121

Powered By Blogger

Thursday, 2 September 2021

പതിനഞ്ചു ദിവസത്തിനുള്ളിൽ പാചകവാതകത്തിനു കൂടിയത് 50 രൂപ: അടുക്കള പൂട്ടിക്കുമോ?

വര:വിജേഷ് വിശ്വം തൃശ്ശൂർ: ഇക്കണക്കിന് പാചകവാതകവില വർധിച്ചാൽ അടുക്കളകൾ പൂട്ടേണ്ടിവരും. പുതിയ നിരക്കനുസരിച്ച് ഗാർഹികാവശ്യത്തിനുള്ള സിലിൻഡറിന് 25.50 രൂപ കൂടി; രൂപ 892 കൊടുക്കണം. പതിനഞ്ച് ദിവസത്തിനുള്ളിൽ കൂട്ടിയത് ഒന്നും രണ്ടുമല്ല, 50 രൂപയാണ്. ജൂലായിലും ഓഗസ്റ്റിലും വില കൂട്ടിയതിന് ശേഷം തുടർച്ചയായ മൂന്നാം മാസമാണ് വിലവർധന. മഹാമാരിക്കാലത്ത് ജനങ്ങൾക്ക് അടുക്കളയിൽനിന്നൊരു ഇരുട്ടടി. നടുവൊടിച്ച് ബജറ്റ് കോവിഡ് മൂലം നടുവൊടിഞ്ഞിരിക്കുകയാണ് സാധാരണക്കാരന്റെ കുടുംബബജറ്റ്. ജോലിയില്ല, വരുമാനവും കുറവ്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ വാങ്ങണം. പാലിന്റെ ബിൽ, ഫോണിന്റെ ബിൽ തുടങ്ങി ഒന്നാം തീയതിയാവാൻ കാത്തിരിക്കുന്ന നിരവധി ബില്ലുകളുണ്ട് സാധാരണക്കാരന്റെ ജീവിതത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്കിടയിലാണ് വിലവർധനയെന്ന ഇടിത്തീ. ഇടിവെട്ടേറ്റവരെ പാമ്പുകടിച്ചാൽ പാചകവാതക വിലവർധന വന്നതോടെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണ് ഹോട്ടലുകാർ. ഏഴുതവണയായി 603 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. 19 കിലോഗ്രാമിന്റെ സിലിൻഡർ ലഭിക്കണമെങ്കിൽ ഇപ്പോൾ 1,692.50 രൂപ കൊടുക്കണം. 2020 ഡിസംബറിൽ 1,282 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ഡിസംബർ 15-ന് 1,319-ഉം ഏപ്രിലിൽ 1,634-ഉം ആയിരുന്നു. വിലവർധന ഹോട്ടൽ മേഖലയെ തളർത്തിയതായി ഹോട്ടലുടമകൾ പറയുന്നു. ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും. വിറകിനോട് നോ പറഞ്ഞ് ന്യൂജെൻ ഹോട്ടൽ അടുക്കളകളിൽ വിറകടുപ്പുകളിൽ വലിയ ഉരുളികളിൽ ഭക്ഷണം തയ്യാറാക്കിയിരുന്ന കാലമൊക്കെ പണ്ട്. ഗ്യാസ് സ്റ്റൗ വന്നതോടെ ഹോട്ടൽ മേഖലയിലും വിറകടുപ്പിന്റെ ഉപയോഗം കുറഞ്ഞു. ന്യൂജെൻ ജീവനക്കാർക്ക് വിറകടുപ്പിനോട് അത്ര പഥ്യം പോരാ. ഹോട്ടൽ അടുക്കളകളിൽ ഗ്യാസ് സ്റ്റൗ സ്ഥിരതാമസമാക്കിയതിൽ നിയമത്തിനും പങ്കുണ്ട്. അടുക്കളകളിൽ കരി പടർന്നാലോ പുകനിറഞ്ഞാലോ ഉടമയുടെ കീശയിൽനിന്ന് പിഴയായി പണം നഷ്ടപ്പെടും. ഗ്യാസ് സിലിൻഡർ സുലഭമായതോടെ ഹോട്ടലുടമകൾ പാചകം സ്റ്റൗവിലാക്കി.

from money rss https://bit.ly/3yGaUiR
via IFTTT