121

Powered By Blogger

Sunday, 17 November 2019

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 40,500 കടന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 40,510 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊർജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 3 ശതമാനം ഉയർന്നു. വെള്ളിയാഴ്ച എയർടെല്ലിന്റെ ഓഹരി എട്ട് ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. എസ്ബിഐ ഓഹരി രണ്ട് ശതമാനം നേട്ടത്തിലാണ്. വേദാന്ത, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 0.8 ശതമാനം മുതൽ 1.4 ശതമാനംവരെ നേട്ടത്തിലാണ്. യെസ് ബാങ്ക്, എംആന്റ്എം, ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫിസി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുസ്-ചൈന വ്യാപാര കരാർ യാഥാർഥ്യമാകുമെന്നപ്രതിക്ഷയിൽ ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. Sensex edges higher to reclaim 40,500

from money rss http://bit.ly/2r12Fkb
via IFTTT

മറ്റുള്ളവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്‌

ഒരു സന്നദ്ധസംഘടനയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ ഞാൻ പങ്കെടുക്കുകയായിരുന്നു. തങ്ങളുടെ പ്രവർത്തന കാലാവധി കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ നേതാക്കൾ പുതിയ ഭാരവാഹികൾക്ക് പ്രവർത്തനത്തിനായി 10 ലക്ഷം രൂപ ബാങ്ക് ബാലൻസ് നൽകി. പുതിയ ഭാരവാഹികൾ ചുമതലയേറ്റപ്പോൾ ഇപ്രകാരം തീരുമാനിച്ചു: 'നമുക്ക് ഈ പണം എടുത്തുപയോഗിച്ച് പ്രവർത്തിേക്കണ്ട. കാരണം, അങ്ങനെയായാൽ അത് പെട്ടെന്ന് തീർന്നുപോവും. ഇത് സ്ഥിരനിക്ഷേപമായി മാറ്റാം. അതിൽനിന്ന് കിട്ടുന്ന പലിശ വേണമെങ്കിൽ ഉപയോഗിക്കാം. എന്തെങ്കിലും അടിയന്തര സന്ദർഭങ്ങളിലെ ആവശ്യങ്ങൾക്കായി സംഘടനയ്ക്ക് എന്നന്നേക്കുമായുള്ള ഒരു കരുതൽനിക്ഷേപംപോലെ അത് പരിഗണിക്കാം. പ്രവർത്തനങ്ങൾക്കായുള്ള പണം മറ്റ് മാർഗങ്ങളിലൂടെ കണ്ടെത്താൻ ശ്രമിക്കാം...' ഇത് സമീപനമല്ല, സാമ്പത്തിക അച്ചടക്കത്തിന്റേതാണ്. മറ്റുള്ളവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കരുത് എന്ന പാഠം സംഘടനകൾക്കെന്നപോലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും ബാധകമാണ്. മാതാപിതാക്കൾ ശേഖരിച്ചുവെച്ചത് ഉപയോഗിച്ചുതീർക്കാതെ, മക്കൾ സ്വന്തമായി അദ്ധ്വാനിച്ച് നേടുന്ന രീതി അവലംബിക്കുക എന്നത് ശരിയായ സമീപനമാണ്. തിരിച്ച്, മക്കളിൽനിന്ന് സ്വീകരിച്ച് ജീവിക്കാതെ നമുക്കാവശ്യമുള്ളത് കരുതുക എന്ന സമീപനവും ഇന്ന് ധാരാളംപേർ കൈമുതലാക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. സാമ്പത്തികശാസ്ത്രത്തിൽ 'കറൻസി' സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പഠനശാഖയുണ്ട്. ഓരോ രാജ്യത്തിന്റെയും കേന്ദ്രബാങ്കിലാണ് ഈ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത്, പണം അടിച്ചിറക്കാനുള്ള കുത്തക അധികാരം നിയമംവഴിയായി ഓരോ കേന്ദ്രബാങ്കിലും നിക്ഷിപ്തമായിരിക്കുന്നു. വിവിധ രാജ്യങ്ങൾ അവരുടെ കറൻസി അടിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത നയങ്ങളാണ് സ്വീകരിക്കുന്നത്. ഭാരതത്തിൽ പണം അടിച്ചിറക്കുന്ന രീതി അനുകരണാർഹമാണ്. 'മിനിമം റിസർവ് സിസ്റ്റം' എന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇതനുസരിച്ച് റിസർവ് ബാങ്ക് 200 കോടി രൂപയുടെ നിക്ഷേപം സ്വർണനാണയത്തിന്റെയും വിദേശ കറൻസികളുടെയും രൂപത്തിൽ കരുതൽധനമായി സൂക്ഷിച്ചുവയ്ക്കുന്നു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നത്...? ഒരു നല്ല സാമ്പത്തിക വ്യവസ്ഥിതി സൃഷ്ടിക്കണമെങ്കിൽ പണം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. അതിൽ പണം സൃഷ്ടിക്കുന്നതു മുതൽ, നിലനിർത്തുകയും വളർത്തുകയും കൈമാറ്റം ചെയ്യുകയും വരെയുള്ള കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. കേന്ദ്രബാങ്കിന്റെ ഈ നയം അടിസ്ഥാനപരമായി നാല് കാര്യങ്ങൾ ഉൾക്കൊണ്ടതാണ്. ഇതെല്ലാംകൂടി ചേർത്താണ്' മോണിറ്ററി പോളിസി' അഥവാ 'സാമ്പത്തികനയം' രൂപവത്കരിക്കുന്നത്. ഒന്നാമത്തേത് 'ഇക്കോണമി നിലനിർത്തുക' എന്നതാണ്. ഒരു പ്രവർത്തനപദ്ധതി 'ഇക്കണോമിക്കൽ ആവുക' എന്നുപറഞ്ഞാൽ അതിനായി മുടക്കുന്ന ചെലവിനേക്കാൾ അധികമായിരിക്കണം അതിൽനിന്നുള്ള വരുമാനവും എന്നാണ് അർത്ഥമാക്കുന്നത്. 'കോസ്റ്റ് എഫക്ടീവ്' എന്ന പദവും ഈ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. എന്നാൽ, ചില വികസനപദ്ധതികൾ സാമ്പത്തികമായി മെച്ചമുള്ളതാവണമെന്നില്ല. അവിടെ 'ക്ഷേമം' എന്ന സംജ്ഞയ്ക്കായിരിക്കും പ്രാധാന്യം നൽകുന്നത്. അതായത്, നിരവധിപേർക്ക് അവരുടെ ജീവിതത്തിന് ഗുണകരമായ മാറ്റംവരുത്താൻ ഒരു പദ്ധതിക്ക് സാധിച്ചാൽ അത് സ്വീകാര്യമായ വിഷയമാണ്. രണ്ടാമത്തേത് 'ഇലാസ്തികത' എന്ന ആവശ്യമാണ്. ഇതനുസരിച്ച് രാജ്യത്ത് ഒഴുകുന്ന പണത്തിന്റെ അളവ് ആവശ്യാനുസരണം കൂട്ടാനും കുറയ്ക്കാനും കഴിയണം. അപ്രതീക്ഷിത സംഭവങ്ങൾ, ഉദാഹരണത്തിന് യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നീ സന്ദർഭത്തിൽ കൂടുതൽ തുക ഉപയോഗിക്കേണ്ടതായി വരും. നേരെമറിച്ച്, ചില സന്ദർഭങ്ങളിൽ വളരെ കർശനമായ നിയന്ത്രണം പണ ഉപയോഗത്തിന്റെ കാര്യത്തിൽ സർക്കാരിന് എടുക്കേണ്ടതായും വരും. മൂന്നാമത്തേത് സുരക്ഷിതത്വമാണ്. പണപ്പെരുപ്പമുണ്ടാവാതെ നോക്കാനും പണത്തിന്റെ മൂല്യം പിടിച്ചുനിർത്താനും സർക്കാരിന്റെ വിശ്വാസ്യത നിലനിർത്താനും ഈ സംവിധാനത്തിലൂടെ പരിശ്രമിക്കുന്നു. പണപ്പെരുപ്പം ക്രമാതീതമായാൽ അത് വസ്തുക്കളുടെ വില നിയന്ത്രണാതീതമായി വർധിക്കാനും ജീവിതം ദുസ്സഹമാക്കാനും ഇടയാക്കുന്നു. വിദേശകറൻസിയിൽ കരുതൽ നിക്ഷേപം ശേഖരിച്ച് സൂക്ഷിക്കുന്നതുവഴിയായി വിദേശവിനിമയ രംഗത്തും അന്താരാഷ്ട്ര ബന്ധങ്ങളിലും സൂക്ഷ്മത നിലനിർത്താനാവുന്നു. നാലാമത്തേത് സ്ഥിരതയാണ്. വികസനോന്മുഖമായ ആവശ്യങ്ങൾക്ക് ഉതകുംവിധം പണത്തിന്റെ ഒഴുക്കിനെ മാറ്റി 'സസ്റ്റെയ്നബിൾ ഗ്രോത്ത്' അഥവാ 'സുസ്ഥിര വികസന'ത്തിന് ഇടയാക്കുന്ന തരത്തിലുള്ള പണസംവിധാനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 'കറൻസി അടിച്ചിറക്കുന്ന കാര്യത്തിൽ ഇത്ര പിശുക്ക് എന്തിനാണ്' എന്ന് ചോദിക്കുന്നവരുണ്ട്. പണത്തിന്റെ ദൗർലഭ്യമാണ് അതിന്റെ മൂല്യത്തെ പിടിച്ചുനിർത്തുന്നത്. അന്താരാഷ്ട്ര വിപണനരംഗത്തുള്ള നിലനിൽപ്പും വളർച്ചയും ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കേന്ദ്രബാങ്കിന്റെ നയവുമായി ബന്ധപ്പെട്ടാണ് ഈ ഘടകങ്ങളെല്ലാം പരാമർശിച്ചതെങ്കിലും സ്വകാര്യവ്യക്തികളുടെ പണമിടപാടുകളിലും പണം കൈകാര്യംചെയ്യുന്ന രീതിയിലും ഈ നാല് തലങ്ങളുടേയും സ്വാധീനം വലിയതോതിൽ കണ്ടെത്താനാവും. 'പണം ഒരു സ്രോതസ്സാണ്... അതിന് ദ്രാവകസ്വഭാവമാണുള്ളത്... അത് ഒഴുകിക്കൊണ്ടേയിരിക്കും... ഒരുകൈയിൽനിന്ന് മറ്റൊന്നിലേക്ക്... എന്നതുപോലെ പോക്കറ്റുകൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ലഭ്യമായത് തീർന്നുപോവാതെ സ്ഥിരമായി പിടിച്ചുനിർത്താനും പുതിയ സ്രോതസ്സുകൾ കണ്ടെത്താനും കഴിഞ്ഞാൽ ഈ ഒഴുക്ക് നമ്മുടെ നിയന്ത്രണത്തിലായിരിക്കും. ഇതിനെയാണ് ലളിതമായ ഭാഷയിൽ 'മണി മാനേജ്മെന്റ്' എന്ന് പറയുന്നത്. ഓർക്കുക, ഒരു പരിധി കഴിഞ്ഞാൽ പണത്തിന് സന്തോഷം വാങ്ങിത്തരാനാവില്ലായിരിക്കും, പക്ഷേ, ദുരിതത്തിന്റെ ആഘാതം കുറയ്ക്കാനാവും. We should not use the money that others have made for our own needs

from money rss http://bit.ly/2CUueOY
via IFTTT

Saturday, 16 November 2019

ജെഫ് ബെസോസിനെ മറികടന്നു; ബിൽ ഗേറ്റ്‌സ് ലോകത്തെ ഏറ്റവും സമ്പന്നനായി

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ആമോസോൺഡോട്ട്കോമിന്റെ ജെഫ് ബെസോസായിരുന്നു രണ്ടുവർഷം ഈ സ്ഥാനം നിലനിർത്തിയിരുന്നത്. ഒക്ടോബർ 25ന് പെന്റഗണിന്റെ 10 ബില്യൺ ഡോളർ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാർ ലഭിച്ചിരുന്നു. ഇതോടെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില 4 ശതമാനം കുതിച്ചു. പെന്റഗണിന്റെ പ്രഖ്യാപനത്തോടെ ആമസോണിന്റെ ഓഹരി വിലയിൽ രണ്ടുശതമാനം താഴ്ചയുണ്ടായി. ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം ബിൽ ഗേറ്റ്സിന്റെ സമ്പത്ത് ഇതോടെ 110 ബില്യൺ ഡോളറായി ഉയർന്നു. ബെസോസിന്റെ സമ്പത്ത് 108.7 ബില്യൺ ഡോളറാകുകയും ചെയ്തു. നടപ്പ് വർഷം മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയിൽ 48 ശതമാനമാണ് വളർച്ചയുണ്ടായത്. ബിൽ ഗേറ്റ്സിന്റെ വസതി മെക്കൻസിയുമായി വിവാഹമോചനം നടന്നിട്ടില്ലായിരുന്നെങ്കിൽ ബെസോസിന്റെ സമ്പത്ത് ഇതിൽകൂടുതലുണ്ടാകുമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് 49 കാരിയായ മെക്കൻസിയുമായി ബെസോസ് വിവാഹമോചനം നേടിയത്. ഇവരുടെ കൈവശമുള്ള അമസോൺ ഓഹരിയുടെ നാലിലൊന്ന് ഭാഗം മെക്കൻസിക്ക് നൽകിയതാണ് ബെസോസിന്റെ സമ്പത്തിനെ ബാധിച്ചത്. എന്നാൽ ഗേറ്റ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 35 ബില്യൺ ഡോളറാണ് ബിൽ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന് ഇതുവരെ കൈമാറിയത്. Bill Gates became the richest man in the world

from money rss http://bit.ly/2rRC7T1
via IFTTT

Friday, 15 November 2019

ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: ഉടന്‍ നടപ്പാക്കിയേക്കും

ന്യൂഡൽഹി: ബിനാമി, കള്ളപ്പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി ഭൂമിയിടപാടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നു. താങ്ങാവുന്ന വിലയ്ക്ക് ഭൂമി ലഭ്യമാക്കൽകൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഭൂമി ഇടപാടുകളും നികുതിവലയ്ക്കകത്താകും. മൂന്നുവർഷത്തോളമായി സർക്കാർ ഇതുസംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. അന്തിമ തീരുമാനം ഉടനെ വന്നേക്കും. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് സർക്കാർ. പദ്ധതി നിലവിൽവരികയാണെങ്കിൽ നോട്ട് അസാധുവാക്കലിനുശേഷമുള്ള സർക്കാരിന്റെ നിർണായകമായ മറ്റൊരു തീരുമാനംകൂടിയാകുമിത്. 2014ൽ മോദി സർക്കാർ അധികാരമേറ്റതിനുശേഷം റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമിടപാടിനെതിരെ കടുത്ത നിലപാടെടുത്തുവരികയാണ്. ഇതേതുടർന്ന് ഭൂമി വില താഴുകയും ഇടപാടുകൾ നിലയ്ക്കുകയും ചെയ്തിരുന്നു. ഇത് സമ്പദ്ഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. ഭൂമിയുടെ വില താഴുന്നത് ഗുണകരമായാണ് മോദി ഭരണകൂടം കാണുന്നത്. 2022ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ അത് ഉപകരിക്കുമെന്നാണ് സർക്കാർ കരുതുന്നത്. Mandatory linking of Aadhaar to property transaction could be a reality soon

from money rss http://bit.ly/2OgYjgH
via IFTTT

എല്‍ഐസിയുടെ ഓഹരി നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന: നടപ്പ് വര്‍ഷം 72,000 കോടിയാകും

മുംബൈ: നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മാസങ്ങൾ അവശേഷിക്കെ എൽഐസിയുടെ ഓഹരി നിക്ഷേപം 72,000 കോടി രൂപയാകും. ഇതാദ്യമായാണ് എൽഐസി ഇത്രയും തുക ഓഹരിയിൽ നിക്ഷേപിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 68,620 കോടി രൂപയാണ് കമ്പനി ഓഹരിയിൽ നിക്ഷേപിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിട്ടപ്പോൾ 33,500 കോടി രൂപയോളം ഓഹരിയിൽ നിക്ഷേപം നടത്തിയതായി എൽഐസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ടാക്സ് സേവിങിന്റെ ഭാഗമായി ഒക്ടോബറിനുശേഷമാണ് വ്യക്തികൾ എൽഐസിയിൽ കൂടുതൽ നിക്ഷേപം നടത്തുക. അതുകൊണ്ടുതന്നെ ഒക്ടോബറിനുശേഷം എൽഐസിയിൽ കൂടുതൽ നിക്ഷേപമെത്തുകയും ഓഹരിയിലെ നിക്ഷേപ വിഹിതം വർധിക്കുകയും ചെയ്യുമെന്ന് മണികൺട്രോൾ റിപ്പോർട്ടുചെയ്തു. ഏറ്റവും കൂടുതൽ തുക ഓഹരിയിൽ നിക്ഷേപിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് എൽഐസി. ഓഹരി നിക്ഷേപത്തിൽ എൽഐസി എല്ലാവർഷവും വരുത്തുന്ന വർധന 3.5 ശതമാനമാണ്. 2019-20ൽ ഓഹരിയിലും ഡെറ്റിലുമായി 3.49 ലക്ഷം കോടി രൂപ നിക്ഷേപം നടത്താനാണ് എൽഐസി ലക്ഷ്യമിടുന്നത്. ഓഹരിവിപണിയിലെ എൽഐസിയുടെ നിക്ഷേപം 2016-65,000 കോടി 2017-41,000 കോടി 2018-58,890 കോടി 2019-68,620 കോടി 2020-71,000-72,000 കോടി(പ്രതീക്ഷിക്കുന്നത്) അവലംബം: എൽഐസി രേഖകൾ പോളിസി ഉടമകൾ അടയ്ക്കുന്ന പ്രീമിയം എൽഐസി ഓഹരിയിലും ഡെറ്റിലുമാണ് നിക്ഷേപിക്കുന്നത്. ദീർഘകാല നിക്ഷേപത്തിന്റെ ഭാഗമായി സർക്കാർ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുന്നുണ്ട്. ഓഹരി നിക്ഷേപത്തിൽനിന്നുമാത്രം എല്ലാവർഷവും 18,000 മുതൽ 25,000 കോടി രൂപവരെ കമ്പനി ലാഭമെടുക്കാറുണ്ട്. 2019 സാമ്പത്തിക വർഷത്തിൽ 23,600 കോടി രൂപയാണ് ലാഭമെടുത്തത്. മുൻവർഷം ഇത് 25,650 കോടി രൂപയായിരുന്നു. LIC's equity investment likely to reach above Rs 70,000 cr

from money rss http://bit.ly/2Xi8QfG
via IFTTT

മുണ്ടുമുറുക്കി ഗ്രാമങ്ങൾ ;ഉപഭോഗച്ചെലവ് 40 വർഷത്തിനിടയിലെ ഏറ്റവും കുറവ്

ന്യൂഡൽഹി: ഗ്രാമീണമേഖലയിലെ സാമ്പത്തികപ്രതിസന്ധിയുടെയും ദാരിദ്ര്യത്തിന്റെയും ലക്ഷണമെന്നോണം ജനങ്ങളുടെ ഉപഭോഗച്ചെലവ് കുറയുന്നു. 2017-18ൽ രാജ്യത്തെ ഗ്രാമങ്ങളിൽ ശരാശരി ഉപഭോഗച്ചെലവ് 8.8 ശതമാനം കുറഞ്ഞു. 40 വർഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവേ ഉദ്ധരിച്ച് 'ബിസിനസ് സ്റ്റാൻഡേഡ്' പത്രം റിപ്പോർട്ടുചെയ്തത്. അതേസമയം, 2017-18ൽ നഗരമേഖലകളിൽ പണം ചെലവിടുന്നത് രണ്ടുശതമാനം കൂടിയിട്ടുണ്ട്. ഗ്രാമീണമേഖലയിലുള്ളവർ ഭക്ഷണത്തിനു ചെലവഴിക്കുന്ന പണവും കുറഞ്ഞു. ഗ്രാമങ്ങളിൽ ആളുകൾ പാലിനും അതുപോലുള്ള സാധനങ്ങൾക്കുമൊഴികെ ഭക്ഷണച്ചെലവ് പരമാവധി കുറയ്ക്കുകയാണ്. ഭക്ഷ്യയെണ്ണ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കു ചെലവഴിക്കുന്ന തുക ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കുറഞ്ഞു. സർവേയിലെ കണ്ടെത്തലുകൾ പ്രതിമാസ ശരാശരി ഉപഭോഗച്ചെലവ് (അടിസ്ഥാനവർഷം 2009) 2009-10 1329 2011-12 1501 രൂപ 2017-18 1446 ഭക്ഷണത്തിനു ചെലവാക്കുന്ന തുക ഗ്രാമം 2011-12 643 രൂപ 2017-18 580 നഗരം 2011-12 943 രൂപ 2017-18 945 ****** റിപ്പോർട്ട് രഹസ്യം 2017 ജൂലായ്ക്കും 2018 ജൂണിനും ഇടയിലാണ് എൻ.എസ്.ഒ. സർവേ നടത്തിയത്. അതിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്താൻ ജൂൺ 19-ന് ഉന്നതസമിതി തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല പരാമർശങ്ങൾ ഉള്ളതിനാൽ നിർത്തിവെക്കുകയായിരുന്നു. എന്നാൽ, റിപ്പോർട്ടിലെ ഡേറ്റയിൽ ചില സംശയങ്ങൾ ഉള്ളതിനാലാണ് പരസ്യപ്പെടുത്താത്തതെന്നാണ് സർക്കാർ ഭാഷ്യം. 40 കൊല്ലത്തിനിടയിൽ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട എൻ.എസ്.ഒ. റിപ്പോർട്ടിലെ വിവരങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പുറത്തുവന്നത് വിവാദമായിരുന്നു. മോദിണോമിക്സ്-രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തികശാസ്ത്രം(മോദിണോമിക്സ്) ചീഞ്ഞുനാറുകയാണെന്നും റിപ്പോർട്ട് പരസ്യമാക്കാത്തത് അതുകൊണ്ടാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.

from money rss http://bit.ly/32SIfHn
via IFTTT

അടുത്തതവണ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ചായയ്ക്ക് 35 രൂപ നല്‍കേണ്ടിവരും

മുംബൈ: അടുത്തതവണ നിങ്ങൾ ട്രെയിനിൽ യാത്രചെയ്യുമ്പോൾ ഭക്ഷണത്തിന് കൂടിയ നിരക്ക് നൽകേണ്ടിവരും. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും. ഐആർസിടിസിയുടെ അപേക്ഷ പ്രകാരം വില വർധനയുടെകാര്യം പരിഗണനയിലാണെന്ന് റെയിൽവെ മന്ത്രാലയം വ്യക്തിമാക്കിക്കഴിഞ്ഞു. പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാർ ഒരുകപ്പ് ചായകുടിക്കാൻ 35 രൂപ നൽകേണ്ടിവരും. തുരുന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കൻഡ് എസി യാത്രക്കാർ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നൽകേണ്ടിവരിക. ഒന്നാംക്ലാസ് എസിയിലെ യാത്രക്കാർക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കിൽ യഥാക്രമം 245 രൂപയും 185 രൂപയുമാണ് ഈടാക്കുക. വൈകുന്നേരത്തെ ചായയ്ക്ക് ഒന്നാം ക്ലാസ് എസിയിൽ 140 രൂപയും രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി എന്നിവയിൽ 90 രൂപയുമാണ് ഈ ട്രെയിനുകളിൽ ഈടാക്കുക. തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപവീതവും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയും മുടക്കേണ്ടിവരും. മറ്റ് നിരക്കുകൾ പ്രഭാതഭക്ഷണം(സസ്യം)-40 രൂപ പ്രഭാതഭക്ഷണം(സസ്യേതരം)50 രൂപ ഉച്ചഭക്ഷണം (സസ്യം)-80 രൂപ ഉച്ചഭക്ഷണം (സസ്യേതരം-മുട്ടക്കറി ഉൾപ്പടെ)-90 രൂപ Railways to charge more for food, tea on Rajdhani, Shatabdi, Duronto trains

from money rss http://bit.ly/33NDsbq
via IFTTT

Thursday, 14 November 2019

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഏഴ് ലക്ഷം കോടി രൂപ മറികടന്നു

മുംബൈ: ഇതാദ്യമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 7 ട്രില്യൺ(ഏഴ് ലക്ഷം കോടി രൂപ) മറികടന്നു. ഈ വർഷം ഇതുവരെ ബാങ്കിന്റെ ഓഹരി വിലയിൽ 21 ശതമാനമാണ് കുതിപ്പുണ്ടായത്. വെള്ളിയാഴ്ച രാവിലെ 9.20ന് വ്യാപാരം ആരംഭിച്ചയുടനെ എക്കാലത്തെയും ഉയർന്ന വിലയായ 1283.40 ബിഎസ്ഇയിൽ രേഖപ്പെടുത്തി. കഴിഞ്ഞദിവസം 1,280.60 രൂപ നിലവാരത്തിൽ ക്ലോസ് ചെയ്യുമ്പോൾ വിപണി മൂല്യം 7.01 ട്രില്യണിലെത്തിയിരുന്നു. ഇതിനുമുമ്പ് ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്), റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികളാണ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. വിപണി മൂല്യത്തിന്റെകാര്യത്തിൽ 9.32 ട്രില്യണുമായി റിലയൻസാണ് മുന്നിൽ. ടിസിഎസിന്റെ മൂല്യമാകട്ടെ 8.19 ട്രില്യൺ രൂപയുമാണ്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റാദായത്തിൽ 26.8 ശതമാനമാണ് വർധനവുണ്ടായത്. ഇതേപാദത്തിൽ കഴിഞ്ഞവർഷം 6,198 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ നടപ്പ് വർഷം അറ്റാദായം 6,345 കോടിയായി ഉയർന്നു. HDFC Bank tops ₹7 trillion market capitalisation

from money rss http://bit.ly/33PIfJy
via IFTTT

ഡീസല്‍ വാങ്ങാന്‍ ആളില്ല; ഉപഭോഗം മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയില്‍

ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയിൽ വൻ ഇടിവ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നുവർഷത്തെ താഴ്ന്ന നിലയിലെത്തി. വാർഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോൾ 7.4 ശതമാനമാണ് ഇടിവുണ്ടായത്. 6.51 ടൺ ആയി ഉപഭോഗം കുറഞ്ഞു. 2017 ജനുവരി മുതൽ ഉപഭോഗത്തിൽ കുറവുവന്നുതുടങ്ങിയതായി പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റിൽ പറയുന്നു. ആവശ്യകത കുറഞ്ഞതോടെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾ ഡീസൽ കയറ്റുമതി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. വാഹന വില്പനയിൽ വൻ ഇടിവുണ്ടായതും കമ്പനികളേറെയും ഡീസൽ വാഹനങ്ങൾ പുറത്തിറക്കുന്നത് നിർത്തിയതും ഉപഭോഗത്തെ ബാധിച്ചു. അതേസമയം, പെട്രോളിന്റെ ആവശ്യകത കൂടുകയും ചെയ്തു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഒക്ടബോറിൽ 8.9 ശതമാനം കൂടുതലാണ് ഉപഭോഗം. അടുത്ത ആറുമാസത്തിനുള്ളിൽ ഡീസലിന്റെ ഉപയോഗം കൂടുമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. മികച്ച മൺസൂൺ ലഭിച്ചതിനാൽ വ്യവസായ-ഗതാഗത മേഖലയിൽ ഡീസിലിന്റെ ആവശ്യകത വർധിക്കുമെന്ന് രാജ്യത്തെ ഒരുപ്രമുഖ ഓയിൽ കമ്പനിയുടെ ചെയർമാൻ വ്യക്തമാക്കി. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം 2019ൽ എണ്ണ ഉപഭോഗത്തിൽ പ്രതിദിനം 1,70,000 ടണ്ണിന്റെ കുറവുണ്ടാകും. 2014 മുതൽ ഉപഭോഗം കുറഞ്ഞുവരികയാണെന്നാണ് ഏജൻസി പറയുന്നത്. Diesel demand fell the most in nearly 3 years

from money rss http://bit.ly/2rM6qui
via IFTTT

സെന്‍സെക്‌സില്‍ 208 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 208 പോയന്റ് നേട്ടത്തിൽ 40495ലെത്തി. നിഫ്റ്റിയിൽ 54 പോയന്റ് നേട്ടത്തിൽ 11,926ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 589 ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐയുടെ ഓഹരി രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ഭാരതി എയർടെൽ ഓഹരി 1.5ശതമാനം ഉയർന്നപ്പോൾ വോഡഫോൺ ഐഡിയ ഓഹരി 10 ശതമാനത്തോളം നഷ്ടത്തിലായി. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആന്റ്എം, ഐടിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഒസി, സിപ്ല, ബപിസിഎൽ, ടൈറ്റൻ കമ്പനി, എച്ച്ഡിഎഫ്സി, എൻടിപിസി, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market gains 208 pts

from money rss http://bit.ly/32N0xd7
via IFTTT

ഇനി സെറ്റ് ടോപ് ബോക്സ് മാറാതെ ഡി.ടി.എച്ച്. കമ്പനി മാറാം

മുംബൈ: ഡി.ടി.എച്ച്. ഉപഭോക്താക്കൾ മറ്റേതെങ്കിലും കമ്പനിയിലേക്കുമാറുമ്പോൾ ഇനി സെറ്റ് ടോപ് ബോക്സ് മാറ്റേണ്ടിവരില്ല. പുതിയ സാങ്കേതികവിദ്യയുള്ള സെറ്റ് ടോപ് ബോക്സ് 'ട്രായ്' (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പരീക്ഷിച്ചുവരുകയാണ്. അടുത്തവർഷം ആദ്യംതന്നെ ഇവ വിപണിയിൽ ഇറക്കാനാണ് ആലോചന. നിലവിൽ ഡി.ടി.എച്ച്. കമ്പനികൾ മാറുമ്പോൾ ഉപഭോക്താക്കൾ സെറ്റ് ടോപ് ബോക്സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ്. ബോക്സിനുള്ള പണത്തിനുപുറമേ ഇതുഘടിപ്പിക്കാനുള്ള പണവും കമ്പനികൾ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാൻ തയ്യാറാകാറില്ല. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഡി.ടി.എച്ച്. കമ്പനികൾ പാടുപെടും. നല്ല ഓഫറുകൾ തരുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കൾ മാറും. കഴിഞ്ഞ ഒരുവർഷമായി ഇതിന്റെ നിർമാണം നടക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇതിന്റെ പ്രവർത്തനം പരീക്ഷിക്കുകയാണ് 'ട്രായ്' അധികാരികൾ. മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാർഡുകൾ ഈ സെറ്റ് ടോപ് ബോക്സിൽ മാറിമാറി ഉപയോഗിക്കാൻകഴിയും. ടെലിവിഷൻ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താൻ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വർധിക്കും. content highlights:Switch DTH Operator Without Changing Set Top Box

from money rss http://bit.ly/2Kntvdb
via IFTTT

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനവും മൂഡീസ് താഴ്ത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ റേറ്റിങ് കുറച്ചതിനുപിന്നാലെ മൂഡീസ് ഇൻവെസ്റ്റർ സർവീസ് വളർച്ചാ അനുമാനവും താഴ്ത്തി. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 5.8 ശതമാനത്തിൽനിന്ന് 5.6ശതമാനമായാണ് കുറച്ചത്. 2018ലെ 7.4 ശതമാനത്തിൽനിന്ന് 2019ലെ അനുമാനം 5.6 ശതമാനമായി കുറയ്ക്കുകയാണെന്ന് മൂഡീസ് അറിയിച്ചു. 2020ലും 2021ലും സമ്പദ്ഘടന കരുത്താർജിക്കുകയാണെങ്കിൽ യഥാക്രമം 6.6ശതമാനവും 6.7ശതമാനവും വളർച്ച നേടുമെന്നും മൂഡീസ് വിലയിരുത്തുന്നു. എന്നിരുന്നാലും കഴിഞ്ഞ വർഷങ്ങളുടെ വളർച്ചയൊടൊപ്പമെത്താനാകില്ല. ഇതോടൊപ്പം രാജ്യത്തെ 21 കമ്പനികളുടെ റേറ്റിങിലും മാറ്റംവരുത്തിയിട്ടുണ്ട്. എസ്ബിഐ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയവയുടെ റേറ്റിങ് സ്ഥിരതയുള്ളതിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് താഴ്ത്തിയത്. അതേസമയം, രാജ്യത്തിന്റെ ഫോറിൻ ആന്റ് ലോക്കൽ കറൻസി റേറ്റിങ് ബിഎഎ2യിൽ നിലിനിർത്തി. Moodys cuts Indias growth forecast

from money rss http://bit.ly/2QeUUSl
via IFTTT

Wednesday, 13 November 2019

ജിയോ 149 രൂപയുടെ പ്ലാനിന്റെ കാലാവധിയും ഡാറ്റയും കുറച്ചു

മുംബൈ: ടെലികോം കമ്പനിയായ റിലയൻസ് ജിയോ 149 രൂപയുടെ റീച്ചാർജ് പ്ലാൻ പരിഷ്കരിച്ചു. കാലാവധിയിലും ഡാറ്റയിലും കുറവുവരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. പുതുക്കിയ പ്ലാൻ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമെ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 10 രൂപയിൽ തുടങ്ങുന്ന ടോപ്പ് അപ്പ് വൗച്ചറുകൾ ഉപയോഗിക്കണം. 10 രൂപയുടെ വൗച്ചറിനൊപ്പം ഒരു ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കും. ജിയോ ആപ്പുകൾ നിരക്കൊന്നും നൽകാതെ ഉപയോഗിക്കാമെന്നതിനൊപ്പം ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്. ജിയോയുമായി മത്സരത്തിലുള്ള കമ്പനിയുടെ സമാന പ്ലാനിന് 222 രൂപ നൽകണം. പക്ഷേ, 28 ദിവസം കാലാവധി ലഭിക്കും. 56 ജി.ബി ഡാറ്റയും സൗജന്യമാണ്. ജിയോയുടെതാല്ലാത്ത നമ്പറുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യ കോളുകളും വിളിക്കാം. ജിയോയുടെ 198 രൂപയുടെ പ്ലാൻ പ്രകാരം 28 ദിവസമാണ് കാലാവധി. 56 ജി.ബി ഡാറ്റ സൗജന്യമാണ്. Jios ₹149 recharge plan: Data offer, validity period changed

from money rss http://bit.ly/2NOr2L7
via IFTTT

ആദായനികുതി സ്ലാബിൽ സർക്കാർ മാറ്റംവരുത്തുമോ?

ന്യൂഡൽഹി:അടുത്ത പൊതുബജറ്റിൽ ആദായനികുതിയിലും പ്രത്യക്ഷനികുതികളിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ധനമന്ത്രാലയം വ്യവസായമേഖലയിൽനിന്നും ബന്ധപ്പെട്ട സംഘടനകളിൽനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. കമ്പനികളുടെ ആദായ നികുതിയെക്കുറിച്ചുള്ള നിർദേശങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും പുതിയ ആദായനികുതി കോഡ് തയ്യാറാക്കുന്നപശ്ചാത്തലത്തിൽ വ്യക്തിഗത ആദായനികുതി നിരക്കുകളുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളുണ്ടെങ്കിൽ അവയും കണക്കിലെടുക്കും. നവംബർ രണ്ടിനുമുമ്പ് നിർദേശങ്ങൾ നൽകണം. പുതിയ ഡയറക്ട് ടാക്സ് കോഡ് തയ്യാറാക്കാൻ രൂപവത്കരിച്ച ദൗത്യസമിതി ഓഗസ്റ്റിൽ സർക്കാരിനു റിപ്പോർട്ടു നല്കിയിരുന്നു. ശുപാർശകൾ പരസ്യമാക്കിയിട്ടില്ല. അഞ്ചു സ്ലാബുകളാണ് സമിതി ശുപാർശ ചെയ്തതെന്ന് സർക്കാർ സ്ഥിരീകരിക്കാത്ത വാർത്ത പുറത്തുവന്നിരുന്നു. ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളിലുള്ളവരുമായി ധനമന്ത്രാലയം ചർച്ച നടത്താറുണ്ടെങ്കിലും ആദ്യമായിട്ടാണ് ആദായനികുതി, പ്രത്യക്ഷനികുതി സംബന്ധിച്ച് വിവിധതുറകളിലുള്ളവരുടെ അഭിപ്രായം ക്ഷണിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. ഇക്കൊല്ലത്തെ ബജറ്റ് ജൂലായിൽ അവതരിപ്പിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾതന്നെ, സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് ധനമന്ത്രി വിവിധ മേഖലകൾക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചുതുടങ്ങി. സെപ്റ്റംബറിൽ കോർപ്പറേറ്റ് ആദായ നികുതിനിരക്ക് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. പുതിയ ഉത്പാദനക്കമ്പനികളുടെ നികുതിനിരക്ക് നേരത്തേ 25 ശതമാനമായിരുന്നത് 15 ശതമാനമാക്കി. കോർപ്പറേറ്റ് നികുതി കുറച്ചതിനുശേഷമാണ് വ്യക്തിഗത ആദായനികുതിനിരക്കുമായി ബന്ധപ്പെട്ട പുതിയ ശുപാർശയുടെ വിവരങ്ങൾ പുറത്തുവന്നത്. പ്രത്യക്ഷ നികുതികളുടെ കാര്യം ജി.എസ്.ടി. കൗൺസിലാണു തീരുമാനിക്കുന്നതെങ്കിലും ഇറക്കുമതിത്തീരുവ, എക്സൈസ് തീരുവ സംബന്ധിച്ച വ്യവസായ മേഖലയിലുള്ളവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പുതിയ ആദായനികുതി സ്ലാബുകളും നിരക്കും (സാധ്യത) നിലവിലുള്ളത് സ്ലാബ് നിരക്ക് 2.5 മുതൽ 5 ലക്ഷം - 5% 5 ലക്ഷം മുതൽ 10 ലക്ഷം - 20% 10 ലക്ഷത്തിനു മുകളിൽ - 30% 50 ലക്ഷത്തിനു മുകളിൽ -30+10% സർച്ചാർജ് 1 ഒരു കോടിക്ക് മുകളിൽ -30 +15% സർച്ചാർജ് 2 കോടിക്കു മുകളിൽ - 30 +25% സർച്ചാർജ് 5 കോടിക്ക് മുകളിൽ - 30+37% സർച്ചാർജ് നിർദിഷ്ട നിരക്ക് രണ്ടരലക്ഷത്തിൽ താഴെ 0 2.5 മുതൽ 10 ലക്ഷം 10% 10 മുതൽ 20 ലക്ഷം 20% 20 ലക്ഷം മുതൽ രണ്ട് കോടി 30% രണ്ടു കോടിക്കു മുകളിൽ -35% (നിലവിൽ ആദായനികുതിയിൽ 4% സെസിന്റെ അധികനികുതിയും പ്രതിവർഷം 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയിളവും ഉണ്ട്. സർച്ചാർജുകൾ നിർത്തലാക്കിയ പുതിയ നികുതിയിൽ നികുതിയിളവുകൾ തുടരുന്നുണ്ട്.)

from money rss http://bit.ly/2CTlust
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ച നേട്ടത്തിന്റെ ആഴ്ചകൾക്കൊടുവിൽ വിപണിയിൽ നഷ്ടത്തിന്റെ ദിനങ്ങൾ. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,146ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11,841ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസിന്റെ ഓഹരി വില 1.5 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ വില 08 ശതമാനവും ഉയർന്നു. മാരുതി സുസുകി, വേദാന്ത, ഒഎൻജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഭാരതി എയർടെൽ ഓഹരി 2.6 ശതമാനം നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് എന്നീ ഓഹരികൾ ഒരുശതമാനംമുതൽ രണ്ടുശതമാനംവരെ താഴ്ന്നു. റീട്ടെയിൽ പണപ്പെരുപ്പം വർധിച്ചതും വ്യവസായ വളർച്ച താഴ്ന്നതുമാണ് ഈ ദിവസങ്ങളിൽ ഓഹരി വിപണിയെ ബാധിച്ചത്.കഴിഞ്ഞദിവസം സെൻസെക്സ് 229 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex slips in early trade

from money rss http://bit.ly/33Nwao2
via IFTTT

പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

കൊച്ചി:ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 4.62 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഇത് 3.99 ശതമാനമായിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് പണപ്പെരുപ്പം ഉയരാൻ കാരണം. പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെ പിടിച്ചുനിർത്താനായിരുന്നു റിസർവ് ബാങ്കിന്റെ ലക്ഷ്യം. 2018 ജൂലായ് മുതൽ പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഒക്ടോബറിൽ മുൻ മാസത്തെക്കാൾ 7.89 ശതമാനമാണ് വർധിച്ചത്. പച്ചക്കറികളുടെ വില 26 ശതമാനം വർധിച്ചപ്പോൾ പയറുവർഗങ്ങളുടെ വില 11.72 ശതമാനമാണ് കൂടിയത്. പണപ്പെരുപ്പം കഴിഞ്ഞ വർഷം ഒക്ടോബറിൽ 3.38 ശതമാനവും ജൂണിൽ 4.92 ശതമാനവുമായിരുന്നു.

from money rss http://bit.ly/2rIrkKO
via IFTTT

സെന്‍സെക്‌സ് 229 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ട തണുത്ത പ്രതികരണത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തിൽ 11,840.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1583 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടെയൻമെന്റ്, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, നെസ് ലെ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഊർജ വിഭാഗത്തിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം, ഫാർമ, ഇൻഫ്ര, എഫ്എംസിജി, ഐടി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. sensex down 229 pts

from money rss http://bit.ly/2O5XsiU
via IFTTT

നിത അംബാനി മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ട്രസ്റ്റിയായി

കൊച്ചി: റിലയൻസ് ഫൌണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനുമായ നിത അംബാനി യുഎസിന്റെ ആർട്സ് പവർ ഹൗസായ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഓണററി ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 5,000 വർഷത്തെ കലയെ ഉൾക്കൊള്ളുന്ന പതിനായിരക്കണക്കിന് വസ്തുക്കൾ പ്രദർശിപ്പിക്കുന്ന യുഎസിലെ സ്ഥാപനമാണ് ദി മെറ്റ് എന്നറിയപ്പെടുന്ന മ്യൂസിയം. ഇന്ത്യയുടെ കലയും സംസ്കാരവും, പൈതൃകവും സംരക്ഷിക്കുന്നതിനുള്ള നിത അംബാനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.ലോകത്തിന്റെ ഏതുകോണിൽ നിന്നുമുള്ള കല പഠിക്കാനും പ്രദർശിപ്പിക്കാനും മ്യൂസിയത്തിന് വരുടെ പിന്തുണ ഗുണം ചെയ്യുമെന്ന് ബോർഡ് നിയമനം പ്രഖ്യാപിച്ച മ്യൂസിയം ചെയർമാൻ ഡാനിയൽ ബ്രോഡ്സ്കി പറഞ്ഞു. Nita Ambani elected as Honorary Trustee of the MET Museum, US

from money rss http://bit.ly/2X95lbz
via IFTTT

പാദഫലം പുറത്തുവരാനിരിക്കെ ഐആര്‍സിടിസിയുടെ ഓഹരി വില കുതിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷ(ഐആർസിടിസി)ന്റെഓഹരി വില എക്കാലത്തേയും ഉയർന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. കമ്പനിയുടെ പാദഫലം ബുധനാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കെയാണ് ഈ കുതിപ്പ്. 981.35 രൂപവരെയെത്തി ഓഹരി വില. ഒക്ടോബർ 14നാണ് ഐആർസിടിസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. ഇഷ്യു വിലയായ 320 രൂപയുടെ മൂന്നുമടങ്ങ് നേട്ടത്തിലാണ് ഇപ്പോൾ. ലിസ്റ്റ് ചെയ്ത ആദ്യദിവസംതന്നെ ഓഹരി വില ഇരട്ടിയായിരുന്നു. കമ്പനിയുടെ വിപണി മൂലധനം 15,000 കോടി രൂപയായി ഉയരുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയും ഐആർസിടിസിയുടെ സ്വന്തവുമായ തേജസ് എക്സ്പ്രസ് ഒരുമാസം തികയുംമുമ്പെ 70 ലക്ഷം രൂപ ലാഭത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 21 ദിവസംകൊണ്ടാണ് തേജസുവഴി കമ്പനി ഇത്രയും ലാഭം നേടിയത്. ടിക്കറ്റ് വില്പനയിലൂടെമാത്രം 3.70 കോടി രൂപയാണ് ലഭിച്ചത്. IRCTCs share price jumped as the quarterly results came out

from money rss http://bit.ly/2NJDqMa
via IFTTT

Tuesday, 12 November 2019

പാഠം 47: ഒഴിവാക്കേണ്ട നിക്ഷേപ പദ്ധതികള്‍

നിക്ഷേപ പദ്ധതികളുമായി നിങ്ങളെ സമീപിക്കുന്ന ഏജന്റിന്റെ പ്രധാന ലക്ഷ്യം ജീവിക്കാനുള്ള മികച്ച വരുമാനം നേടുകയെന്നതാണ്. നിങ്ങളെ സമ്പന്നനാക്കിയേ അടങ്ങൂയെന്ന് ഒരുഏജന്റും കരുതുന്നില്ല. വിവിധ നിക്ഷേപ പദ്ധതികളിൽ ചേർത്തി തരക്കേടില്ലാത്ത കമ്മീഷൻ നേടാൻ അദ്ദേഹം ശ്രമിക്കും. ഉദ്ദേശിച്ച നിക്ഷേപ പദ്ധതിയിൽ ചേർത്തുന്നതുവരെ നിങ്ങളുടെചുറ്റും അദ്ദേഹം വട്ടമിട്ടുപറന്നുകൊണ്ടേയിരിക്കും. വൈവിധ്യമാർന്ന നിരവധി നിക്ഷേപ പദ്ധതികൾ വിപണിയിലുള്ളതിനാൽ ഈ മേഖലയിൽ മിസ് സെല്ലിങ് വ്യാപകമാണ്. ഭാവയിൽ ലഭിക്കാനിരിക്കുന്ന നേട്ടം പെരുപ്പിച്ചുകാണിച്ചായിരിക്കും ഉത്പന്നം വിറ്റഴിക്കുന്നത്. യോജിച്ച പദ്ധതി തിരഞ്ഞെടുക്കുക മിക്കവാറും തനിക്ക് യോജിക്കാത്ത പദ്ധതികളിലാകും പലരും നിക്ഷേപം നടത്താൻ നിർബന്ധിതരാകുക. ഏജന്റ് അവതരിപ്പിക്കുന്ന നിക്ഷേപ പദ്ധതി നിങ്ങൾക്ക് യോജിച്ചതാണോയെന്ന് സ്വന്തംനിലയിൽ പരിശോധിക്കുക. നിക്ഷേപകൻ നേരിടുന്ന പ്രധാനവെല്ലുവിളിയാണിത്. ഏജന്റ് അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ മനസിലാക്കാനോ വിലയിരുത്താനോ പലരും മുതിരാറില്ലെന്നതാണ് വാസ്തവം. ഒരു സ്മാർട്ട്ഫോണോ, ടെലിവിഷനോ തിരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന ശുഷ്കാന്തിപോലും പദ്ധതിയിൽ നിക്ഷേപിക്കുംമുമ്പ് നടത്താൻപലരും ശ്രമിക്കാറില്ല. നിക്ഷേപിക്കുംമുമ്പ് ആ പദ്ധതി നിങ്ങൾക്ക് യോജിച്ചതാണോ അല്ലയോയെന്ന് വിലയുരുത്തുകതന്നെവേണം. വില്പനക്കാരന് ഉത്പന്നം വിറ്റഴിക്കുകയെന്നതാണ് ലക്ഷ്യം. പക്ഷേ, അത് ആവശ്യമുണ്ടോയെന്ന് വാങ്ങുന്നവൻ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനായി ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താം. ഒഴിവാക്കേണ്ട ചില നിക്ഷേപ പദ്ധതികൾ എൻഡോവ്മെന്റ്, മണിബായ്ക്ക് പോളിസികൾ ജോലി കിട്ടിയ ഉടനെ ഇൻഷുറൻസിൽ ചേർത്താൻ ഏജന്റ് നിങ്ങളുടെ വീട്ടിലെത്തും. അയാൾ നിങ്ങളുടെ സുഹൃത്തോ, ബന്ധുവോ ആയിരിക്കും. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയുള്ള നിക്ഷേപ പദ്ധതിയാണ് എൻഡോവ്മെന്റ്, മണി ബായ്ക്ക് പോളിസികൾ. നികുതി ആനുകൂല്യമുള്ളതിനാൽ നിരവധിപേർക്ക് ഈ പദ്ധതികൾ ആകർഷകമായി തോന്നിയേക്കാം. എന്നാൽ ഒരുകാര്യം മനസിലാക്കുക. ഈ പോളിസികൾ നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ തരക്കേടില്ലാത്ത ആദായമോ നൽകാൻ പര്യാപ്തമല്ല. പരമാവധി 5 മുതൽ 6 ശതമാനംവരെ നേട്ടമാണ് ഇത്തരം പദ്ധതികളിൽനിന്ന് ലഭിക്കുക. യുലിപ് പ്ലാനുകൾ യുണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനാണ് യുലിപ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയിട്ടുള്ള പദ്ധതിതന്നെയാണിതും. പലപ്പോഴും മ്യൂച്വൽ ഫണ്ട് എന്നപേരിലാകും ഏജന്റ് ഈ പദ്ധതി അവതരിപ്പിക്കുക. ഒരുഭാഗം ഓഹരിയിൽ നിക്ഷേപിക്കുന്നതുകൊണ്ട് മികച്ച നേട്ടം ഭാവിയിൽ ലഭിക്കുമെന്നായിരിക്കും വാഗ്ദാനം. വീണ്ടും വ്യക്തമാക്കാം, ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തുന്നത് ഉചിതമല്ല. രണ്ടിനെയും രണ്ടായി കാണണം. യുലിപ് പ്ലാനുകൾക്ക് വിവിധ ഇനത്തിലായി നിരവധി ചാർജുകൾ ഈടാക്കുന്നുണ്ട്. ഏജന്റിന്റെ കമ്മീഷൻ ഇനത്തിലും നല്ലൊരുതുക പോകും. ഇടയ്ക്കുവെച്ച് നിക്ഷേപം നിർത്തിയാലും ആദായത്തെ ബാധിക്കും. എന്താണ് പരിഹാരം? ഇൻഷുറൻസിനായി ടേം പ്ലാൻ എടുക്കുക. നിക്ഷേപ ലക്ഷ്യങ്ങൾക്കായി, നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസൃതമായി മികച്ച പദ്ധതികൾ തിരഞ്ഞെടുക്കുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, പിപിഎഫ്, സ്ഥിര നിക്ഷേപ പദ്ധതികൾ, ഡെറ്റ് ഫണ്ടുകൾ എന്നിവയിലേതെങ്കിലും നിങ്ങളുടെ മനോഭാവത്തിനനുസരിച്ച് പരിഗണിക്കാം. സെക്ടർ ഫണ്ടുകൾ മ്യൂച്വൽ ഫണ്ടിലെ അതീവ നഷ്ടസാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടതാണ് സെക്ടറൽ-തീമാറ്റിക് ഫണ്ടുകൾ. ഒരു പ്രത്യേക കാറ്റഗറിയിൽ മാത്രം നിക്ഷേപിക്കുന്നവയാണ് ഈ ഫണ്ടുകൾ. അതുകൊണ്ടുതന്നെ ഫണ്ട് മാനേജർക്ക് വൈവിധ്യവത്കരണത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. ബാങ്ക് ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ബാങ്കിങ് ഫണ്ടുകൾ, ഇൻഫ്രസ്ട്രക്ചർ മേഖലയിലെ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഇൻഫ്ര ഫണ്ടുകൾ, ഫാർമ കമ്പനികളിൽമാത്രം നിക്ഷേപിക്കുന്ന ഫാർമ ഫണ്ടുകൾ എന്നിവ ഉദാഹണം. ചില കാലയളവുകളിൽ ഇത്തരം ഫണ്ടുകൾ മികച്ചനേട്ടം ഉണ്ടാക്കിയേക്കാം. എങ്കിലും ദീർഘകാലയളവിൽ നിക്ഷേപിക്കാൻ യോജിച്ചവയല്ല സെക്ടറൽ ഫണ്ടുകൾ. എന്താണ് പരിഹാരം? ഏത് സെക്ടറാണ് വരാനിരിക്കുന്ന കാലയളവിൽ മികച്ച നേട്ടമുണ്ടാക്കുകയെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ നഷ്ടസാധ്യത ഒഴിവാക്കാൻ വൈവിധ്യമാർന്ന സെക്ടറുകളിൽ നിക്ഷേപിക്കുന്ന ഡൈവേഴ്സിഫൈഡ് ഫണ്ടുകളിൽ നിക്ഷേപിക്കുക. പിഎംഎസ് പോർട്ട്ഫോളിയോ മാനേജുമെന്റ് സ്കീമാണ് പിഎംഎസ് എന്നപേരിൽ അറിയപ്പെടുന്നത്. 25 ലക്ഷമാണ് ചുരുങ്ങിയ നിക്ഷേപം. വിവിധ ബ്രോക്കിങ് ഹൗസുകളും വൻകിട ഓഹരി വിദഗ്ധരുമൊക്കെയാണ് സെബിയുടെ അനുമതിയോടെ ഈ സേവനം നിക്ഷേപകർക്ക് നൽകുന്നത്. അതീവ നഷ്ടം സഹിച്ച് മികച്ച ലാഭം നേടുകയെന്നതാണ് പിഎംഎസിന്റെ രീതി. ചില സമയങ്ങളിൽ മികച്ച നേട്ടം നിക്ഷേപകന് ലഭിച്ചേക്കാമെങ്കിലും നിക്ഷേപിച്ച തുകപോലും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. വൻകിട നിക്ഷേപകർക്ക് വിവിധ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ മൊത്തം നിക്ഷേപത്തിന്റെ ചെറിയ ശതമാനം ഇതിനായി നീക്കിവെയ്ക്കാം. എന്താണ് പരിഹാരം? ഇതിനുപകരമായി ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കാം. മികച്ച വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലാർജ്ക്യാപ് ഫണ്ട്, മൾട്ടിക്യാപ് ഫണ്ട് തുടങ്ങിയവ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം. ദീർഘകാലയളവുള്ള ഡെറ്റ് ഫണ്ടുകൾ 2018ൽ സെബി ഡെറ്റ് ഫണ്ടുകളെ റീ കാറ്റഗറൈസേഷൻ നടത്തിയതോടെ 15 മുതൽ 20വരെ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകൾ നിലിവിൽവന്നു. എന്നിരുന്നാലും അധികം നിക്ഷേപകരും ലിക്വിഡ് ഫണ്ട്, അൾട്ര ഷോർട്ട്, ഷോർട്ട് ഡ്യൂറേഷൻ എന്നീ വിഭാഗങ്ങലിലുള്ള ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ഡെറ്റിൽതന്നെയുള്ള മറ്റ് ഫണ്ടുകൾ ദീർഘകാലാവധിയുള്ളവയാണ്. ലോങ് ഡ്യൂറേഷൻ, മീഡിയം ഡ്യൂറേഷൻ തുടങ്ങിയ ഫണ്ടുകൾ ഉദാഹരണം. ഈ ഫണ്ടുകൾക്ക് താരതമ്യേന നഷ്ടസാധ്യകൂടുതലാണ്. എന്താണ് പരിഹാരം? ഡെറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ നഷ്ടസാധ്യത ഇല്ലെന്നുതന്നെ പറയാവുന്ന( ലിക്വിഡ്, ഷോർട്ട് ഡ്യൂറേഷൻ, ഷോർട്ട് ടേം) ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. നഷ്ടസാധ്യത എടുക്കാൻ തയ്യാറാണെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാം അല്ലാതെ ഡെറ്റിൽതന്നെ നിക്ഷേപിക്കേണ്ടതില്ല. കൂടുതൽ ആദായംനൽകുന്ന കടപ്പത്രങ്ങൾ ബാങ്കിൽ നിക്ഷേപിച്ചാൽ ഇപ്പോൾ പരമാവധി ലഭിക്കുക ഏഴു ശതമാനം പലിശയാണ്. എന്നാൽ 9 മുതൽ 10 ശതമാനംവരെ ആദായം നൽകുന്ന കടപ്പത്രങ്ങൾ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ആതായത് രണ്ടു മുതൽ മൂന്നുവരെ ശതമാനം ആദായം കൂടുതൽ ലഭിക്കുമെന്നുചുരുക്കം. റേറ്റിങ് കുറഞ്ഞ കമ്പനികളാണ് കൂടുതൽ ആദായമുള്ള കടപ്പത്രങ്ങൾ പുറത്തിറക്കുന്നത്. ഇവയിൽ നിക്ഷേപിക്കുകയാണെങ്കിൽതന്നെ കുറഞ്ഞത് ട്രിപ്പിൾ എ-റേറ്റിങ് ഉള്ളവയാണെന്ന് ഉറപ്പുവരുത്തണം. എന്താണ് പരിഹാരം? ഡെറ്റ് ഫണ്ടിനെക്കുറിച്ച് അറിയുമെങ്കിൽ അതിൽ നിക്ഷേപിക്കുകയാണ് നല്ലത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ 8 മുതൽ 10വരെ ശതമാനം ആദായം നൽകിവരുന്നതായി കാണുന്നു. ലിക്വിഡിറ്റി(പണമാക്കൽ)യുടെ കാര്യത്തിലും ഡെറ്റ് ഫണ്ടുകൾ മികച്ചതാണ്. അല്ലെങ്കിൽ ബാങ്ക് എഫ്ഡിതന്നെ തിരഞ്ഞെടുക്കുക. കമ്പനി നിക്ഷേപം കടപ്പത്രങ്ങളുടെകാര്യം പറഞ്ഞതുപോലെതന്നെയാണ് കമ്പനി നിക്ഷേപങ്ങളുടെയും. റേറ്റിങ് കുറഞ്ഞ സ്ഥാപനങ്ങളാകും കൂടുതൽ ആദായം നൽകുക. നഷ്ടസാധ്യത കൂടിയ നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെട്ടവയാണ് കമ്പനി നിക്ഷേപങ്ങളും. സ്ഥാപനംപൂട്ടിപ്പോയാൽ നിക്ഷേപിച്ച തുക തിരികെകിട്ടില്ല. എന്താണ് പരിഹാരം? ബാങ്ക് നിക്ഷേപത്തെ ആശ്രയിക്കുന്നതാകും ഉചിതം. കൂടുതൽ ആദായം ലഭിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള മികച്ച സഹകരണ ബാങ്കുകളിലും നിക്ഷേപമാകാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നിക്ഷേപ പദ്ധതികളുടെ ഗുണവും ദോഷവും വ്യക്തമായി മനസിലാക്കിയശേഷംമാത്രം ഉചിതമായ തീരുമാനമെടുക്കുക. ആദായത്തെക്കുറച്ചുമാത്രം ചിന്തിച്ചാൽപോരാ, നഷ്ടസാധ്യതയും നിക്ഷേപ പദ്ധതിയുടെ പ്രവർത്തനരീതിയും വിലിയിരുത്തണം. feedbacks to: antonycdavis@gmail.com Investment plans to be avoided

from money rss http://bit.ly/33J6DfQ
via IFTTT

ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: ആദ്യ വ്യാപാരത്തിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സെൻസെക്സിൽ ഇൻഫോസിസാണ് ഏറ്റവും നഷ്ടത്തിൽ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സലിൽ പരീഖിനെതിരെ വീണ്ടും ആരോപണം ഉയർന്നതാണ് ഓഹരി വിലയെ ബാധിച്ചത്. ബ്രിട്ടാനിയ, യെസ് ബാങ്ക്, കോൾ ഇന്ത്യ, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, ഗെയിൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/32DxKaF
via IFTTT

ജി.ഡി.പി. വളർച്ച 4.2 ശതമാനമായി കുറയും-എസ്.ബി.ഐ.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ജൂലായ്-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.2 ശതമാനമായി ചുരുങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ.) റിപ്പോർട്ട്. ഏപ്രിൽ-ജൂൺ പാദത്തിൽ അഞ്ച് ശതമാനം വളർച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. നടപ്പു സാമ്പത്തിക വർഷം വളർച്ച അഞ്ച് ശതമാനമായിരിക്കുമെന്നാണ് എസ്.ബി.ഐ.യുടെ പുതിയ അനുമാനം. 6.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത് . ഓട്ടോമൊബൈൽ മേഖലയിൽ വിൽപ്പന കുറഞ്ഞു, വ്യോമയാന മേഖലയിലെ പ്രതിസന്ധി, പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനം കുറഞ്ഞു, നിർമാണ, അടിസ്ഥാനസൗകര്യ മേഖലകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞു തുടങ്ങിയവയാണ് സാമ്പത്തിക വളർച്ച കുറയാനുള്ള കാരണമായി എസ്.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ആഗോള ഏജൻസികളായ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും ലോകബാങ്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണയ നിധിയുമെല്ലാം ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ഇതിനു പിറകെയാണ് എസ്.ബി.ഐ.യും വളർച്ചാ അനുമാനം കുറച്ചിരിക്കുന്നത്.

from money rss http://bit.ly/2CEGQtf
via IFTTT

രണ്ട് താക്കോലും നല്‍കിയില്ലെങ്കില്‍ വാഹന മോഷണത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല

കാറ് മോഷണം പോയാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് രണ്ട് താക്കോലുകളും നൽകേണ്ടിവരും. കാറിന്റെ രണ്ട് ഒറിജിനൽ താക്കോലുകളും നൽകുന്നതിൽ പരാജയപ്പെട്ടാൽ നിങ്ങളുടെ ഇൻഷുറൻസ് ക്ലെയും തള്ളിയേക്കാം. കാറുവാങ്ങുമ്പോൾ രണ്ട് താക്കോലുകളാണ് കമ്പനി ഉടമയ്ക്ക് കൈമാറുക. കാറ് മോഷണം പോയാൽ അതിൽ ഒരു കീ നഷ്ടപ്പെട്ടാലും കമ്പനി ക്ലയിം നിരസിച്ചേക്കാം. അതുകൊണ്ടുതന്നെ ഇൻഷുറൻസ് ക്ലയിം നിരസിക്കാതിരിക്കാൻ കാറിന്റെ രണ്ടു താക്കോലുകളും സൂക്ഷിക്കേണ്ടതാണ്. എന്നാൽ, ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) ഇത് നിർബന്ധമാക്കിയിട്ടില്ല. എങ്കിലും ഇൻഷുറൻസ് കമ്പനികൾ ഇത് ഗൗരവത്തോടെയാണ് കാണുന്നത്. മോഷണം നടക്കുമ്പോൾ ഒരു താക്കോൽ കാറിനുള്ളിൽപ്പെട്ടുപോയാലും കമ്പനികൾ ക്ലയിം നൽകാൻ തയ്യാറാവില്ല. ഉടമയുടെ അശ്രദ്ധയായി അതിനെകാണുകയും ക്ലെയിം നിരസിക്കുകയും ചെയ്യും. താക്കോൽ കാറിനുള്ളിൽ വെയ്ക്കുകയും ഡോറുകൾ പൂട്ടാതിരിക്കുകയും ചെയ്യുന്നതുമൂലം കാറ് മോഷണം പോയാലും ഇതുതന്നെയാണ് കമ്പനികളുടെ കാഴ്ചപ്പാട്. If both keys are not provided, you will not receive an insurance claim for vehicle theft

from money rss http://bit.ly/2CCCDGB
via IFTTT

ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

ന്യൂഡൽഹി: ആധാർ നമ്പർ തെറ്റായി നൽകിയാൽ നിങ്ങൾ നൽകേണ്ടിവരിക 10,000 രൂപ പിഴ. പെർമനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നൽകിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെർമനെന്റ് അക്കൗണ്ട് നമ്പറി(പാൻ)നുപകരം ആദായ നികുതി വകുപ്പ് ആധാർ നമ്പർ ഉപയോഗിക്കാൻ ഈയിടെയാണ് അനുമതി നൽകിയത്. അതുകൊണ്ട് പാൻ നമ്പർ നൽകാത്തവർ ആധാർ നമ്പർ തെറ്റാതെതന്നെ നൽകിയില്ലെങ്കിൽ പിഴയടക്കേണ്ടിവരും. 1961ലെ ഇൻകം ടാക്സ് നിയമത്തിൽ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാൻസ് ബില്ലിലാണ് പാനിനുപകരം ആധാർ നമ്പർ ഉപയോഗിക്കാൻ അനുമതി നൽകിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാർ നമ്പർ നൽകുമ്പോൾമാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങൽ, മ്യൂച്വൽ ഫണ്ട്, ബോണ്ട് എന്നിവയിൽ നിക്ഷേപിക്കൽ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകൾക്കായി രണ്ടുതവണ തെറ്റായി ആധാർ നമ്പർ നൽകിയാൽ 20,000 രൂപയായിരിക്കും പഴി അടയ്ക്കേണ്ടിവരിക. Aadhaar card holders may be fined ₹10,000

from money rss http://bit.ly/2O5lcDM
via IFTTT

Monday, 11 November 2019

10 വര്‍ഷംമുമ്പ് നിക്ഷേപിച്ചത് ഒരു ലക്ഷം; ഇപ്പോള്‍ ലഭിച്ചതാകട്ടെ 17 ലക്ഷവും

സ്മോൾ ക്യാപ് ഓഹരികൾ വിപണിയുടെ ചാഞ്ചാട്ടത്തിൽ കൂപ്പുകുത്തുമ്പോൾ 1,000 ശതമാനത്തിലേറെ നേട്ടവുമായി ജിഎംഎം ഫാഡുലർ ലിമിറ്റഡ്. 2009 നവംബറിൽ ഒരു ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ 17 ലക്ഷത്തിലേറെ രൂപ നിങ്ങൾക്ക് സ്വന്തമാക്കാമായിരുന്നു. ഉയർന്ന വളർച്ചാ സാധ്യതയും കൂടുതൽ ഓർഡറുകളുമാണ് കടബാധ്യതയില്ലാത്ത കമ്പനിയെ നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കിയത്. അഗ്രോ കെമിക്കൽ, ഫാർമ കമ്പനികൾക്ക് അനുബന്ധ ഉത്പന്നങ്ങൾ നിർമിച്ചുനൽകുന്ന കമ്പനിയാണ് ജിഎംഎം ഫാഡുലർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അറ്റാദായത്തിൽ 34.37 ശതമാനവും അഞ്ചുവർഷത്തിനിടെ 21.07 ശതമാനം വളർച്ചയാണ് ജിഎംഎം നേടിയത്. വളർച്ചയുടെഗ്രാഫ് നിലവിൽ മികച്ച നിലവാരത്തിലുള്ള കമ്പനിയുടെ ഓഹരിവിലയിൽ ഇനിയും കുതിപ്പുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 1,849 രൂപയിലേയ്ക്ക് ഓഹരി വിലയെത്തുമെന്നാണ് വിവിധ ബ്രോക്കിങ് ഹൗസുകളുടെ നിരീക്ഷണം. ഏഞ്ചൽ ബ്രോക്കിങിന്റെ ലക്ഷ്യവില 1,740 രൂപയാണ്.2019-20 സാമ്പത്തിക വർഷത്തിൽ 20 ശതമാനം വളർച്ച കമ്പനിക്കുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. കമ്പനിയുടെ വിപണി മൂലധനം 2,126 കോടിരൂപയാണ്. ബുക്ക് വാല്യു 205.71 രൂപയും 52 ആഴ്ചയിലെ ഉയർന്ന വില 1559.70 രൂപയും താഴ്ന്ന വില 994.95 രൂപയുമാണ്. GMM Pfaudler Financials FY17 FY18 FY19 FY20e FY21e Sales (Rs Million) 3530 4057 5026 6320 8337 Net Profit(Rs Million) 333 427 506 801 1078 EPS(Rs) 22.8 29.2 34.6 54.8 73.8 Divident yield (%) 0.6 0.6 0.3 0.4 0.4 RoE(%) 18.4 20.2 20.4 26.3 27.8 source:screener,AnandRathi മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലങ്ങളിലെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തോടെവേണം നിക്ഷേപിക്കാൻ. If one lakh was invested 10 years ago it would be Rs 17 lakh

from money rss http://bit.ly/2ryeUoB
via IFTTT

ഗുരുനാനാക് ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. ഡെറ്റ്, കറൻസി വിപണികൾക്കും ചൊവാഴ്ച അവധിയാണ്. കമ്മോഡിറ്റി എക്സ്ചേഞ്ചിൽ രാവിലത്തെ വ്യാപാരത്തിന് അവധിയാണ്. അതേസമയം, വൈകീട്ട് പ്രവർത്തിക്കും. നഷ്ടത്തിനൊടുവിൽ തിങ്കളാഴ്ച നേരിയ നേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 21.47 പോയന്റ് നേട്ടത്തിൽ 40,345.08ലും നിഫ്റ്റി 4.80 പോയന്റ് ഉയർന്ന് 11,912.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Stock market shut for Gurunanak Jayanti

from money rss http://bit.ly/2O18Exb
via IFTTT

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാകും

കൊച്ചി: നോട്ട് നിരോധനം, സാമ്പത്തിക മാന്ദ്യം എന്നിവ മൂലം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കെട്ടിട നിർമാണ ചട്ടങ്ങളിലെ പുതിയ ഭേദഗതി കൂടുതൽ തിരിച്ചടിയാകും. ഭൂമിലഭ്യത കുറയ്ക്കുകയും ഫ്ലാറ്റുകളുടെ വില ഉയർത്തുകയും ചെയ്യുന്നതാണ് പുതിയ വിജ്ഞാപനം. 8,000 മുതൽ 18,000 വരെ ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർപ്പിട സമുച്ചയങ്ങൾക്ക് പഴയ ചട്ടം അനുസരിച്ച് ആറു മീറ്ററിന്റെ റോഡ് മതിയായിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനം അനുസരിച്ച് ഏഴു മീറ്റർ റോഡ് ഫ്രണ്ടേജ് ഉണ്ടെങ്കിലേ 8,000 മുതൽ 24,000 വരെ ചതുരശ്ര മീറ്റർ നിർമാണം സാധ്യമാകൂ. അല്ലെങ്കിൽ 8,000 ചതുരശ്ര മീറ്ററിന് താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. അതായത്, റോഡിന്റെ വീതി 6.9 മീറ്റർ ആണെങ്കിൽ പോലും 18,000 ചതുരശ്ര മീറ്ററിനു പകരം 8,000 ചതുരശ്ര മീറ്ററിനു താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. ഇതോടെ, ഭൂമിയുടെ ലഭ്യതയിൽ കുറവുണ്ടാകുകയും ഭൂമിവില ഉയരുകയും ചെയ്യും. ഫലത്തിൽ ഫ്ലാറ്റ് വാങ്ങാനിരിക്കുന്ന ഉപഭോക്താവിന് ഉയർന്ന വില നൽകേണ്ടി വരും. കേരളത്തിൽ മെയിൻ റോഡുകൾ അല്ലാത്ത നിരത്തുകളിൽ ബഹുഭൂരിഭാഗവും ഏഴു മീറ്ററിൽ താഴെയാണ്. 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടവും ഭേഗതി ചെയ്താണ് നവംബർ എട്ടിന് പുതിയ വിജ്ഞാപനം ഇറക്കിയത്. തറവിസ്തീർണ അനുപാതം (എഫ്.എ.ആർ.) കണക്കാക്കുന്നതിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ ലിഫ്റ്റ്, പാർക്കിങ് ഏരിയ, പൈപ്പുകൾക്കായുള്ള ഡെക്ട് ഏരിയ, ബാൽക്കണിയുടെ 50 ശതമാനം എന്നിവ എഫ്.എ.ആറിൽ പെടുത്തിയിരുന്നില്ല. എന്നാൽ, പുതിയ വിജ്ഞാപനപ്രകാരം അതുകൂടി എഫ്.എ.ആറിൽ പെടും. അതിന് ഫീസും നൽകേണ്ടി വരും. ഇതോടെ നിർമാണച്ചെലവ് 20-25 ശതമാനം ഉയരുമെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. പഴയ നിയമപ്രകാരം നവംബർ എട്ടിനു മുമ്പ് അപേക്ഷിച്ച നൂറുകണക്കിന് പാർപ്പിട സമുച്ചയങ്ങളുടെ നിർമാണം ഇതോടെ അനിശ്ചിതത്വത്തിലാകും. അവർ പുതിയ പ്ലാൻ സമർപ്പിച്ച് വീണ്ടും അനുമതി തേടേണ്ട സ്ഥിതിയുണ്ടാകും. ഫലത്തിൽ ചെലവ് ഉയരുകയും ഒരു വർഷത്തെയെങ്കിലും കാലതാമസം ഉണ്ടാകുകയും ചെയ്യും. പുതിയ വിജ്ഞാപനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരളയുടെ മുൻ ചെയർമാൻ നജീബ് സക്കറിയയും പ്രതികരിച്ചു. crisis in the real estate sector is likely to escalate

from money rss http://bit.ly/2p5eqp4
via IFTTT

ഓടിത്തുടങ്ങി ഒരുമാസമെത്തുംമുമ്പേ തേജസ് എക്‌സ്പ്രസിന് 70 ലക്ഷം ലാഭം

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷന്റെ ലക്നൗ-ഡൽഹി തേജസ് എക്സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തിൽതന്നെ മികച്ച ലാഭമുണ്ടാക്കിയത്. ഒക്ടോബർ അഞ്ചിനാണ് തേജസ് ഓടിത്തുടങ്ങിയത്. ഒക്ടോബർ 28നുള്ള കണക്കുപ്രകാരം(21 ദിവസം. ട്രെയിൻ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുന്നത്) മൂന്നുകോടി രൂപയാണ് ചെലവ്. ഇതുപ്രകാരം ട്രെയിൻ ഓരോദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. യാത്ര ടിക്കറ്റിനത്തിൽ 17.50 ലക്ഷം രൂപയാണ് പ്രതിദിന വരുമാനം. യാത്രയോടൊപ്പം ഭക്ഷണം, 25 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ, വൈകിയോടിയാൽ നഷ്ടപരിഹാരം എന്നിവ തേജസ് എക്സ്പ്രസിലെ യാത്രക്കാർക്ക് ലഭിക്കും. Tejas Express posts Rs 70 lakh profit in first month

from money rss http://bit.ly/2X2dA9f
via IFTTT

Sunday, 10 November 2019

സാമ്പത്തിക പ്രതിസന്ധി‌: ചെറു വാടകവീടുകൾക്ക് ആവശ്യക്കാരേറെ; അപ്പാർട്ട്‌മെന്റിന് ആളില്ല

ബെംഗളുരു: ജോലിക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കുമായി ബെംഗളൂരുവിലെത്തുന്നവർ താമസസ്ഥലം കണ്ടെത്താൻ പാടുപെടുന്നു. ഉയർന്ന വാടകയുള്ള വലിയവീടുകൾ മുമ്പുള്ളതിനെക്കാൾ ഉണ്ടെങ്കിലും സാധാരണക്കാർ ആശ്രയിക്കുന്ന ചെറിയ വാടകയുള്ള വീടുകളാണു കിട്ടാനില്ലാത്തത്. വലിയ വാടകയുള്ള വീടുകളുപേക്ഷിച്ച് ചെറുകിട വീടുകളിലേക്കും പേയിങ് ഗസ്റ്റ് നിലയിലേക്കും ആളുകൾ മാറുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകളും വിവിധ തൊഴിൽമേഖലകളിലെ ജോലിനഷ്ടവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഐ.ടി. ജീവനക്കാരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ചെറുവാടകയുള്ള വീടുകളിലേക്കു മാറുന്നതാണു കാണുന്നത്. ഇതരസംസ്ഥാന കച്ചവടക്കാർ കുടുംബത്തെ നാട്ടിലേക്കയച്ചാണ് ചെറിയവീടുകളിലേക്കു താമസം മാറ്റുന്നത്. വാടകയിനത്തിൽ പകുതിയോളം ലാഭിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. രണ്ട് കിടപ്പുമുറികളുള്ള വീടുകൾക്കും ഫ്ളാറ്റുകൾക്കും 15,000 മുതലാണ് വാടക. ഒരു കിടപ്പുമുറിയുള്ള വീടിന് 10,000-ൽ താഴെയാണു വാടക. വൻകിടക്കാരെ ലക്ഷ്യംവെച്ച് പടുത്തുയർത്തിയ ആഡംബര ഫ്ളാറ്റുകളും ഇപ്പോൾ വാടകയ്ക്കെടുക്കാനാളില്ല. 35,000-നു മുകളിൽ വാടകയുള്ള ഇത്തരം വാസസ്ഥലങ്ങൾ ഐ.ടി. ജീവനക്കാരും ബിസിനസുകാരുമാണ് വാടകയ്ക്കെടുത്തിരുന്നത്. ഫ്ളാറ്റുകളുടെ വിൽപ്പനയിൽ കുറവുണ്ടായതോടെ നിർമാതാക്കൾ വിലയിൽ കുറവ് വരുത്തുകയാണ്. സർജാപുര റോഡ്, കോറമംഗല, രാജാജിനഗർ, ബൊമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയവാടകയുള്ള വീടുകൾ ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ ചെറിയവീടുകളന്വേഷിച്ച് ധാരാളം പേരെത്തുന്നുമുണ്ട്. വിവേക് നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും കൂടുതൽ പേരെത്തുന്നുണ്ട്. 6000 മുതലാണ് ഇവിടെ ഒരാൾക്ക് മാസവാടക. ഇത്തരം സംവിധാനങ്ങളിൽ തിരക്കേറുന്നതോടെ നഗരത്തിലേക്കു പുതുതായി എത്തുന്നവർക്ക് താമസസ്ഥലം ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം, താമസിക്കാനാളില്ലാതായതോടെ വൻകിട ഫ്ളാറ്റുകളുടെയും വീടുകളുടെയും വാടക കുറയ്ക്കാൻ ഉടമകൾ തയ്യാറാകുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന കർശന നിബന്ധനകളിൽ അയവുവരുത്തുന്നുമുണ്ട്. financial crisis: There is too much demand for small rentals

from money rss http://bit.ly/34O0YVR
via IFTTT

സൗദി ആരാംകോയുടെ ഐപിഒ: അറിയാം പത്ത് കാര്യങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) 17ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐ.പി.ഒ. സൗദി അരാംകോയുടേത് ആവുമെന്നാണ് കരുതുന്നത്. 3,000 കോടി ഡോളർ സമാഹരിക്കുമെന്നാണ് വിപണിവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. അതായത്, ഏകദേശം 2.13 ലക്ഷം കോടി രൂപ പ്രോസ്പെക്ടസിൽ എത്ര ശതമാനം ഓഹരികൾ വിൽക്കുമെന്നോ സൂചിത വില എത്രയെന്നോ പറയുന്നില്ല. ഓഹരിവില എത്രയെന്ന് സബ്സ്ക്രിപ്ഷൻ അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായ ഡിസംബർ അഞ്ചിനാണ് തീരുമാനിക്കുക. അരാംകോയാണ് ലോകത്തിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനി. ലോകത്തിലെ എണ്ണ ഉത്പാദനത്തിൽ 10 ശതമാനമാണ് അരാംകോയുടെ സംഭാവന. അറിയാം 10 കാര്യങ്ങൾ 1 സൗദി സർക്കരിന്റെ കൈവശമുള്ള സൗദി ആരാംകോയുടെ ഒരുഭാഗം വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഐപിഒ. 2. നവംബർ 17 മുതൽ 28വരെ വ്യക്തികൾക്ക് ഐപിഒ അപേക്ഷ നൽകാം. 3. കഴിഞ്ഞവർഷം 111.1 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് വർഷം ഒമ്പതുമാസത്തെ കണക്കുപ്രകാരം അറ്റാദായത്തിൽ 18 ശതമാനത്തിന്റെ കുറവുണ്ടായി. 2018ൽ ഈ കാലയളവിൽ 68.2 ബില്യൺ ആയിരുന്നു ലാഭം. 4. ആഗോള എണ്ണ വിതരണത്തിന്റെ പത്ത് ശതമാനം നൽകുന്ന കമ്പനി റിയാദ് ഓഹരി വിപണിയിലാണ് ലിസ്റ്റ് ചെയ്യുന്നത്. 5. സിറ്റി ബാങ്ക്, എച്ച്എസ്ബിസി, ക്രഡിറ്റ് സ്യൂസ് എന്നിവ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ബാങ്കുകളെയാണ് സാമ്പത്തിക ഉപദേഷ്ടാക്കളായും ഐപിഒ നടപടിക്രമങ്ങൾക്കായും നിയോഗിച്ചിട്ടുള്ളത്. 6. ചെറുകിട നിക്ഷേപകർക്ക് 0.5 ശതമാനം വരെ ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് എത്ര ഓഹരികൾ വിൽക്കുമെന്ന് തീരുമാനിച്ചിട്ടില്ല. 7. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രോസ്പെക്ടസിൽ തീവ്രവാദികളുടെ ആക്രമണസാധ്യതയും മറ്റും എടുത്തുപറഞ്ഞിട്ടുണ്ട്. 8. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ആശങ്കകൾ ഹൈഡ്രോ കാർബണുകളുടെ ആവശ്യം കുറച്ചേക്കാമെന്നും പ്രൊസ്പക്ടസിൽ സൂചിപ്പിച്ചിട്ടുണ്ട്. 9. കമ്പനിയുടെ മൂല്യനിർണയം, ഐപിഒവഴി എത്രമാത്രം ഓഹരി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയവ ഉൾപ്പടെയുള്ള വിശദാംശങ്ങൾ പ്രൊസ്പക്ടസിൽ ഇല്ല. 10. നിക്ഷേപ ഗവേഷണ സ്ഥാപനമായ ബെർസ്റ്റൈന്റെ വിലയിരുത്തൽ പ്രകാരം കമ്പനിയുടെ മൂല്യം 1.2 മുതൽ 1.5 വരെ ട്രില്യൺ ഡോളറാണ്. 1.5 ട്രില്യൺ ഡോളർ മൂല്യപ്രകാരം രണ്ട് ശതമാനം ഓഹരി വിറ്റഴിക്കുന്നതിലൂടെ മാത്രം 30 ബില്യൺ ഡോളർ സമാഹരിക്കാൻ കമ്പനിക്കാകും. ഇത് ലോകത്തെതന്നെ ഏറ്റവും വലിയ ഐപിഒ ആകുകയും ചെയ്യും.നിലവിൽ, ചൈനീസ് ഓൺലൈൻ ഭീമനായ ആലിബാബയുടെ 2,500 കോടി ഡോളർ അതായത് ഏകദേശം 1,77,500 കോടി രൂപയുടെ 2014-ലെ ഐ.പി.ഒ.യാണ് ഏറ്റവും വലിയത്. Saudi Aramcos IPO: 10 things to know

from money rss http://bit.ly/2rpRoKm
via IFTTT

നിങ്ങൾ, അവർ എപ്പോഴും പറയുന്ന കഥയാവണം

സ്കോട്ട് ബഡ്ബറി ബിസിനസ് ലോകത്തിലെ വിജയകഥകളുമായി ബന്ധപ്പെട്ടുള്ള പ്രഭാഷണത്തിന് ബ്രാൻഡിങ് മേഖലയിൽ ഏറെ ക്ഷണിക്കപ്പെടുന്ന വ്യക്തിയാണ്... ജേണലിസത്തിൽ ബിരുദം നേടിയതിന് ശേഷം അദ്ദേഹം പരസ്യസംവിധാന രംഗത്തേക്ക് കടന്നു. പിന്നീട് ഉത്പന്ന വിതരണവുമായി ബന്ധപ്പെട്ട് പല അന്താരാഷ്ട്ര കമ്പനികളുടേയും ബ്രാൻഡ് കൺസൽട്ടന്റായി അദ്ദേഹം പ്രവർത്തിച്ചുതുടങ്ങി. 'അപ് സ്ട്രീം റിസർച്ച്' എന്ന പേരിൽ ഈ മേഖലയിൽ ഗവേഷണവും വിശകലനവും ചെയ്യുന്ന സ്ഥാപനവും അദ്ദേഹം നടത്തുന്നു. ഉത്പാദനത്തേക്കാളുപരി, ഉത്പാദനവസ്തുക്കളുടെ ചിട്ടയും ക്രമവുമായ അവതരണമാണ് ഇന്ന് വിപണനരംഗത്ത് ഏറെ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 'വളരെയധികം കഷ്ടപ്പെടുന്നുണ്ട്, പരിശ്രമിക്കുന്നുമുണ്ട്... പക്ഷേ, ബിസിനസ് പച്ചപിടിക്കുന്നില്ലല്ലോ... എന്തുചെയ്യും...?' ബിസിനസ് പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്ഥിരം കേൾക്കുന്ന ചോദ്യമാണിത്. കാർഷികയുഗവും വ്യാവസായികവിപ്ലവും സാങ്കേതികരംഗത്തെ വളർച്ചയും കടന്ന് നമ്മളിന്ന് എത്തിനിൽക്കുന്നത് വിപണനവിപ്ലവ രംഗത്താണ്. ഇവിടെ വില മത്സരവും വിലയേതര മത്സരവുമുണ്ട്. ഉത്പാദനത്തിന് മുന്നേതന്നെ ചിന്തിക്കേണ്ടതും അതനുസരിച്ച് വിവേകത്തോടെ നീങ്ങേണ്ടതുമായ തലം 'വിപണി മനസ്സിലാക്കുക' എന്നതാണ്. സാമ്പത്തികശാസ്ത്രത്തിൽ 'മോണോപൊളിസ്റ്റിക് കോമ്പറ്റീഷൻ' അഥവാ 'കുത്തകവിപണി മത്സരം' എന്ന പേരിൽ വിപണിയെക്കുറിച്ചുള്ള സൈദ്ധാന്തികമായ പഠനമുണ്ട്. എഡ്വേർഡ് ചേംബർലിൻ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഈ മേഖലയിൽ ധാരാളം ആശയപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തീർത്തും മത്സരാധിഷ്ഠിതമായ വിപണിയിൽ കുത്തകകൾ അടക്കിവാഴുമ്പോൾ ഉത്പന്നങ്ങൾ അവയുടെ വ്യത്യസ്തഗുണങ്ങളാൽ പിടിച്ചുനിന്നാൽ മാത്രമേ അതിജീവനം ഉണ്ടാവുകയുള്ളൂ.' ഇപ്രകാരം നിലനിൽക്കുന്നതിന് 'ബ്രാൻഡിങ്' ആവശ്യമാണ്. എന്താണ് ബ്രാൻഡിങ്...? അത് കേവലം ഒരു ഘടകത്തിലോ നിർവചനത്തിലോ ഒതുക്കാനാവുന്നതല്ല. അത് ഒരേസമയം അളന്നുതിട്ടപ്പെടുത്താനാവുന്ന തരത്തിൽ 'സംഖ്യാപര'വും അളക്കാൻ പറ്റാത്തവിധമുള്ള മൂല്യങ്ങൾ ചേർന്നരീതിയിൽ 'ഗുണപര'വുമാണ്. ബിസനസ് വർധിപ്പിക്കാനും ഉത്പന്നങ്ങൾക്ക് ഡിമാൻഡുണ്ടാക്കാനുമുള്ള ബോധപൂർവമായ ഏതൊരു പരിശ്രമത്തെയും ബ്രാൻഡിങ് മേഖലയിൽപ്പെടുത്താം. അത് കേവലം പേരോ, ലോഗോയോ, ടാഗ് ലൈനോ നിശ്ചയിക്കുന്നതിനുമപ്പുറം വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കപ്പെടേണ്ടതാണ്. ബ്രാൻഡിങ് കലയാണ് ബ്രാൻഡിങ് എന്ന കല വളരെയധികം ഭാവനാധിഷ്ഠിതമാണ്. നിങ്ങൾ ഒരു കോഫി ഷോപ്പ് നടത്തുന്ന വ്യക്തിയാണെങ്കിൽ അവിടെ ഉപഭോക്താക്കൾ കൂടുതൽ എത്താൻ കടയിൽ എന്തൊക്കെക്കൂടി നൽകാനാവുമെന്ന് ചിന്തിക്കുക. ഉദാഹരണത്തിന്, ഒരാൾക്കോ ഒരു ചെറിയ ഗ്രൂപ്പിനോ സ്വസ്ഥമായി വന്നിരിക്കാനും മൊബൈലോ ലാപ് ടോപ്പോ തുറന്നുവെച്ച് ജോലിചെയ്യാനും പരസ്പരം ആലോചിക്കാനും സാധിച്ചാൽ ചിലർ നിങ്ങളുടെ കടതന്നെ വീണ്ടും തിരഞ്ഞെടുക്കും. നിശ്ചിതസമയത്തിന് ശേഷം ഇത്ര രൂപയെന്ന് വിലയിടാനുമാവും. മാത്രവുമല്ല, സമയം കൂടുന്തോറും ഭക്ഷണസാധനങ്ങളുടെ വിൽപ്പനയും കൂടും. ബ്രാൻഡ് ബന്ധമാണ് ഉപഭോക്താവുമായി നല്ല ബന്ധം സ്ഥാപിക്കുകയാണെങ്കിൽ അവർ നിങ്ങളെ വിട്ടുപോവില്ല. സമയാധിഷ്ഠിത വിൽപ്പനയും തുടർസേവനവും ഈ ബന്ധത്തെ ഊഷ്മളമാക്കുന്നു. 'സോറി' എന്നതുപോലുള്ള വാക്കുകളും ആവശ്യാധിഷ്ഠിതമായി ഉപയോഗിക്കാൻ പഠിക്കേണ്ടതാണ്. ബ്രാൻഡ് സൃഷ്ടിയാണ് നിങ്ങളുടെ ഉത്പന്നം മറ്റുള്ളതിൽനിന്ന് വ്യത്യസ്തവും ഉപയോഗപ്രദവുമാണെന്ന് സ്ഥാപിക്കുന്നത് സൃഷ്ടിപരമായ പ്രവൃത്തിയിലൂടെയാകണം. അവിടെ വിശ്വസനീയതയും തുറന്ന സമീപനവും പ്രധാനപ്പെട്ടതാണ്. ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അധികകാലം വിപണിയിൽ നിൽക്കാനാവില്ല ബ്രാൻഡ് പ്രക്രിയയാണ് ഒരുദിവസംകൊണ്ടോ ഒരുരാത്രികൊണ്ടോ ഒരു ബിസിനസും കെട്ടിപ്പടുക്കുന്നില്ലെന്ന് ഓർക്കണം. ഏറെ കാര്യക്ഷമതയോടെയും പ്രതിബദ്ധതയോടെയും വിവേകത്തോടെയും ഉപയോഗിക്കുമ്പോഴാണ് ബ്രാൻഡുകൾ ഉണ്ടാവുന്നത്. ബ്രാൻഡ് വികാരമാണ് വസ്തുക്കളെയും വികാരപരമായി സമീപിക്കുന്നിടത്താണ് വിൽപ്പനയുടെ തോത് ഉയരുന്നത്. എത്ര വിലകൂടിയാലും അവർ നിങ്ങളുടെതന്നെ ഉത്പന്നത്തെ തേടിയെത്തും. ബ്രാൻഡ് അന്തസ്സാണ് പലരും അവരുപയോഗിക്കുന്ന വസ്തുക്കൾ വ്യക്തിത്വത്തിനും അന്തസ്സിനും യോജിച്ചവയാണെന്ന് കരുതുന്നു. അതിനെ കേവലം 'പൊങ്ങച്ചസംസ്കാരം' എന്നു വിളിച്ച് അധിക്ഷേപിച്ച് മാറ്റിനിർത്താനാവില്ല. ബ്രാൻഡ് സംസ്കാരമാണ് ഓരോ കാലഘട്ടവും ആ സമയത്തിനിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഒരു സംസ്കാരം സൃഷ്ടിക്കുന്നു. വികാരങ്ങൾക്ക് അപ്പുറമായ ഒരു സംസ്കാരം സൃഷ്ടിക്കുന്നതിൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും നിർണായകമായ സ്വാധീനം ചെലുത്തുന്നു. തുടക്കത്തിൽ ബ്രാൻഡ് എന്നത് ഒരു തോന്നലാവാം. ചിന്തയോ, ഭാവനയോ ആവാം. എന്നാൽ, പിന്നീട് കാലം കടന്നുപോവുമ്പോൾ അതിന് യാഥാർത്ഥ്യബോധം വന്ന് വസ്തുതാപരമായി മാറുന്നു. നല്ല ബ്രാൻഡ് രൂപപ്പെടുത്തണമെങ്കിൽ നിങ്ങളുടെ ബിസിനസ് ലക്ഷ്യം പണമോ വരുമാനമോ മാത്രമാവരുത്, സംതൃപ്തരായ ഉപഭോക്താക്കളും സന്തോഷവാന്മായ ജീവനക്കാരുമാവണം. തുടർന്ന് വരുമാനം വന്നുകൊള്ളും. ജെഫ് ബെസോസിന്റെ അഭിപ്രായത്തിൽ, 'നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ മറ്റുള്ളവർ നിങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ചും നിങ്ങളെക്കുറിച്ചും എന്തുപറയുന്നു എന്നതാണ് ബ്രാൻഡ്. അത് മറ്റുള്ളവരുടെ നാവിൻതുമ്പിലും വിരൽത്തുമ്പിലും സ്ഥായിയായി നിൽക്കുന്നതാണ്.' ഓർക്കുക, ഇന്ന് വിമർശിക്കുന്നവർ നാളെ മാറ്റിപ്പറയും. അതുകൊണ്ട് ജോർജ് ബർണാർഡ് ഷാ പറഞ്ഞതുപോലെ, 'ജീവിതത്തിൽ നിങ്ങളെ കണ്ടെത്തുന്നതല്ല, മറിച്ച് നിങ്ങളെത്തന്നെ സൃഷ്ടിക്കുന്നതാണ് ഏറെ പ്രധാനപ്പെട്ടത്.' You have to be the story they always tell

from money rss http://bit.ly/2Q3ZwKP
via IFTTT

വിവാഹത്തിനുപോകൂ; എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാം

വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേൽസ് വിസ്കിയുമായി വിവാഹം ആഘോഷിക്കാൻ മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബർ 14ന് നടക്കുന്ന വിവാഹ സൽക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്ലിയും പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്കിതന്നെ ഓർഡർ ചെയ്തത്. 10,000 ഡോളറും ടാക്സുമാണ് ഒരു ബാരൽ ജാക്ക് ഡാനിയേൽ വിസ്കിയുടെ വില. ഒരു ബാരലിൽ 200 മുതൽ 225 കുപ്പികൾവരെയാണ് ഉണ്ടാകുക. അതുവരെ ലഭിക്കാത്ത ഫ്ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിർമിച്ചുനൽകുക. വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് കുപ്പികൾ സമ്മാനിക്കാനാണ് ഇവരുടെ പരിപാടി. ബാച്ചിലേഴ്സ് പാർട്ടി ഉൾപ്പടെയുള്ള ആഘോഷങ്ങൾക്കും മദ്യം വിളമ്പും. എന്നാൽ, ഇതിലെന്തുകാര്യമെന്ന് പലരും ചിന്തിച്ചേക്കാം. ജാക്ക് ഡാനിയേലിനെയും അതിന്റെ ആരാധകരെയും സംബന്ധിച്ച് പ്രധാനപ്പെട്ടകാര്യംതന്നെയാണിത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തലൊരു ഓർഡർ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകൽപന ചെയ്ത മദ്യം ഉൾക്കൊള്ളുന്ന കുപ്പികളിൽ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും. The customised barrel of Jack Daniels whiskey that costs ₹8 lakh

from money rss http://bit.ly/36WfRYi
via IFTTT

വിപണിയില്‍ തുടക്കം നേട്ടത്തില്‍; താമസിയാതെ നഷ്ടത്തിലായി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 50 പോയന്റാണ് ഉയർന്നത്. നിഫ്റ്റിയിൽ 11,900 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് നിഫ്റ്റി 12 പോയന്റും സെൻസെക്സ് 30 പോയന്റും നഷ്ടത്തിലായി. സൺഫാർമയുടെ ഓഹരി വില മൂന്നശതമാനത്തോളം താഴെപ്പോയി. ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ ഒരു ശമതാനംവരെ നഷ്ടത്തിലായി. വെള്ളിയാഴ്ച വിപണി സമയത്തിനുശേഷം മികച്ച പ്രവർത്തന ഫലം പുറത്തുവിട്ട ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില മൂന്നുശതമാനത്തോളം ഉയർന്നു. ബാങ്കിന്റെ അറ്റാദായത്തിൽ അഞ്ചുമടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്.

from money rss http://bit.ly/2pQA94M
via IFTTT

ലോകത്താകെ ശതകോടീശ്വരന്മാരുടെ എണ്ണം കുറയുന്നു

ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇടിവ്. ശതകോടീശ്വരന്മാരുടെ എണ്ണം 2018-ൽ 10 ശതമാനം കുറഞ്ഞ് 106 ആയെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പറും യു.ബി.എസും തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017-നെ അപേക്ഷിച്ച് ആസ്തി 8.6 ശതമാനം കുറഞ്ഞ് 40,530 കോടി ഡോളർ (അതായത് ഏകദേശം 28,77,630 കോടി രൂപ) ആയെന്നും 'ബില്യണയർ ഇഫക്ട്' എന്ന റിപ്പോർട്ടിലുണ്ട്. സാമ്പത്തികരംഗത്തുള്ള തകർച്ചയാണ് സമ്പത്തും എണ്ണവും കുറയാൻ കാരണം. 58 ശതമാനം പേരും സ്വന്തം അധ്വാനത്തിലൂടെയാണ് ശതകോടീശ്വരന്മാരായത്. ലോകത്തെ മൊത്തം കണക്കെടുത്താലും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 57 പേരുടെ കുറവുമായി 2018-ൽ 2,101 ശതകോടീശ്വരന്മാരാണ് ലോകത്ത് ഉണ്ടായിരുന്നത്. ഇന്ത്യയിലും ചൈനയിലുമുള്ളവരുടെ എണ്ണത്തിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. The number of billionaires worldwide is shrinking

from money rss http://bit.ly/34SbnjA
via IFTTT

Saturday, 9 November 2019

പുനരുപയോഗിക്കാനായി റിലയന്‍സ് ശേഖരിച്ചത് 78 ടണ്‍ പ്ലാസ്റ്റിക് കുപ്പികൾ

മുംബൈ: റിലയൻസ് ഫൗണ്ടേഷന്റെ റീസൈക്കിൾ ഫോർ ലൈഫ് (Recycle4Life) പദ്ധതിയുടെ ഭാഗമായി പുനരുപയോഗത്തിന് ശേഖരിച്ചത് 78 ടൺ പ്ലാസ്റ്റിക് കുപ്പികൾ. റിലയൻസിന്റെ മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പടെ വിവിധ മേഖലകളിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഇത്രയധികം ബോട്ടിലുകൾ വിവിധ സ്ഥലങ്ങളിൽനിന്നായി ശേഖരിച്ചതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗിക്കാനുള്ള രീതിയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബറിലാണ് റിലയൻസ് റീസൈക്കിൾ ഫോർ ലൈഫ് പദ്ധതിക്ക് രൂപംനൽകിയത്. പരിസ്ഥിതി സംരക്ഷണത്തിന് റിലയൻസ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും പുനരുപയോഗത്തേക്കുറിച്ച് മറ്റുള്ളവർക്ക് ബോധവത്കരണം നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് റീസൈക്കിൾ ഫോർ ലൈഫ് പദ്ധതി ആരംഭിച്ചതെന്നും റിലയൻസ് ഫൗണ്ടേഷൻ സിഇഒ നിത അംബാനി പറഞ്ഞു. നിലവിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റിലയൻസ് ഫൗണ്ടേഷന്റെ റീസൈക്ലിങ് യൂണിറ്റിലൂടെ ഫൈബർ പോലുള്ള മൂല്യവർധിത ഉത്പന്നങ്ങളാക്കി പുറത്തിറക്കുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. Content Highlights: Over 3 lakh Reliance employees collect 78 tonnes of waste plastic bottles for recycling

from money rss http://bit.ly/34I3vkq
via IFTTT

Friday, 8 November 2019

ഇന്ത്യയുടെ റേറ്റിങ് മൂഡീസ് താഴ്ത്തി: 'സ്ഥിരതയുള്ള'തില്‍നിന്ന് നെഗറ്റീവാക്കി

ന്യൂയോർക്ക്: അന്തർദേശീയ റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തി. സ്ഥിരതയുള്ള-തിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് കുറച്ചത്. കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതിനാലാണിതെന്നാണ് വിശദീകരണം. ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിന്റെ വളർച്ച അഞ്ച് ശതമാനംമാത്രമാണെന്നാണ് മൂഡീസിന്റെ കണ്ടെത്തൽ. 2013നുശേഷം ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വളർച്ചയുള്ള സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേതെന്ന് ഇതിനോട് ധനമന്ത്രാലയം പ്രതികരിച്ചു. 2019ൽ രാജ്യം 6.1 ശതമാനം വളർച്ച കൈവരിക്കുമെന്നും 2020 ഇത് ഏഴ് ശതമാനമാകുമെന്നും ഐഎംഎഫ് പ്രവചിച്ചിരുന്നു. രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ നിരവധി ഉത്തേജക നടപടികൾ സർക്കാരെടുത്തതായും ധനമന്ത്രാലയം വിശദീകരിച്ചു. Moodys lowers Indias outlook to negative from stable

from money rss http://bit.ly/2K2hV6Y
via IFTTT

Thursday, 7 November 2019

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു: കൂടിയ പലിശ 6.25 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതിയ നിരക്കുകൾ നവംബർ 10 മുതൽ പ്രാബല്യത്തിൽവരും. ഈ വർഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടർന്ന് മറ്റു ബാങ്കുകളും നിക്ഷേപ പലിശ ഇടക്കിടെ കുറവുവരുത്തിയിരുന്നു. ഒരുവർഷത്തിനും രണ്ടുവർഷത്തിനുമിടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിൽ ഇത്തവണ 15 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്. പുതുക്കിയ പലിശ 7 ദിവസം മുതൽ 45 ദിവസംവരെ 4.50ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ 5.50 ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ 5.80 ശതമാനം 211 ദിവസം മുതൽ ഒരുവർഷംവരെ 5.80 ശതമാനം ഒരു വർഷം മുതൽ 2 വർഷംവരെ 6.25 ശതമാനം 2 വർഷം മുതൽ 3 വർഷംവരെ 6.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 6.25 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 6.25 ശതമാനം *മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും. രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങൾക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതൽ 75 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. വായ്പാ പലിശയും ഇതോടൊപ്പം കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 5 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരുവർഷ കാലാവധിയുള്ള എംസിഎൽആർ നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8 ശതമാനമാകും. നവംബർ 10 മുതലാണ് ഈ നിരക്കും പ്രാബല്യത്തിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് ഏഴാംതവണയാണ് ബാങ്ക് എംസിഎൽആർ നിരക്ക് കുറയ്ക്കുന്നത്. SBI cuts fixed deposit rates

from money rss http://bit.ly/33zsM0c
via IFTTT

കൂടുതല്‍ പ്രചോദനം പ്രതീക്ഷിച്ച് കുതിക്കാന്‍ ഓഹരി വിപണി

നിഫ്റ്റി 50 ലെ 25 ഓളം കമ്പനികൾ രണ്ടാം പാദഫലം പ്രഖ്യാപിച്ചപ്പോൾ മുൻവർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. തികച്ചും പ്രോത്സാഹനജനകമാണ് ഈ ഫലങ്ങൾ. ഇതേ ഓഹരികൾക്ക് -11.3 ശതമാനം വളർച്ചയാണ് നേരത്തേ കണക്കാക്കിയിരുന്നത്. നിഫറ്റി 500 ലെ 127 ഓഹരികൾ ഫലം പ്രഖ്യാപിച്ചപ്പോൾ 18.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. നികുതി കഴിഞ്ഞുള്ള ലാഭത്തിൽ കഴിഞ്ഞ പാദത്തെയപേക്ഷിച്ച് 6 ശതമാനം വർധനവുണ്ടായി. കോർപറേറ്റ് നികുതിയിൽ വരുത്തിയ ഇളവും ബാങ്കിംഗ്, സിമെന്റ്, അതിവേഗം ചിലവാകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നീ മേഖലകളിലെ നല്ല പ്രകടനവുമാണിതിനു കാരണം. എന്നാൽ വാഹന, ഐടി മേഖലകളിലെ പ്രകടനം മെച്ചമായിരുന്നില്ല. വാഹന മേഖലയിൽ ആറുമാസം തുടർച്ചയായി വിൽപന മോശമായ ശേഷം ഉത്സവ സീസണിന്റെ വരവോടെ മെച്ചപ്പെടുന്നതായി കാണുന്നുണ്ട്. നവരാത്രി, ദസറ, ദാണ്ഡിയരസ് തുടങ്ങിയ ഉത്സവ സമയത്ത് വിൽപന 5 മുതൽ 7 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത പാദത്തിലെ ഫലത്തിൽ ഇതു കാണാൻ കഴിയും. മുൻ വർഷത്തെയപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും സെപ്തംബർ മാസത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ നിന്നു ലഭിക്കുന്ന മെച്ചപ്പെട്ട കണക്കുകളാണ് ഏറ്റവും ശ്രദ്ധേയം. ബാങ്കിംഗ് മേഖല കിട്ടാക്കടങ്ങളുടെ പ്രതിസന്ധിയിൽ നിന്ന് സാധാരണ നിലയിലേക്കു മടങ്ങി വരികയാണെന്നത് പ്രതീക്ഷ പകരുന്നു. കഴിഞ്ഞ വർഷത്തെ താഴ്ന്ന തുടക്കം, വ്യവസ്ഥകളിലെ ഇളവ്, കിട്ടാക്കടങ്ങളുടെ കാര്യത്തിൽ ആരംഭിച്ച നിയമനടപടികൾ സൃഷ്ടിച്ച അനുകൂല സ്ഥിതിവിശേഷം എന്നിവ കാരണമാണ് ബാങ്കിംഗ് രംഗത്തെ രണ്ടാം പാദ ഫലങ്ങൾ മെച്ചപ്പെട്ടത്. ആസ്തി നിലവാരത്തിലെ പുരോഗതി, വർധിച്ച ധാനാഗമം, നടത്തിപ്പു ചിലവിലെ കുറവ് എന്നീ ഘടകങ്ങൾ ഭാവിയിലും ഈ മേഖലയിൽ വളർച്ച വാഗ്ദാനം ചെയ്യുന്നു. ചില ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും നീണ്ടുപോകുന്ന തീരുമാനങ്ങളും കാരണം ചില ഓഹരികളുടെ കാര്യത്തിൽ വേണ്ടത്ര നേട്ടം ഉണ്ടായിട്ടില്ല എന്ന പ്രതികൂലാവസ്ഥയും കാണാതിരുന്നുകൂട. എന്നാൽ ദീർഘകാല പ്രവണതകളുടെ അടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖലയുടെ മൂല്യനിർണയം ആകർഷകമാണ്. അവരുടെ ലാഭ ഗതിയും മുന്നോട്ടു തന്നെയാണ്. ഭാവിയിൽ ബാങ്കിംഗ് മേഖല ഓഹരി വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനുള്ള മികച്ച അവസരമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന രണ്ടാം പാദഫലങ്ങൾ പ്രതീക്ഷിച്ചതിലും അൽപം ഭേദമാണെന്നാണ് ഓഹരി വിപണി വിലയിരുത്തുന്നത്. നികുതിയിളവുമൂലം മെച്ചപ്പെട്ട വരുമാന വളർച്ച, ഉത്സവസീസൺ കഴിഞ്ഞുള്ള കുതിപ്പ്, നിർലോഭമായി ലഭിച്ച മഴ, പലിശ നരക്കിൽ വരുത്തിയ കുറവ് എന്നിവയെല്ലാം ഭാവിയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയാക്കുമെന്നു തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. ക്രൂഡോയിലിന്റെ വില കുറഞ്ഞതും യുഎസ് ചൈന വ്യാപാര ഉടമ്പടിയുടേയും ബ്രെക്സിറ്റിന്റേയും കാര്യത്തിൽ പുറത്തുവന്ന ഗുണകരമായ വാർത്തകളും സർക്കാരിൽ നിന്നു നേരിട്ടുള്ളതും അല്ലാത്തതുമായ നികുതികളുടെ കാര്യത്തിലും ഓഹരി ആസ്തി നിക്ഷേപത്തിന്റെ കാര്യത്തിലും പ്രതീക്ഷിക്കുന്നകൂടുതൽ പരിഷ്കരണ നടപടികളും ഓഹരി വിപണിയിൽ അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഒരു ആസ്തി വിഭാഗംഎന്ന നിലയിൽ ഓഹരികൾക്കും നിക്ഷേപങ്ങൾക്കുമായി പ്രചോദനവും ആനുകൂല്യങ്ങളും നൽകേണ്ടിയിരിക്കുന്നു. പണത്തിന്റെ വരവുകൂടിയതും നികുതി നിരക്കു കുറച്ചതും വരാനിടയുള്ള കൂടുതൽ നികുതിയിളവുകളും സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്ന കൂടുതൽ ഉത്തേജക നടപടികളും ഓഹരി വിപണിയിലെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വളർച്ചാഘട്ടത്തിന്റെ ആദ്യപടിയിലാണ് നാമിപ്പോൾ. വിപണിയിലെ ചാഞ്ചല്യം അൽപകാലത്തേക്കുകൂടി നിലനിൽക്കാമെങ്കിലും ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും ഇന്ത്യൻ ഓഹരി വിപണി ഗുണപരമായ വളർച്ച നേടുമെന്നുതന്നെ പറയാം. അനുയോജ്യമായ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മിഡ്ക്യാപ്, ലാർജ്ക്യാപ്ഓഹരികൾ ആകർഷകമായിരിക്കും. നിക്ഷേപകർക്കിത് അവരുടെ റിസ്കിനുള്ള സമ്മാനവും ആയിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) The market is looking for more stimulus for equity investments

from money rss http://bit.ly/32tEIz3
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11,982ലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തിന്റെ റേറ്റിങ് താഴ്ത്തിയതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 821 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 651 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, കോൾ ഇന്ത്യ, സീ എന്റർടെയൻമെന്റ്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, ഗെയിൽ, ബിപിസിഎൽ, ഭാരതി എയർടെൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 100 pts

from money rss http://bit.ly/2oXsqBg
via IFTTT

'2,000 രൂപ നോട്ടുകൾ പൂഴ്ത്തിവെച്ചിരിക്കുന്നു; നിരോധിക്കാന്‍ എളുപ്പം'

ന്യൂഡൽഹി:നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളിൽ നല്ലൊരു ശതമാനം പ്രചാരത്തിലില്ലെന്നും അവ പൂഴ്ത്തിെവച്ചിരിക്കുകയാണെന്നും മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഈ നോട്ടുകൾ നിരോധിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സെക്രട്ടറി പദവിയിൽനിന്ന് ഊർജ സെക്രട്ടറിയായി തരംതാഴ്ത്തിയതോടെ കഴിഞ്ഞ മാസം സുഭാഷ് ചന്ദ്ര സർവീസിൽനിന്ന് സ്വയം വിരമിച്ചിരുന്നു. 2,000 രൂപ നോട്ടുകൾ മൂല്യത്തിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂന്നിലൊന്നു വരും. ഇവ യഥാർഥത്തിൽ പ്രചാരത്തിലില്ലാത്തതുകൊണ്ട് നിരോധിക്കാൻ എളുപ്പമാവും. ബാങ്കിലെത്തുന്ന 2,000 രൂപ നോട്ടുകൾ പുറത്തേക്ക് വിതരണത്തിനെത്തിക്കാതിരിക്കുക എന്ന ലളിതമായ മാർഗത്തിലൂടെ ആളുകൾക്ക് അസൗകര്യമില്ലാത്ത രീതിയിൽ 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. Easy to ban 2000 rupee notes

from money rss http://bit.ly/34BWOAc
via IFTTT

നോട്ടസാധുവാക്കലിന്റെ മൂന്നുവർഷം

2016 നവംബർ എട്ട്. മറക്കാനിടയില്ല ആ ദിനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് അന്നായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളാണ് അന്ന് അസാധുവായി മാറിയത്. മൂന്നുവർഷത്തിനിപ്പുറം അത് ഉദ്ദേശിച്ച ഫലം കണ്ടുവോ ലക്ഷ്യങ്ങൾ സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക പണം കൈമാറിയുള്ള അഴിമതി തടയുക. കള്ളനോട്ടുകൾ ഒഴിവാക്കുക. ഭീകരപ്രവർത്തനം തടയുക, ഡിജിറ്റൽ ഇടപാടുകൾ കൂട്ടുക, നികുതി ലഭ്യത വർധിപ്പിക്കുക എന്നിവ പിന്നീട് ലക്ഷ്യങ്ങളായി ചേർക്കപ്പെട്ടു. ഫലം രാജ്യത്തെ സാമ്പത്തികവളർച്ച എട്ടു ശതമാനത്തിൽനിന്ന് ആറു ശതമാനത്തിൽ താഴെയെത്തി. ചരക്ക് - സേവന നികുതി കൂടി വന്നതോടെ അസംഘടിത മേഖലയൊന്നാകെ തളർന്നു. ചെറുകിട മേഖലയെ ഒന്നാകെ തകർന്നു. പണമൊഴുക്കും പണലഭ്യതയും കുറഞ്ഞത് വ്യവസായ മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കി. വിപണിയിൽ പൂർണതോതിൽ പണമെത്തിക്കാൻ ആർ.ബി.ഐ.ക്ക് ആറുമാസത്തോളം വേണ്ടിവന്നു. നികുതിവെട്ടിപ്പ് പതിവുപോലെ തുടരുന്നു. നികുതി റിട്ടേണുകളുടെ എണ്ണം കൂടിയെങ്കിലും വരുമാനത്തിൽ വലിയ വർധനയുണ്ടായിട്ടില്ല. 2017 ഓഗസ്റ്റ് അഞ്ചിനുള്ള കണക്കുപ്രകാരം നികുതി റിട്ടേണുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 24.7 ശതമാനത്തിന്റെയും മുൻകൂർ നികുതി വരുമാനത്തിൽ 41.79 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് സാമ്പത്തികപ്രവർത്തനങ്ങൾ കുറഞ്ഞത് വരുമാനത്തെ ബാധിച്ചു. ചരക്ക്-സേവന നികുതി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയാണ് ഇപ്പോഴും. കറൻസി രൂപത്തിൽ കള്ളപ്പണം ഉണ്ടായിരുന്നത് അഞ്ചു ശതമാനം മാത്രമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം, അല്ലെങ്കിൽ മറ്റ് ആസ്തികളിലുള്ള നിക്ഷേപങ്ങളുടെ രൂപത്തിലാണ്. അവ അതേപടി ഇപ്പോഴും നിലനിൽക്കുന്നു. നോട്ടസാധുവാക്കലിനുശേഷം അഴിമതിയും തീവ്രവാദവും കുറഞ്ഞതിനും തെളിവുകളില്ല. തുക കോടി രൂപയിൽ നോട്ടസാധുവാക്കലിനുശേഷം 2000 രൂപാ നോട്ടുകൾ അവതരിപ്പിച്ചു. മൂന്നു വർഷം കഴിയുമ്പോൾ 6,58,199 കോടി രൂപയുടെ നോട്ടുകൾ വിപണിയിലുണ്ട്. 2019 ജനുവരിക്കു ശേഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ല. 500 രൂപാ നോട്ടുകൾ വീണ്ടും കൊണ്ടുവന്നു. ഇപ്പോൾ ഏറ്റവുമധികം വിപണിയിലുള്ളത് 500 രൂപയുടെ നോട്ടാണ്. 10,75,881 കോടി രൂപയുടേത്. വീണ്ടും കള്ളനോട്ട് കള്ളനോട്ടുകൾ തടയാനായി കൊണ്ടുവന്ന നോട്ടസാധുവാക്കലിനെ മറികടന്ന് കള്ളനോട്ടുകൾ വിപണിയിൽ കൂടി. 500 രൂപാ നോട്ടുകളുടെ വ്യാജന്റെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. 21,865 നോട്ടുകളാണ് കണ്ടെടുത്തത്. 2,000 രൂപാ നോട്ടുകളിൽ ഇത് 21.9 ശതമാനമാണ് (21,847 എണ്ണം). 2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ 14.98 കോടി രൂപയുടെ കള്ളനോട്ടുകളാണ് 2017-ൽ പിടിച്ചെടുത്തത്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 കള്ളനോട്ടുകൾ 2019 സാമ്പത്തികവർഷം കണ്ടെത്തി. പണം കൈവശംവെക്കുന്നത് കൂടി കണക്കിൽപ്പെടാതെ സൂക്ഷിച്ചിട്ടുള്ള പണം ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കൽ. വിപണിയിലുണ്ടായിരുന്ന 99 ശതമാനം പണവും ഇതുവഴി സമ്പദ്വ്യവസ്ഥയുടെ ഭാഗമായി തിരിച്ചെത്തി. മൂന്നുവർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ വീണ്ടും പഴയതുപോലെയാകുകയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പറയുന്നു. നോട്ടസാധുവാക്കലിനു മുമ്പും പിമ്പുമുള്ള ബാങ്ക് നിക്ഷേപവും ആളുകളുടെ കൈവശമുള്ള കറൻസിയും താരതമ്യം ചെയ്യുന്നതിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2011 മുതൽ നോട്ട് അസാധുവാക്കിയ 2016 വരെ കൃത്യമായ അനുപാതത്തിലായിരുന്നു രണ്ടും. നോട്ടസാധുവാക്കിയപ്പോൾ ബാങ്കിലെ നിക്ഷേപം കുത്തനെകൂടി 67.3 ശതമാനം വരെയെത്തി. അതേസമയം, കൈവശമുള്ള പണം -22 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വിപണിയിൽ വീണ്ടും പണമെത്തിത്തുടങ്ങിയപ്പോൾ ഇത് പഴയ അനുപാതത്തിലേക്കു നീങ്ങുകയാണെന്ന് കണക്കുകൾ പറയുന്നു. വിപണിയിൽ പണം ഇറക്കാൻ ആളുകൾ മടിക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും വിലയിരുത്തപ്പെടുന്നു. അത്യാവശ്യത്തിനല്ലാതെ ആരും പണം കൈവിടുന്നില്ലെന്നാണ് സൂചന. ഡിജിറ്റൽ ഇടപാടുകൾ ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ കൂടി. നോട്ടസാധുവാക്കലിനു ശേഷം കൊണ്ടുവന്നയു.പി.ഐ. ആപ്പുകൾ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയ പ്രചാരം നേടി. നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി. ഐ.) ആണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ വിവിധ തലങ്ങളിലുള്ള പേമെന്റ് സംരംഭങ്ങൾ സംയോജിപ്പിച്ച് ഗൂഗിൾ രംഗത്തെത്തിയതോടെ ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നു. എൻ.പി.സി.ഐ.യുടെ കണക്കു പ്രകാരം പത്തുകോടിയിലധികം പേർ യു.പി.ഐ. ആപ്പുകൾ ഉപയോഗിക്കുന്നു. ഒക്ടോബറിൽ യു.പി.ഐ. ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണം 115 കോടിയിലെത്തി. 1.91 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ഡെബിറ്റ് / ക്രെഡിറ്റ് ഇടപാടുകളെപ്പോലും മറികടന്നാണ് യു.പി.ഐ. ആപ്പുകളുടെ മുന്നേറ്റം. തൊഴിൽനഷ്ടം സാമ്പത്തികവളർച്ച കുറഞ്ഞത് ഇന്ത്യയിൽ വലിയതോതിൽ തൊഴിൽനഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിൽ 7.16 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറിൽ 8.5 ശതമാനത്തിൽ എത്തിയതായാണ് പുതിയ കണക്കുകൾ. (അവലംബം: സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി). 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. വിൽപ്പന കുത്തനെ ഇടിഞ്ഞതിനാൽ വാഹന മേഖലയിൽ മൂന്നരലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഭവനമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കണക്കിൽപ്പെടാത്ത പണം ഏറെ കൈകാര്യം ചെയ്തിരുന്ന ഈ മേഖല സ്തംഭനാവസ്ഥയിലാണിപ്പോൾ. നിക്ഷേപമെന്ന നിലയിൽ ആരും ഭവനമേഖലയിൽ എത്തുന്നില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. നിർമാണ കമ്പനികൾ പലതും കടക്കെണിയിലായി. ഇതിന്റെ തുടർച്ചയായി ഭവന വായ്പ രംഗത്തുണ്ടായിരുന്ന കമ്പനികൾ പലതും പാപ്പരായി മാറി. കറൻസിയും വിപണിയും വിപണിയിൽ കള്ളപ്പണം വലിയ അളവിലുണ്ടെന്നായിരുന്നു നോട്ടസാധുവാക്കലിന്റെ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തി. മൂന്നുവർഷം കഴിയുമ്പോൾ അന്നുണ്ടായിരുന്നതിനെക്കാൾ വിപണിയിൽ കറൻസികളുടെ എണ്ണം കുത്തനെ കൂടി. 2016 നവംബർ നാലിന് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2019 ഒക്ടോബർ 11-ന് ഇത് 22 ലക്ഷം കോടി രൂപയുടേതായി. എ.ടി.എമ്മുകളുടെ എണ്ണം കുറഞ്ഞു. അതേസമയം, ഒരുദിവസം ഒരു എ.ടി.എം. വഴിയുള്ള ശരാശരി ഇടപാടുകൾ കൂടി. 2016 സെപ്റ്റംബറിൽ 121 ആയിരുന്നത് 2018 ഡിസംബറിൽ 145 എണ്ണം വരെയായി. 2019 ഏപ്രിലിൽ ഇത് 130 ആയിരുന്നു.

from money rss http://bit.ly/34HhyGO
via IFTTT

സെന്‍സെക്‌സ് റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. 215.02 പോയന്റ് നേട്ടത്തിൽ 40684.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12016.10 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1136 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, വേദാന്ത, ഹിൻഡാൽകോ, ഐടിസി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, ടൈറ്റാൻ കമ്പനി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ നേട്ടത്തിലായിരുന്നു. യുപിഎൽ, ഗെയിൽ, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഒഎൻജിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends at record closing high

from money rss http://bit.ly/33wqEq0
via IFTTT

Wednesday, 6 November 2019

തുടക്കക്കാരെ നിയമിച്ച്‌ ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ്

ബെംഗളുരു: നടപ്പ് സാമ്പത്തിക വർഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യൺ ഡോളർ) ലാഭിക്കാൻ ഇൻഫോസിസ് ലക്ഷ്യമിടുന്നു. മിഡിൽ, സീനിയർ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിഇഒ സലിൽ പരീഖിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ലാഭത്തിൽ കുറവുണ്ടായതാണ് ഉടനെത്തന്നെ ഈ തീരുമാനമെടുക്കാനിടയായത്. കമ്പനിയുടെ വളർച്ച കുറയ്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി അതിന് തടയിടുകയാണ് ലക്ഷ്യം. ചെലവുചുരുക്കുന്നതിന് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതൽ 150 മില്യൺവരെ ഡോളർ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലൻജ്ഞൻ റോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലും യൂറോപ്പിലുമായി ഒരുവർഷത്തിനുള്ളിൽ 1,700പേരെ കമ്പനി പുതിയതായി നിമിച്ചിരുന്നു. തുടക്കക്കാരെ നിയമിച്ച് ചെലവു ചുരുക്കുന്ന നടപടി മിക്കവാറും കമ്പനികൾ നടത്താറുള്ളതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തുടക്കക്കാർക്ക് കുറച്ച് ശമ്പളം നൽകിയാൽമതിയെന്നതിനാലാണ് കമ്പനികൾ ചെലവുചുരുക്കലിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുന്നത്. Infosys targets $150 million in cost savings

from money rss http://bit.ly/2ClXayV
via IFTTT

ആഢംബര ജീവിതത്തില്‍ മുന്നില്‍ ഇന്ത്യയിലെ മില്ലേനിയല്‍സ്

ന്യൂഡൽഹി: ആഢംബര ജീവിതം നയിക്കുന്ന രാജ്യത്തെ മില്ലേനിയൽസിന്റെ എണ്ണത്തിൽ വൻവർധനവ്. ഇവർ വാങ്ങുന്ന ലക്ഷ്വറി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് മികച്ച വളർച്ചാ സാധ്യതയാണുള്ളതെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ക്രഡിറ്റ് കാർഡ് സ്ഥാപനമായ അമേരിക്കൻ എക്സ്പ്രസ് പറയുന്നു. കമ്പനിയുടെ ഇന്ത്യയിലെ ഉപഭോക്താക്കളിൽ 37 ശതമാനവും മില്ലേനിയൽസ് ആണ്. കിട്ടുന്നകാശുമുഴുവൻ പുട്ടടിക്കാൻ മടിയില്ലാത്ത ഇവർ വിലകൂടിയ ജ്വല്ലറികളും ഫാഷൻ അപ്പാരൽസുമാണ് വാങ്ങിക്കൂട്ടുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ വൻകിട ഹോട്ടലുകളിലാണ് താമസം. 19നും 39നുംഇടയിൽ പ്രായമുള്ളവരെയാണ് കമ്പനി മില്ലേനിയൽസ് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ളത്. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകലുടെ തുടക്കത്തിലും ജനിച്ചവരാണിവരാണ് ഈ വിഭാഗത്തിൽ പ്രധാനമായും അറിയപ്പെടുന്നത്. മുന്തിയ ഹോട്ടലുകൾകയറി ഭക്ഷണം കഴിക്കുന്നതിനും താമസിക്കുന്നതിനും ഇവർക്ക് കമ്പമാണ്. മില്ലേനിയൽസിലെ 42 ശതമാനംപേരും പണംമുടക്കുന്നത് ഭക്ഷണം കഴിക്കുന്നതിനാണ്. ജ്വല്ലറി(38ശതമാനം), വിലകൂടി വസ്ത്രങ്ങൾ(35 ശതമാനം) എന്നിങ്ങനെയാണ് ഇവരുടെ ചെലവഴിക്കൽ. 2014നും 2018നുമിടയിൽ മില്ലേനിയൽസിന്റെ ചെലവഴിക്കാനുള്ള ശേഷി 27 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ.

from money rss http://bit.ly/2PSczyT
via IFTTT

സെന്‍സെക്‌സ് വീണ്ടും റെക്കോഡ് നിലവാരത്തിലെത്തി; നിഫ്റ്റി 12,000ന് മുകളില്‍

മുംബൈ: സെൻസെക്സിൽ റെക്കോഡ് നേട്ടം തുടരുന്നു. 150 പോയന്റ് നേട്ടത്തിൽ 40,656ലെത്തി സെൻസെക്സ് പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് സർക്കാർ 25,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ഇതേതുടർന്ന് നിഫ്റ്റി റിയാൽറ്റി സൂചിക 2.7 ശതമാനം ഉയർന്നു. ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഹൗസിങ് ഫിനാൻസ് കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎൻബി ഹൗസിങ് ഫിനാൻസ്, എൽഐസി ഹൗസിങ് ഫിനാൻസ് എന്നീ ഓഹരികൾ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടത്തിലായി. പത്ത് വ്യാപാര ദിനങ്ങളിൽ ഒമ്പതിലും സെൻസെക്സ് നേട്ടമുണ്ടാക്കി. രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളും കോർപ്പറേറ്റ് ടാക് കുറച്ചതും വിപണിക്ക് കരുത്തായി. നിഫ്റ്റി ബാങ്ക് സൂചിക 0.54ശതമാനം നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തിൽ മുന്നിൽ. യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമാകാത്തത് ഏഷൻ വിപണികളെ ബാധിച്ചു. Sensex hits new high again

from money rss http://bit.ly/32qj0Mc
via IFTTT

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇ-കെവൈസി മതി

ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ ഓൺലൈനിൽതന്നെ ഇനി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നേരത്തെ ഈ സൗകര്യം നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. നവംബർ അഞ്ചിന് സെബി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാർ ഇ-കെവൈസി പുനഃസ്ഥാപിച്ചത്. വർഷത്തിൽ 50,000 രൂപയാണ് ഇതുപ്രകാരം നേരത്തെ നിക്ഷേപിക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിൽ തുകയുടെ പരിധി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ നിക്ഷേപകന് എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സൗകര്യം സെബി നൽകിയിട്ടുള്ളത്. കെവൈസി യൂസർ ഏജൻസിവഴി(കെയുഎ)സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫണ്ട് വിതരണക്കാർക്കും അഡൈ്വസർമാർക്കും വ്യക്തികൾക്ക് ഇ-കെവൈസി സൗകര്യമൊരുക്കിനൽകാനും അവസരുമുണ്ട്. പുതിയ തീരുമാനം യുവാക്കളായ നിക്ഷേപകർക്ക് ഗുണകരമാകും. രാജ്യത്തെ ജനസംഖ്യയുടെ രണ്ടുശതമാനം പേർക്കുമാത്രമാണ് നിലവിൽ ഫണ്ടുകളിൽ നിക്ഷേപമുള്ളത്. അതായത് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരുടെ എണ്ണം രണ്ട് കോടിയോളം മാത്രം. ഇ-കെവൈസി വഴി ഫണ്ടിൽ നിക്ഷേപിക്കാൻ അവസരമൊരുങ്ങുന്നതോടെ ഈ എണ്ണത്തിൽ വൻവർധനവുണ്ടാകുമെന്നാണ് എഎംസികൾ കരുതുന്നത്. Sebi allows e-KYC using Aadhaar

from money rss http://bit.ly/2Q2scEj
via IFTTT

സെന്‍സെക്‌സ് റെക്കോഡ് നിലവാരം ഭേദിച്ചു

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ തളർച്ചയിലായിരുന്ന വിപണി ഉച്ചയോടെ കുതിച്ചു. അതോടെ സെൻസെക്സ് പുതിയ ഉയരം കുറിച്ചു. ജൂൺ 11നുശേഷം നിഫ്റ്റി 12,000 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തുന്നത് ഇതാദ്യമായാണ്. ഉച്ചകഴിഞ്ഞ് 2.16ലെ നിലവാരപ്രകാരം സെൻസെക്സ് 312 പോയന്റ് നേട്ടത്തിൽ 40,560ലെത്തി. ഇൻഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.5 ശതമാനം കുതിച്ച് 714ലിലെത്തി. കമ്പനിയ്ക്കെതിരായ ആരോപണത്തിൽ സഹ സ്ഥാപകർക്ക് പങ്കില്ലെന്ന നന്ദൻ നിൽകേനിയുടെ പ്രസ്താവനയാണ് ഓഹരിക്ക് കരുത്തായത്. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 2.5 ശതമാനം ഉയർന്ന് 480.70 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 481.95 രൂപയുടെ അടുത്തെത്തിയിരിക്കുകയാണ് ഓഹരി വില. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് ഓഹരികളാണ് സെൻസെക്സ് സൂചികയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.29 ശതമാനവും സ്മോൾക്യാപ് 0.17 ശതമാനവും നേട്ടത്തിലാണ്. വെങ്കീസ്, പെർസിസ്റ്റന്റ്, ഡെൽറ്റ കോർപ്പ് തുടങ്ങിയ ഓഹരികലാണ് സ്മോൾ ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. ഇന്ത്യബുൾസ് വെഞ്ച്വേഴ്സ്, ഏഡൽവെയ്സ്, ടോറന്റ് പവർ, ഹഡ്കോ എന്നീ ഓഹരികൾ മിഡ്ക്യാപ് സൂചികയ്ക്കും കരുത്തേകി. Sensex hits fresh record high

from money rss http://bit.ly/2CgEZdZ
via IFTTT

ഉള്ളിവിലകുതിക്കുന്നു: ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 40 ശതമാനം

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഉള്ളിയുടെ വില ഒരാഴ്ചയ്ക്കിടെ 40 ശതമാനത്തോളം വർധിച്ചു. കനത്ത മഴയെതുടർന്ന് വിതരണം തടസ്സപ്പെട്ടതാണ് വിലവർധനയ്ക്ക് ഇടയാക്കിയതെന്നാണ് വിപണിയിൽനിന്നുള്ള വിവരം. ഡൽഹിയിൽ കിലോഗ്രാമിന് 80 രൂപവരെയെത്തി. ചെന്നൈയിൽ 70 രൂപയും കൊൽക്കത്തയിൽ 50 രൂപയുമാണ് വില. കേരളത്തിൽ 50-65 രൂപ നിലവാരത്തിലാണ് വില. വിലകൂടിയതോടെ അഫാഗാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ നടപടിതുടങ്ങിയിട്ടുണ്ട്. ഇതിനായി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി. മീതൈൽ ബ്രൊമെയ്ഡ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമാണ് രാജ്യത്തേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇതിനായി ഇറക്കുമതിക്കാർക്ക് വൻതുക ചെലവാകുന്നുണ്ട്.

from money rss http://bit.ly/36Ej2U7
via IFTTT

Tuesday, 5 November 2019

പിഎംസി ബാങ്ക്: 50,000 രൂപവരെ പിന്‍വലിക്കാം

മുംബൈ: പിഎംസി ബാങ്കിൽനിന്ന് പിൻവലിക്കാനുള്ള നിക്ഷേപ പരിധി 50,000 രൂപയായി ഉയർത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. അതിനുമുമ്പ് 25,000 രൂപയുമായിരുന്നു പിൻവലിക്കാവുന്ന കൂടിയതുക. ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയും. ബാങ്കിന്റെ എടിഎമ്മിൽനിന്ന് തുക പിൻവലിക്കാനുള്ള സൗകര്യവും ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനെതുടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. PMC Bank: Upto Rs 50,000 can be withdrawn

from money rss http://bit.ly/34AE0kS
via IFTTT

പാഠം 46: 60വയസ്സില്‍ വിരമിക്കുമ്പോള്‍ 4 കോടി ലഭിക്കാന്‍ എവിടെ നിക്ഷേപിക്കും

റിട്ടയർമെന്റ് കാലജീവിതത്തിനായി എന്തിനാണ് കോടികൾ നിക്ഷേപിക്കുന്നത്? ഇ-മെയിലിലും കമന്റുവഴിയുംധാരാളം സംശയങ്ങളാണ് വായനക്കാരിൽനിന്ന് ഇതുസംബന്ധിച്ച് ലഭിച്ചത്. 60 വയസ്സിലോ 55 വയസ്സിലോ വിരമിക്കുന്ന ഒരാൾക്ക് എന്തിനാണ് രണ്ടുകോടി രൂപയും അഞ്ചുകോടി രൂപയുമെന്ന് പലരും സംശയം പ്രകടിപ്പിക്കുകയും അതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേരളത്തിലെ ഒരു ശരാശരി വരുമാനക്കാരന്റെ പോർട്ട്ഫോളിയോ അല്ല കഴിഞ്ഞ പാഠത്തിൽ വിശകലനം ചെയ്തത്. എന്നാൽ അതിൽനിന്ന് അധികം വ്യത്യസ്തമല്ല കേരളത്തിൽ താമസിക്കുന്നവരുടെ കാര്യവും. 50,000 രൂപ പ്രതിമാസജീവിത ചെലവുള്ള 40 വയസ്സുള്ള ഒരാൾക്ക് എത്ര രൂപ റിട്ടയർമെന്റ് നിക്ഷേപം ആവശ്യമുണ്ടെന്ന് നോക്കാം. ഇയാൾ 60 വയസ്സിൽ റിട്ടയർ ചെയ്യുമ്പോൾ ആദ്യത്തെ വർഷം ജീവിക്കാൻ വേണ്ടിവരിക 23,21,811 രൂപയാണ്. അതായത് പ്രതിമാസം 1.93 ലക്ഷം രൂപ ജീവിത ചെലവിലേയ്ക്ക് കാണേണ്ടിവരും. ഇരുപത് വർഷം കഴിയുമ്പോഴത്തെ തുകയാണിതെന്ന് ഓർക്കണം. ഏഴുശതമാനം ശരാശരി വിലക്കയറ്റ(പണപ്പെരുപ്പ)നിരക്കുകൂടി കണക്കിലെടുത്താണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. ഇത് പ്രകാരം 60 വയസ്സിനുശേഷം 25 വർഷംകൂടി ജീവിക്കുമെന്ന് കണക്കുകൂട്ടിയാൽ പെൻഷൻ പറ്റുമ്പോൾ 3.92 കോടി രൂപ കയ്യിൽ ഉണ്ടാകേണ്ടിവരും. അങ്ങനെ വരുമ്പോൾ നിലവിൽ ഇതിനായി നിങ്ങൾ എത്ര നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് നോക്കാം. മ്യൂച്വൽ ഫണ്ടിൽ 10 ലക്ഷം, ഇപിഎഫിലും പിപിഎഫിലുംകൂടി 30 ലക്ഷം, ബാങ്കിൽ എഫ്ഡിയായി 10 ലക്ഷം. അപ്പോൾ മൊത്തം 50 ലക്ഷം രൂപ ഇപ്പോഴുണ്ടെന്നുകരുതുക. ബാക്കി വേണ്ടത് 3.41 കോടി രൂപയാണ്. അതെങ്ങനെ കണ്ടെത്തും? നിങ്ങളുടെ നിക്ഷേപത്തിന് 12 ശതമാനം വാർഷിക ആദായം ലഭിക്കുമെന്ന് കരുതുക. അങ്ങനെയെങ്കിൽ ഒറ്റത്തവണയായി 35 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കേണ്ടിവരും. അതല്ല പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുകയാണെങ്കിൽ വേണ്ടത് 34,538 രൂപയാണ്. 10 ശതമാനമാണ് വാർഷിക ആദായം ലഭിക്കുന്നതെങ്കിൽ ഒറ്റത്തവണയായി 50.78 ലക്ഷം രൂപ നിക്ഷേപിക്കണം. പ്രതിമാസ എസ്ഐപിയായി 44,994 രൂപയും നിക്ഷേപിക്കേണ്ടിവരും. അതല്ല എട്ട് ശതമാനമാണ് ആദായം പ്രതീക്ഷിക്കുന്നതെങ്കിൽ 73.30 ലക്ഷം രൂപയാണ് ഒറ്റത്തവണയായി നിക്ഷേപിക്കേണ്ടത്. പ്രതിമാസ തുകയായാണെങ്കിൽ 58,007 രൂപയും കണ്ടെത്തേണ്ടിവരും. എവിടെ നിക്ഷേപിക്കും? റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് വിവിധ നിക്ഷേപ പദ്ധതികൾ വിലയിരുത്താം. 8ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കുന്നവർ കൺസർവേറ്റീവ് ഗ്രോത്ത് ആന്റ് ഇൻകം ഫണ്ടുകളിൽ നിക്ഷേപിക്കാം. 10 ശതമാനമാണ് നേട്ടം പ്രതീക്ഷിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളും12 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളുംനിക്ഷേപത്തിനായി പരിഗണിക്കാം. മികച്ച ഫണ്ടുകൾ Conservative growth & income funds (പ്രതീക്ഷിക്കുന്ന ആദായം 8 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return Aditya Birla Sun Life Regular Savings 8.25 9.36 9.52 9.53 HDFC Equity Savings 7.65 8.87 9.11 8.68 ICICI Prudential Regular Savings 9.40 10.23 9.83 10.11 ഡെറ്റ് ഉപകരണങ്ങളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 മുതൽ 30 ശതമാനംവരെ ഓഹരിയിലും നിക്ഷേപിക്കുന്നു. അധികം റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർക്ക് യോജിച്ചതാണ് ഈ ഫണ്ടുകൾ. 30 ശതമാനംവരെ നിക്ഷേപംഓഹരിയിലുള്ളതിനാൽപണപ്പെരുപ്പത്തെ നേരിടാൻ ഈഫണ്ടുകൾക്ക് കഴിയും. ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. Aggressive Hybrid funds (പ്രതീക്ഷിക്കുന്ന ആദായം 10 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return HDFC Hybrid Equity fund 9.34 10.46 14.39 8.61 ICICI Prudential Equity & Debt Fund 9.66 10.95 14.08 13.29 SBI Equity Hybrid fund 10.69 11.80 12.53 13.27 ഓഹരിയിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 ശതമാനം മുതൽ 30 ശതമാനംവരെ ഡെറ്റിലും നിക്ഷേപിക്കുന്നു. അതിനാൽതന്നെ ഓഹരി അധിഷ്ഠിത ഫണ്ടുകളേക്കാൾ നഷ്ടസാധ്യത കുറവാണ്. അതോടൊപ്പം മികച്ച നേട്ടവും നൽകുന്നു.ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. Equity Growth funds (പ്രതീക്ഷിക്കുന്ന ആദായം 12 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return DSP Mid cap fund 11.79 12.70 16.10 15.12 Franklin India Focused Equity Fund 9.70 11.01 14.78 14.71 ICICI Prudential Bluechip Fund 9.04 10.05 13.33 12.53 ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി അധിഷ്ഠിത ഫണ്ടുകളാണ് മുകളിൽ നിർദേശിച്ചത്. മിഡ്ക്യാപ് ഫണ്ടിലെ നിക്ഷേപത്തിന് നഷ്ടസാധ്യതകൂടുതലാണ്. നേട്ടത്തിന്റെകാര്യത്തിലും ഈ വിഭാഗം മുന്നിലാണ്. ലാർജ് ക്യാപ് ഓഹരികളിലാണ് ലാർജ് ക്യാപ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. മൾട്ടിക്യാപ് ഫണ്ടുകളാകട്ടെ മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപിക്കുന്നു. ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. feedbacks to: antonycdavis@gmail.com പത്തുവർഷത്തിൽക്കൂടുതൽ ട്രാക്ക് റെക്കോഡുള്ള ഫണ്ടുകളാണ് നിക്ഷേപത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

from money rss http://bit.ly/32mG5PS
via IFTTT