൂടി 44 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലുള്ള ഇടപെടലില്ലാതെ ഇത്രയും ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും വില സ്ഥിരമായി നിർത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.

from money rss https://bit.ly/38BKm8T
via IFTTT