121

Powered By Blogger

Sunday, 20 December 2020

ഇപിഎഫില്‍ പുതിയതായി ചേര്‍ന്നവരുടെ എണ്ണം 11.55 ലക്ഷമായി: വര്‍ധന 56ശതമാനം

ഇപിഎഫിലെ വരിക്കാരുടെ എണ്ണത്തിൽ ഒക്ടോബറിൽ 56ശതമാനം വർധന. ഇതോടെ കഴിഞ്ഞവർഷം ഇതേകാലയളവിലെ 7.39 ലക്ഷത്തിൽനിന്ന് 11.55 ലക്ഷമായി പുതിയ അംഗങ്ങളുടെ എണ്ണം ഉയർന്നു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽനിന്നുള്ള മോചനം വ്യവസായ മേഖലയിൽ ഉണർവ് പകർന്നതിന്റെ പ്രതിഫലനമാണിത്. പുതിയതായി തൊഴിൽ സൃഷ്ടിക്കപ്പെട്ടതിനെതുടർന്നാണ് വരിക്കാരുടെ എണ്ണത്തിലും വർധനവുണ്ടായത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇപിഎഫിൽ പുതിയതായി ചേർന്നവരുടെ എണ്ണം 78.58 ലക്ഷമായി ഉയർന്നിരുന്നു. മുൻ സാമ്പത്തികവർഷം ഇത് 61.12 ലക്ഷമായിരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പള വർധനയുടെ കാര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി തൊഴിൽമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/2WwTmVR
via IFTTT