121

Powered By Blogger

Friday, 2 April 2021

ഒമ്പതു മാസത്തിനുശേഷം ഇക്വിറ്റി ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപവരവിൽ കുതിപ്പ്

ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷം മാർച്ചിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ പിൻവലിച്ചതിനേക്കാൾ തുക നിക്ഷേപമായെത്തി. മാർച്ചിലെ കണക്കുപ്രകാരം ഈ വിഭാഗത്തിലെ ഫണ്ടുകളിൽ 2,500 കോടി രൂപയുടെ നിക്ഷേപമാണ് അധികമായെത്തിയത്. കഴിഞ്ഞ ജൂലായ് മുതൽ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് 47,000 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ലാർജ് ക്യാപ് വിഭാത്തിലൊഴികെയുള്ള ഫണ്ടുകളിലെ ആസ്തികളിൽ വൻവർധനവുണ്ടായി. സ്മോൾ ക്യാപ് ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി 67,541 കോടി രൂപയാണ്. ഫെബ്രുവരിയിലെ 66,665 കോടി രൂപയിൽനിന്നാണ് ഈ വർധന. ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ ആസ്തി 1.6ശതമാനം വർധിച്ച് 75,246 കോടി രൂപയുമായി. നിക്ഷേപം വൻതോതിൽ പിൻവലിച്ചതിനെതുടർന്ന് 2020 ജൂൺ മാസത്തിനും ഫെബ്രുവരിക്കും ഇടയിൽ ഫണ്ടുകൾ 1.24 ലക്ഷംകോടി മൂല്യമുള്ള ഓഹരികളാണ് വിറ്റത്.കഴിഞ്ഞ ഒരുവർഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കിൽ ലാർജ് ആൻഡ് മിഡ്ക്യാപ്, മിഡ് ക്യാപ്, സമോൾ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകൾ 73 മുതൽ 105ശതമാനംവരെ ആദായമാണ് നിക്ഷേപകർക്ക് നൽകിയത്. Equity MF flows turn positive after nine month gap

from money rss https://bit.ly/39BGgxg
via IFTTT