121

Powered By Blogger

Tuesday, 4 May 2021

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന്‌ BSNL അടക്കം 13 കമ്പനികള്‍ക്ക്‌ അനുമതി

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണം നടത്തുക. നെറ്റ് വർക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനൽകുക എന്നിവ നിബന്ധനകളിൽ പറയുന്നു. ട്രയനിന് മാത്രമെ എയർവേവ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങൾക്ക് പാടില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്. Government OKs 13 applications for 5G trials

from money rss https://bit.ly/2SkBO01
via IFTTT