121

Powered By Blogger

Tuesday, 16 March 2021

വിസിറ്റിങ് പൊഫസറായി നിത അംബാനി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം

റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കുന്നതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ പ്രതിഷേധം. കാമ്പസിലുള്ള വൈസ് ചാൻസലർ രാകേഷ് ബട്നഗറുടെ വസതിക്കുമുന്നിൽ 40ലേറെവരുന്ന വിദ്യാർഥികൾ പ്രകടനംനടത്തി. വൈസ് ചാൻസലർക്ക് വിദ്യാർഥികൾ നിവേദനവും നൽകി. നിത അംബാനിക്കുപകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കൽറ്റിയായി ചേരാൻ നിത അംബാനിയോട് അഭ്യർഥിച്ചത്. റിലയൻസ് ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. പ്രമുഖ ഉരുക്കുവ്യവസായ ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കൽറ്റിയായി നിയമിക്കാൻ സോഷ്യൽ സയൻസ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ നിത അംബാനിക്കുമാത്രമാണ്ഇതിനകം കത്തയച്ചത്. രണ്ടുവർഷംമുമ്പ് സ്ഥാപിച്ച വിമൻ സ്റ്റഡി സെന്ററിൽ വിസിറ്റി പ്രൊഫസർമാർക്കായി മൂന്നു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കൊപ്പം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവർത്തനങ്ങളാണ് കേന്ദ്രത്തിൽ നടക്കുന്നത്. സ്ത്രീശാക്തികരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അരുണിമി സിൻഹ, ബചേന്ദ്രി പാൽ, മേരി കോം, കിരൺ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാർഥികളുടെ നിലപാട്.

from money rss https://bit.ly/38KJNsI
via IFTTT