121

Powered By Blogger

Wednesday, 18 August 2021

റെക്കോഡ് കുറിച്ച് 56,000 കടന്ന് പടിയിറക്കം: സെൻസെക്‌സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരംകുറിച്ച് സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും വില്പന സമ്മർദത്തിൽ വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 162.78 പോയന്റ് താഴ്ന്ന് 55,629.49ലും നിഫ്റ്റി 45.80 പോയന്റ് നേട്ടത്തിൽ 16,568.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 56,118 എന്ന പുതിയ ഉയരംതൊട്ടു. നിഫ്റ്റിയാകട്ടെ 16,702ലുമെത്തി. ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്സ്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി മെറ്റൽ, ബാങ്ക് സൂചികകൾ 0.8ശതമാനം താഴ്ന്നു. എഫ്എംസിജി, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.26ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.18ശതമാനം താഴുകയുംചെയ്തു. ആഴ്ചയിലെ ഫ്യുച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്നതും വിപണിയെ പന്നോട്ടടിക്കാൻ കാരണമായി. നാല് വ്യാപാര ദിനങ്ങൾക്കൊണ്ടാണ് സെൻസെക്സ് 1000 പോയന്റ് കുതിച്ച് 56,000 കടന്നത്. ഓഗസ്റ്റ് 13നാണ് 55,000 പിന്നിട്ടത്.

from money rss https://bit.ly/3y1Lz2q
via IFTTT