121

Powered By Blogger

Wednesday, 15 December 2021

ഇലക്ട്രോണിക് ഹബ്ബാക്കും: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് സെമി കണ്ടക്ടർ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎൽഐ)യിൽ ഉൾപ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടുത്ത ആറ് വർഷത്തിനുള്ളിൽ അർധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കോമ്പൗണ്ട് സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉൾപ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനംവരെ ആനുകൂല്യം നൽകുന്നതാണ് പദ്ധതി. അർധചാലക ഘടകങ്ങൾ രൂപകല്പനചെയ്യുന്നതിനും നിർമിക്കുന്നതിനുമായി 10 യൂണിറ്റുകളും സെമികണ്ടക്ടർ ഡിസ്പ്ലെകൾക്കായി രണ്ടുയൂണിറ്റുകളും സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക്, ഇന്റൽ, ക്വാൽകോം, ടെക്സാസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർധചാലകങ്ങൾ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും തയ്യാറാകുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും നൽകും. ഇലക്ട്രോണിക് ഉത്പന്നങ്ങളിലെ പ്രധാനഘടകമായഅർധചാലകങ്ങളുടെ ലഭ്യതക്കുറവ് ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ഉത്പാദനകേന്ദ്രങ്ങൾ അടച്ചിട്ടതും വിതരണമേഖലയിലുണ്ടായ തടസ്സവുംമൂലം ആഗോളതലത്തിൽ ചിപ്പിന്റെ ലഭ്യതയിൽ വൻകുറവുണ്ടായിരുന്നു. സ്മാർട്ഫോൺ, ലാപ്ടോപ്, കാറ്, വീട്ടുപകരണങ്ങൾ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു. ക്ഷാമംകാരണം ആഗോളതലത്തിൽ കാറുകളുടെ ഉത്പാദനത്തിലും കഴിഞ്ഞമാസങ്ങളിൽ കുത്തനെ ഇടിവുണ്ടായി. Content Highlights : India to become Electronic Hub;Government has come up with a Rs 76,000 crore plan to overcomechip shortage

from money rss https://bit.ly/3dQw1Hl
via IFTTT