121

Powered By Blogger

Friday, 2 April 2021

രാജ്യത്തെ പ്രവർത്തനംനിർത്തില്ല: വിശദീകരണവുമായി ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട്

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ രാജ്യത്തെ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കി. നിക്ഷേപകർക്ക് അയച്ച കത്തിലാണ് ഫ്രങ്ക്ളിൻ മ്യൂച്വൽ ഫണ്ട് ഇന്ത്യുടെ പ്രസിഡന്റ് സഞ്ജയ് സാപ്രെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. അറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബി വൻതുക പിഴ ഈടാക്കിയാൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തേണ്ടിവരുമെന്ന് ഫ്രങ്ക്ളിന്റെ ഗ്ലോബൽ ചീഫായ ജെന്നിഫർ ജോൺസൺ ഇന്ത്യൻ അംബസിഡറെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്തെ പ്രവർത്തനം കമ്പനി നിർത്തുമെന്നതരത്തിൽ അഭ്യൂഹം പ്രചരിച്ചത്. അതിനുള്ള വിശദീകരണവുമായാണ് സാപ്രെ നിക്ഷേപകർക്ക് മെയിലയച്ചത്. പ്രവർത്തനം മരവിപ്പിച്ച ആറുഫണ്ടുകളിലായി 15,776 കോടിരൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായി അദ്ദേഹം വിശദീകരിച്ചു. ഫെബ്രുവരിയിൽ 9,122 കോടി രൂപ നിക്ഷേപകർക്ക് വിതരണംചെയ്തു 1,874 കോടി രൂപ വിതരണംചെയ്യാൻ പണമായുണ്ട്. രണ്ടാഴ്ചകൊണ്ട് 505 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായും അദ്ദേഹം വ്യക്തമാക്കി. 2020 ഏപ്രിൽ 23ന് പ്രവർത്തനം അവസാനിപ്പിച്ചപ്പോഴുള്ളതിനേക്കാൾ ഉയർന്ന എൻഎവിയിലാണ് ഫണ്ടുകളിപ്പോഴുള്ളത്. 20 ലക്ഷം നിക്ഷേപകരാണ് ഫ്രാങ്ക്ളിന്റെ വിവിധ ഫണ്ടുകളിലായി നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. മൊത്തം നിക്ഷേപം 60,000 കോടിയിലേറെയുമാണ്. No plan to exit India: Franklin Templeton

from money rss https://bit.ly/2OgSCDA
via IFTTT

Related Posts:

  • ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കംമുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 34 പോയന്റ് ഉയർന്ന് 46060ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 13479ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1454 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും… Read More
  • ജിഎസ്ടി നഷ്ടപരിഹാരം: ഒരു വിട്ടുവീഴ്ചയുമില്ലജി.എസ്.ടി. നഷ്ടപരിഹാരത്തർക്കം കേന്ദ്രസംസ്ഥാന ബന്ധങ്ങളെ വഷളാക്കിയിരിക്കുകയാണ്. ജി.എസ്.ടി. വരുമാനത്തിൽ മൂന്നുലക്ഷം കോടിയാണ് ഇടിവ്. കോമ്പൻസേഷൻ സെസിൽ നിന്നുള്ള വരുമാനം വെറും 70,000 കോടിയും. ഇതിൽനിന്നാണല്ലോ നഷ്ടപരിഹാരം കൊടുക്കേണ്ട… Read More
  • ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് തോമസ് ഐസക്തിരുവനന്തപുരം: ബജറ്റിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കാൻ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്… Read More
  • സ്വര്‍ണവില പവന് 80 രൂപകൂടി 38,160 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 38,160 രൂപയായി. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസമായി 38,080 രൂപയിൽ തുടർന്നശേഷമാണ് വിലകൂടിയത്. ഡോളർ തളർച്ചയിലാതിനെതുടർന്ന് ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,954.65 ഡോളർ നിലവാ… Read More
  • ടൈറ്റന്‍ രാഗയുടെ മൊമന്റ്‌സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍കൊച്ചി: ടൈറ്റൻ രാഗ ഏറ്റവും ആധുനികമായ മൊമന്റ്സ് ഓഫ് ജോയ് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു. സവിശേഷമായ രൂപകൽപ്പനയോടെ ഉപയോക്താക്കളുടെ മനസിൽ സന്തോഷം നിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖരം. ഫ്ളൂയിഡ് ഷെയ്പിലും ലൈറ്റ് ടോണിലുമുള്ള സ്വരോസ്കി ക… Read More