121

Powered By Blogger

Wednesday, 28 April 2021

സെൻസെക്‌സിൽ 790 പോയന്റ് നേട്ടം: നിഫ്റ്റി 14,800ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നാം ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,800ന് മുകളിലെത്തി. കമ്പനികളുടെ നാലാംപാദ പ്രവർത്തനഫലങ്ങളും വാക്സിൻ വിതരണത്തിലെ ശുഭാപ്തിവിശ്വാസവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ ഓഹരികളിലാണ് നിക്ഷേപകർ പ്രധാനമായും താൽപര്യം പ്രകടിപ്പിച്ചത്. സെൻസെക്സ് 789.70 പോയന്റ് ഉയർന്ന് 49,733.84ലിലും നിഫ്റ്റി 211.50 പോയന്റ് നേട്ടത്തിൽ 14,864.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1730 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1180 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഹിൻഡാൽകോ, നെസ് ലെ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി.നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനമാണ് ഉയർന്നത്. ധനകാര്യ സേവന സൂചിക 2.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 14,850, Sensex jumps 789 pts

from money rss https://bit.ly/3vp0FOt
via IFTTT