121

Powered By Blogger

Tuesday 18 January 2022

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍: ക്രൂഡ് വില 86 ഡോളറില്‍

മുംബൈ: രാജ്യത്തെ സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. പത്തുവർഷ കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ ആറ് ബേസിസ് പോയന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ യീൽഡ് 6.6360ശതമാനമായി. ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നതും യുഎസ് ട്രഷറി ആദായം വർധിക്കുന്നതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സർക്കാർ കടപ്പത്രങ്ങളിലെ ആദായംവർധിക്കാനുള്ള കാരണം. ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 5.6ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം ഉയർന്നുനിൽക്കുന്നതിനാൽ നിരക്ക് വർധന ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് ആർബിഐ കടന്നേക്കുമെന്നാണ് സൂചന. 2022ൽ ഘട്ടംഘട്ടമായി നിരക്കു വർധനയ്ക്ക് യുഎസ് ഫെഡറൽ റിസർവ് തയ്യാറെടുക്കുകയാണ്. വിലക്കയറ്റ ഭീഷണിതന്നെയാണ് ഫെഡ് റിസർവുംനേരിടുന്നത്. ബ്രൻഡ് ക്രൂഡ് വില 2018 ഒക്ടോബർ മുന്നിനുമുമ്പുള്ള നിലവാരത്തിലാണ്. ബാരലിന് 86.71 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോറളിനെതിരെ 74.58 നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തു. കഴിഞ്ഞ ഒമ്പത് ആഴ്ചക്കിടെ 21000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് ആർബിഐ വിറ്റഴിച്ചത്. വിപണി സാധ്യതകൾ വിലയിരുത്തി 24,000 കോടി രൂപയുടെ ബോണ്ടുവിൽപനകൂടി ഈയാഴ്ച റിസർവ് ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

from money rss https://bit.ly/3rsJpaP
via IFTTT