121

Powered By Blogger

Tuesday, 4 May 2021

വിപണിയിൽ അനിശ്ചിതത്വംതുടരുന്നു: സെൻസെക്‌സ് 465 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണി ചൊവാഴ്ചയും നഷ്ടത്തിൽ ക്ലോസ്ചെയ്തു. അവസാന മണിക്കൂറിലാണ് വിപണി വില്പന സമ്മർദംനേരിട്ടത്. കോവിഡ് കേസുകൾ വ്യാപിക്കുന്നതും പ്രതിരോധകുത്തിവെയ്പ് മന്ദഗതിയിലായതും നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. സെൻസെക്സ് 465.01 പോയന്റ് നഷ്ടത്തിൽ 48,253.51ലും നിഫ്റ്റി 137.70 പോയന്റ് താഴ്ന്ന് 14,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1534 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ബിപിസിഎൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 3.5ശതമാനംഉയർന്നു. ലാഭമെടുപ്പിനെതുടർന്ന് ഫാർമ സൂചിക സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളുംനഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2Rp2v3r
via IFTTT