തളർച്ചയുടെ പാതയിൽനിന്ന് വ്യതിചലിക്കാതെയുളള സൂചികകളുടെ നീക്കം രണ്ടാമത്തെ ആഴ്ചയുംതുടർന്നു. ആഗോള-ആഭ്യന്തരകാരണങ്ങൾ അതിന് വഴിമരുന്നിട്ടു. ബിഎസ്ഇ സെൻസെക്സിന് 388.96 പോയന്റും നിഫ്റ്റിക്ക് 93.05പോയന്റും പോയവാരത്തിൽ നഷ്ടമായി. യഥാക്രമം 52,586.84ലിലും 15,763ലുമായിരുന്നു ക്ലോസിങ്. അതേസമയം, ബിഎസ്ഇ സ്മോൾ ക്യാപ് 1.3ശതമാനം നേട്ടമുണ്ടാക്കി. മിഡ്ക്യാപ് സൂചികയാകട്ടെ 0.29ശതമാനവും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, സൺ ടിവി, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, എൽആൻഡ്ടി ഇൻഫോടെക് തുടങ്ങിയവ...