121

Powered By Blogger

Sunday, 20 December 2020

സെന്‍സെക്‌സില്‍ 174 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സൂചികകളിൽ തളർച്ച. സെൻസെക്സ് 174 പോയന്റ് നഷ്ടത്തിൽ 46,786ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 13,704ലിലുമാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് ബ്രിട്ടൻ ഉൾപ്പെടുയള്ള രാജ്യങ്ങൾ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 648 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 837 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, മാരുതി സുസുകി, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. എൽആൻഡ്ടി, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/3rhu2kM
via IFTTT