121

Powered By Blogger

Wednesday, 14 July 2021

മൊത്തവില പണപ്പെരുപ്പം ജൂണിൽ 12.07ശതമാനമായി കുറഞ്ഞു.

രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിലും നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തെ 12.94ശതമാനത്തിൽനിന്ന് ജൂണിൽ 12.07ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തു, അസംസ്കൃത എണ്ണവില എന്നിവയിൽകുറവുണ്ടായി. എന്നാൽ ഉത്പന്നവിലയിൽ വർധനവ് രേഖപ്പെടുത്തിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായി മൂന്നാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്. 2020 ജൂണിൽ (-)1.81ശതമാനമായിരുന്നു വിലക്കയറ്റം. ഇന്ധനം, ഊർജം എന്നീമേഖലകളിലെ പണപ്പെരുപ്പം മെയ് മാസത്തെ 37.61ശതമാനത്തിൽനിന്ന് ജൂണിൽ 32.83ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളിലേതാണെങ്കിൽ 4.32ശതമാനത്തിൽനിന്ന് 3.09ശതമാനമായും താഴ്ന്നു. നിർമിത വസ്തുക്കളുടെ പണപ്പെരുപ്പം 10.83ൽനിന്ന് 10.88ശതമാനമായി ഉയരുകയുംചെയ്തു. മികച്ച മൺസൂൺ, വിളവ്, വിവിധയിടങ്ങളിലെ അടച്ചിടലിൽനിന്ന് മോചനം തുടങ്ങിയവ ഭാവിയിൽ വിലക്കയറ്റതോതിൽ കുറവുണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3ehuCKx
via IFTTT

Related Posts:

  • സെന്‍സെക്‌സ് 80 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 79.90 പോയന്റ് താഴ്ന്ന് 41,872ലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തിൽ 12,343.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തതാണ് വിപണിയു… Read More
  • സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 41,458ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തിൽ 12,230ലുമെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്… Read More
  • ആദായ നികുതി ഫോമുകളില്‍ വിദേശ യാത്രയുടെ വിവരങ്ങള്‍ നല്‍കണംന്യൂഡൽഹി: ആദായ നികുതി ഫോമുകൾ ജനുവരിയിൽതന്നെ പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടു. സാധാരണ ഏപ്രിലിലാണ് ഓരോ വർഷവും പരിഷ്കരിച്ച ഫോമുകൾ പുറത്തുവിടാറുള്ളത്. ഐടിആർ-1, ഐടിആർ-4 എന്നീ ഫോമുകളാണ് പുറത്തുവിട്ടത്. പരിഷ്കരിച്ച ഫോമിൽ വിദേശ യ… Read More
  • ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കംമുംബൈ: മികച്ച നേട്ടത്തിന്റെ ആഴ്ചകൾക്കൊടുവിൽ വിപണിയിൽ നഷ്ടത്തിന്റെ ദിനങ്ങൾ. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,146ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11,841ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസിന്റെ ഓഹരി വില 1.5 ശതമാനവും ഐസിഐസിഐ ബാങ… Read More
  • ബാങ്കിങ് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴിമെസേജിങ് പ്ലാറ്റ്ഫോമായ 'വാട്സാപ്പ്' സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാനും വീഡിയോ, വോയിസ് കോളുകൾ ചെയ്യാനും മാത്രമല്ല ബാങ്കിങ് അടിസ്ഥാന സേവനങ്ങൾക്കും ഇപ്പോൾ ഉപയോഗപ്പടുത്താം. കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. ബാങ്… Read More