അനന്തമായ സാങ്കേതികാത്ഭുതങ്ങളാൽ ലോകം ചുറ്റപ്പെട്ടിരിക്കുന്നു. പുത്തൻ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും തുടർന്നു കൊണ്ടേയിരിക്കുകയാണ്. അത്തരം പരീക്ഷണങ്ങൾക്ക് നിങ്ങൾക്കും നടത്താനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. അതിന് വേണ്ട റോബോട്ടിക് കിറ്റുകളും ആക്സസറീസുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. ബ്രഡ്ബോർഡ്, ജമ്പർ വയർ, റെസിസ്റ്ററുകൾ, സെർവോ മോട്ടോർ, സർക്യൂട്ട് ബോർഡ് തുടങ്ങി നിരവധി ആക്സസറീസുകൾ ഇക്കൂട്ടത്തിലുണ്ട്.
പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും ബ്രഡ്ബോർഡുകളും വാങ്ങാം. സിംഗിൾ സൈഡഡ്, ഡബിൾ സൈഡഡ് സർക്യൂട്ട് ബോർഡുകളുണ്ട്. സർക്യൂട്ടുകൾ എളുപ്പത്തിൽ ക്രമീകരിക്കാം. ബ്രഡ്ബോർഡുകളും ജമ്പോ വയറുകളും കോമ്പോ ആയി വാങ്ങാം.
ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പുകളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ടൈമർ ഐസി, ഷിഫ്റ്റ് രജിസ്റ്റർ ഐസി, വോൾട്ടേജ് റെഗുലേറ്റർ ഐസി എന്നിവ വാങ്ങാം. സീരിയൽ ഇൻ സീരിയൽ ഔട്ട്, സീരിയൽ ഇൻ പാരലൽ ഔട്ട്, പാരലൽ ഇൻ സീരിയൽ ഔട്ട്, പാരലൽ ഇൻ പാരലൽ ഔട്ട് ഷിഫ്റ്റ് രജിസ്റ്ററുകളുണ്ട്.
പ്രോജക്ടുകൾക്കാവശ്യമായ പല തരം മോട്ടോറുകളും വിൽപനയ്ക്കുണ്ട്. ബ്രഷ്ഡ് ഡിസി മോട്ടോർ, ബ്രഷ്ലെസ് മോട്ടോർ, സെർവോ മോട്ടോർ, സ്റ്റെപ്പർ മോട്ടോർ തുടങ്ങിയവ. വിലക്കുറവിൽ മോട്ടോറുകൾ ലഭ്യമാണ്. വിപണികളിൽ നിരവധി സെൻസറുകളുണ്ട്. ലൈറ്റ് സെൻസറുകൾ, ടെമ്പറേച്ചർ സെൻസറുകൾ, പൊസിഷൻ സെൻസറുകൾ എന്നിങ്ങനെ പ്രോജക്ട് സാമഗ്രികളെല്ലാം ഉപഭോക്താക്കൾക്ക് വാങ്ങാം.
സർക്യൂട്ട് ബോർഡുകളിൽ എളുപ്പത്തിൽ സാമഗ്രികൾ ക്രമീകരിക്കാനാകും. ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകളുളള സോൾഡറിങ് ഉപകരണങ്ങളും വിപണികളിലുണ്ട്. വേഗത്തിൽ വർക്കിംഗ് ടെമ്പറേച്ചറിലേക്കെത്തുന്ന സോൾഡറിങ് അയേൺ തിരഞ്ഞെടുക്കാം. സോൾഡറിങ് ഉപകരണങ്ങളുടെ കിറ്റുകളുമുണ്ട്. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന നിരവധി ഗ്ലൂ ഗണ്ണുകളും വിപണികളിലുണ്ട്. പുത്തൻ മൾട്ടി-പോയിന്റ് ഹീറ്റിങ് ടെക്നോളജി ഉളളതിനാൽ വളരെ പെട്ടെന്ന് പ്രവർത്തിപ്പിക്കാനാകും. ഇന്റലിജന്റ് ഓവർ ഹീറ്റിങ് പ്രൊട്ടക്ഷൻ സർക്യൂട്ട്, ലീക്കേജും ഓവർ ഹീറ്റിങും തടയുന്നു. ഹൈ ലെവൽ സേഫ്റ്റി ഉറപ്പാക്കുന്ന ഗ്ലൂ ഗണ്ണുകൾ ഉപഭോക്താക്കൾക്ക് വാങ്ങാം.