121

Powered By Blogger

Wednesday 6 July 2022

പെറ്റ് കെയര്‍ പ്രൊഡക്ടുകള്‍ എവിടെ നിന്ന് വാങ്ങാം?, തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


വീട്ടിലെ ഒരംഗം തന്നെയാണ് വളർത്തുമൃഗങ്ങൾ. അവ നമ്മളോട് കാണിക്കുന്ന സ്നേഹവും വിശ്വാസവും അത്രയേറെയാണ്. വളർത്തുമൃഗങ്ങളെ ഓമനിക്കാനും പരിപാലിക്കാനും പ്രത്യേക രസമാണ്. ഭക്ഷണസാധനങ്ങൾ കൊണ്ട് മാത്രം വളർത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനം കാര്യക്ഷമമാവില്ല. വളർത്തുമൃഗങ്ങളെ വ്യായാമം ചെയ്യിപ്പിക്കാൻ സഹായിക്കുന്ന സാധനങ്ങളും ഗ്രൂമിങ് പ്രൊഡക്റ്റുകളും ടോയ്സും വിപണികളിൽ നിന്ന് വാങ്ങാം. ലവ് യുവർ പെറ്റ് ഡേ യോടനുബന്ധിച്ച് ആമസോണിൽ പെറ്റ് കെയർ പ്രൊഡക്റ്റുകൾക്ക്മികച്ച ഓഫറാണ്. പൂച്ച, പട്ടി തുടങ്ങിയ വളർത്തുമൃഗങ്ങളെ പരിചരിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ, ഗ്രൂമിങ് കിറ്റ്സ്, ബെഡ്ഡിംഗ് ആക്സസറീസ് എന്നിവയെല്ലാം വാങ്ങാം. ആമസോണിൽ 50% വരെ ഓഫറുണ്ട്.
 

ഡോഗ് ഡയപ്പർ, സ്കൂപ്പേഴ്സ്, ഗ്രൂമിങ് ബ്രഷ്, ഡോഗ് ടോയ്സ്, പപ്പി ഫുഡ് എന്നിങ്ങനെ വിപണികളിൽ ഡോഗ് കെയർ പ്രൊഡക്റ്റുകളുടെ വലിയ ശേഖരമുണ്ട്. ഡ്രൈ ഫുഡ്, വെറ്റ് ഫുഡ്, ഡോഗ് ട്രീറ്റ്സ്, പപ്പി ഫുഡ് തുടങ്ങിയ ഫുഡ് പ്രൊഡക്റ്റുകൾ വാങ്ങാം. വിവിധ ബ്രാൻഡുകളിലുളള പപ്പി, അഡൽട്ട് ഡ്രൈ, വെറ്റ് ഡോഗ് ഫുഡ് പ്രൊഡക്റ്റുകളുണ്ട്. ചിക്കൻ ഗ്രേവി, മുട്ട, പാൽ തുടങ്ങിയവ തിരഞ്ഞെടുക്കാം. ചിക്കൻ ബിസ്ക്കറ്റുകളും വിവിധ പപ്പി ഫുഡ് പ്രൊഡക്റ്റുകളും ഓഫറിൽ വാങ്ങാം. വളർത്തുമൃഗങ്ങളുടെ ചർമ്മസംരക്ഷണത്തിനായി ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഷാമ്പൂകളും ഡോഗ് സ്പ്രേകളും ഉപയോഗിക്കാം. ഹെയർ ബ്രഷുകളും ഡോഗ് ഡയപ്പറുകളും വാങ്ങാം. ഡോഗ് ഹൂഡീസും റെയിൻകോട്ടുകളും ജാക്കറ്റുകളും വിപണികളിലുണ്ട്. വാട്ടർ പ്രൂഫ് ഡോഗ് ഷൂസും ഡോഗ് ബൂട്ടുകളും ഉപയോഗിക്കാം. പട്ടികളെ കളിപ്പിക്കാൻ വിവിധ ബോളുകളും ഫ്ളൈയിംഗ് ഡിസ്ക്കുകളും റോപ്പുകളും വാങ്ങാം. ഡോഗ് ട്രെയിനിംഗിനായി ടൈ ഔട്ട് കേബിളുകളുമുണ്ട്. 


കാറ്റ് സപ്ലൈസ് സ്റ്റോറിൽ നിരവധി ഉത്പന്നങ്ങളുണ്ട്. കിറ്റൻ ഫുഡ്, ഡ്രൈ, വെറ്റ് ഫുഡ് പ്രൊഡക്റ്റുകൾ, ഫർണിച്ചറുകൾ തുടങ്ങിയവ. ചിക്കൻ, ഓഷ്യൻ ഫിഷ്, വിവിധ സീ ഫുഡ് പ്രൊഡക്റ്റുകൾ എന്നിവ വാങ്ങാം. ചെക്ക് അപ് കിറ്റുകളും കിറ്റൻ ഫുഡ് പ്രൊഡക്റ്റുകളും വിപണികളിലുണ്ട്. അനുയോജ്യമായ കിടക്കകളും പായകളും വാങ്ങാം. സ്ക്രാച്ചിങ് പാഡുകൾ, സ്ക്രാച്ചിങ് പോസ്റ്റുകൾ എന്നിങ്ങനെ പൂച്ചകളുടെ പരിപാലനത്തിന് ഒട്ടനവധി ഉത്പന്നങ്ങളുണ്ട്. 


 
വീടുകളെ ആകർഷകമാക്കുന്നവയാണ് അക്വേറിയങ്ങൾ. അക്വേറിയം ആക്സസറീസുകൾക്ക് നല്ല ഓഫറുണ്ട്. അക്വേറിയം അലങ്കരിക്കാൻ സ്റ്റോൺ പെബ്ബിൾസ്, ആർട്ടിഫിഷ്യൽ അക്വാട്ടിക്ക് പ്ലാന്റ്സ് തുടങ്ങിയവ ഉപയോഗിക്കാം. പ്രമുഖ ബ്രാൻഡുകളിലുളള അക്വേറിയം ഹീറ്ററുകളുണ്ട്. സ്റ്റാൻഡ്ബൈ ലൈറ്റ് ഇൻഡിക്കേറ്റർ, ഓട്ടോ ഓൺ ഓഫ് ഫീച്ചറുകളുണ്ട്. അക്വേറിയം ആകർഷകമാക്കാൻ വിവിധ നിറങ്ങളിലുളള ക്രിസ്റ്റൽ സാൻഡ്, ലൈറ്റ് ലാമ്പുകൾ, മികച്ച ഡിസൈനുകളിൽ അക്വേറിയം സ്റ്റാൻഡുകൾ എന്നിവ വാങ്ങാം. പമ്പുകൾ, ഫിൽറ്ററുകൾ, ഫീഡറുകൾ തുടങ്ങിയ അക്വേറിയം ആക്സസറീസുകളെല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാണ്. 



പ്രാവ്, തത്ത, അലങ്കാര കോഴികൾ തുടങ്ങിയ വളർത്തുപക്ഷികളെ പരിപാലിക്കാനാവശ്യമായ സാധനങ്ങളും ഉപഭോക്താക്കൾക്ക് വാങ്ങാം. സ്ഥലസൗകര്യം അനുസരിച്ച് പല തരം കൂടുകളിൽ പക്ഷികളെ വളർത്താം. വ്യത്യസ്ത ആകൃതികളിലും മെറ്റീരിയലുകളിലും നിർമിച്ച കൂടുകൾ വിപണികളിലുണ്ട്. ലൗ ബേർഡ്സ്, തത്ത, പ്രാവ് എന്നിങ്ങനെ വിവിധ തരം വളർത്തുപക്ഷികൾക്ക് അനുയോജ്യമായവ. കൂടുകൾക്കുളളിൽ സ്ഥാപിക്കാവുന്ന ഏണികളും സ്റ്റാൻഡുകളും ബേർഡ് ടോയ്സും കുറഞ്ഞ വിലയിൽ ലഭ്യമാണ്. നിരവധി ഹെൽത്ത് കെയർ പ്രൊഡക്റ്റുകളും വാങ്ങാം. മുയൽ, ഗിനി പന്നി, ആമ എന്നിവയുടെ ഫുഡ് പ്രൊഡക്റ്റുകളും ലഭ്യമാണ്.