121

Powered By Blogger

Tuesday, 18 January 2022

സെന്‍സെക്‌സില്‍ 287 പോയന്റ് നഷ്ടം: നിഫ്റ്റി 18,050ന് താഴെ |Market Opening

മുംബൈ: രണ്ടാംദിവസവും വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 287 പോയന്റ് നഷ്ടത്തിൽ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും ട്രഷറി ആദായത്തിലെ വർധനവുമൊക്കെയാണ് ആഗോളതലത്തിൽ സൂചികകളെ ബാധിച്ചത്. ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. അതേസമയം, ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3GGnR0M
via IFTTT

Related Posts:

  • പെട്രോളിന് ആറു മാസത്തിനിടെ കൂടിയത് 10 രൂപയിലേറെകൊച്ചി:സംസ്ഥാനത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ വർധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 79.51 രൂപയിലുമെത്തി. തിങ്കളാഴ്ച പെട്രോളിന് 85.11 രൂപയും ഡീസലിന് 79.24 രൂപയു… Read More
  • ഇപിഎഫ് പലിശയിൽ മാറ്റമില്ല: നടപ്പുവർഷവും 8.5ശതമാനംതന്നെന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷം 8.5ശതമാനം പലിശ നൽകാൻ ഇപിഎഫ്ഒ ബോർഡ് യോഗം ശുപാർശചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷവും 8.5ശതമാനംതന്നെയായിരുന്നു പലിശ. കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന്… Read More
  • സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണംന്യൂഡൽഹി: സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്… Read More
  • സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,905.51 ഡോളർ നിലവാരത്… Read More
  • ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍നിന്ന് ജാക് മാ പുറത്ത്ബെയ്ജിങ്: ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽനിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകൻ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന് പ്രശംസനീയമായ പങ്കാളിത്തംവഹിച്ച ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാംപ… Read More