121

Powered By Blogger

Friday, 1 July 2022

ആഭരണങ്ങൾ സൂക്ഷിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കണം ഈ കാര്യങ്ങൾ; ടിപ്സ്

ആഭരണങ്ങൾ ഭം​ഗി നോക്കി വാങ്ങിയാൽ മാത്രം പോരാ, അതു സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്. അലക്ഷ്യമായി ആഭരണങ്ങൾ കൈകാര്യം ചെയ്യുക വഴി എളുപ്പത്തിൽ കേടുപാടുകളുണ്ടാകാം. സ്വർണമായാലും വെള്ളിയായാലും സാധാരണ ആഭരണങ്ങളായാലും സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. Fashion Jewellery Starting @199| ആഭരണങ്ങൾ വിലക്കുറവിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആഭരണം എടുത്തുവെക്കും മുമ്പ് അവ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആഭരണം ധരിച്ചപ്പോൾ വിയർപ്പും ചെളിയുമെല്ലാം അതിനുള്ളിൽ അടിഞ്ഞിട്ടുണ്ടാവാം. അതിനാൽ അവയെല്ലാം പൂർണമായി നീക്കിയതിനുശേഷം മാത്രമേ എടുത്തുവെക്കാവൂ. ഒന്നിലധികം ആഭരണങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ അവ അടുത്തടുത്ത് വെക്കാതിരിക്കാനും ശ്രദ്ധിക്കണം. പല ഡിസൈനിലുള്ള ആഭരണങ്ങൾ ഒന്നിച്ചുവെച്ചാൽ അവ തമ്മിൽ ഉരസലുണ്ടാകാനും തിളക്കം നഷ്ടപ്പെടാനും ഇടയുണ്ട്. പേൾ പോലുള്ളവ എടുത്തുവെക്കുമ്പോൾ കൂടുതൽ കരുതൽ വേണ്ടതുണ്ട്. വായു കടക്കാത്ത പെട്ടിയിൽ തുണിയിലോ മറ്റോ പൊതിഞ്ഞ് പേൾ ആഭരണങ്ങളും മറ്റും സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് പേളിന്റെ തിളക്കവും തനിമയും നിലനിർത്തും. ആഭരണങ്ങൾക്കും വസ്ത്രങ്ങൾക്കും മറ്റ് ഫാഷൻ ഉത്പന്നങ്ങൾക്കും അത്യപൂർവ വിലക്കിഴിവൊരുക്കിയിരിക്കുകയാണ് ആമസോൺ ​ഗ്രേറ്റ് ഇന്ത്യാ ഫെസ്റ്റിവലിലൂടെ.. വില പിടിപ്പുള്ളതും കല്ലുകളുള്ളതുമായ ആഭരണങ്ങളെല്ലാം അതാത് വിശേഷ സന്ദർഭങ്ങളിൽ ധരിക്കുന്നതാണ് നല്ലത്. വീട്ടുജോലികൾക്കിടയിലോ വർക്കൗട്ടിനിടയിലോ ഒക്കെ ഇത്തരം ആഭരണങ്ങൾ ധരിക്കാതിരിക്കാനും ശ്രദ്ധിക്കുക. മാത്രമല്ല അമിതമായി ചൂടും വെളിച്ചവും തട്ടി കല്ലുകളുടെ തിളക്കം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കാം. ആഭരണങ്ങൾ ചെറു ചൂടുവെള്ളത്തിൽ വീര്യമില്ലാത്ത സോപ്പുപയോ​ഗിച്ച് വേണം കഴുകാൻ. മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോ​ഗിച്ചേ വൃത്തിയാക്കാവൂ. സൗന്ദര്യവർധക വസ്തുക്കൾക്കിടയിൽ നിന്ന് ആഭരണങ്ങൾ മാറ്റിവെക്കാനും മറക്കരുത്. ചില ലോഷനുകളിലെയും പെർഫ്യൂമുകളിലെയും ഹെയർസ്പ്രേകളിലെയുമൊക്കെ കെമിക്കലുകൾ ആഭരണത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയേക്കാം.

from money rss https://bit.ly/3LI8UOy
via IFTTT