121

Powered By Blogger

Thursday, 22 October 2020

30,000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ നാലുകോടി രൂപ സമാഹരിക്കാന്‍ കഴിയുമോ?

മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. 35 വയസ്സുണ്ട്. റിട്ടയർമെന്റ് കാലജീവിതത്തിനായി നാലുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. 60-മത്തെ വയസ്സിലാണ് ജോലിയിൽനിന്ന് വിരമിക്കുക. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ്, ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ആക്സിസ് ബ്ലൂ ചിപ് എന്നിവയിലാണ് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്നത്. 25 വർഷം നിക്ഷേപം തുടർന്നാൽ നാലുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ് അറിയേണ്ടത്. നിവിലെ ഫണ്ടുകളിൽതന്നെ നിക്ഷേപം തുടർന്നാൽമതിയോയെന്നും അറിയണം. ജസ്റ്റിൻ ജോസ്(ഇ-മെയിൽ) റിട്ടയർമെന്റിനായി ജസ്റ്റിന്റെ മുന്നിലുള്ളത് 25 വർഷമാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനുവേണ്ടി ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ദീർഘകാലയളവിൽ 12ശതമാനമെങ്കിലും വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ 5.7 കോടി രൂപ സമാഹരിക്കാൻ കഴിയും. 10ശതമാനം വാർഷിക ആദായമാണ് ലഭിക്കുന്നതെങ്കിൽ നാലുകോടി രൂപയും ലഭിക്കും. ഈകാലയളവിൽ 90 ലക്ഷം രൂപയാകും നിങ്ങൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലാണ് നിലവിലെ നിങ്ങളുടെ നിക്ഷേപം. കാനാറ റൊബേകോ ഫണ്ട് ലാർജ് ആൻഡ് മിഡ് ക്യാപ് കാറ്റഗറിയിലുള്ളതാണ്. ഏഴ് വർഷക്കാലയളവിൽ 24ശതമാനമാണ് ഈ ഫണ്ട് നൽകിയിട്ടുള്ള ആദായം. ആക്സിസ് ലോങ് ടേം ഫണ്ട് ടാക്സ് സേവിങ് വിഭാഗത്തിൽപ്പെട്ടതാണ്. നികുതിയിളവുകൂടി ലക്ഷ്യമിട്ടാണ് ഈ ഫണ്ടിൽ നിക്ഷേപം നടത്തുന്നതെന്ന് കരുതുന്നു. ഏഴുവർഷക്കാലയളവിൽ 18.41ശതമാം ആദായവും ഈ ഫണ്ട് നൽകിയിട്ടുണ്ട്. ലാർജ് ക്യാപ് വിഭാഗത്തിൽപ്പെട്ട ആക്സിസ് ബ്ലു ചിപ്പ് ഫണ്ടാകട്ടെ ഏഴുവർഷക്കാലയളവിൽ 14.85ശതമാനം ആദായമാണ് നൽകിയിട്ടുള്ളത്. ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ ആദായമാണ് മുകളിൽ കൊടുത്തത്. റെഗുലർ പ്ലാനകളെ അപേക്ഷിച്ച് ഒരുശതമാനംവരെ അധിക ആദായം ഡയറക്ട് പ്ലാനിൽനിന്ന് ലഭിക്കും. വർഷത്തിലൊരിക്കൽ ഫണ്ടുകളുടെ പ്രകടനം വിലിയരുത്തി മുന്നോട്ടുപോകുക.

from money rss https://bit.ly/37xmvGY
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ വില സ്ഥിരതയാർജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് നിക്ഷേപകർ. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ വർധനവുണ്ടായി. ഔൺസിന് 0.1ശതമാനം ഉയർന്ന് 1,905.65 ഡോളറായി. എംസിഎക്സിൽ 10 ഗ്രാം തനത്തങ്കത്തിന് 50,845 രൂപയാണ് വില.

from money rss https://bit.ly/3oho167
via IFTTT

സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,950നരികെ

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകൾ നേട്ടത്തിൽ തിരിച്ചെത്തി. വാൾസ്ട്രീറ്റിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 162 പോയന്റ് നേട്ടത്തിൽ 40,720ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 711 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ടിസിഎസ്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, നെസ് ലെ, യെസ് ബാങ്ക് തുടങ്ങി 38 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 162 pts, Nifty at 11,950

from money rss https://bit.ly/35oRrGO
via IFTTT

നാലുദിവസം കൊണ്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്പന

കൊച്ചി: കോവിഡ് പ്രതിസന്ധിയിലും വില്പന പൊടിപൊടിച്ച് ഇ-കൊമേഴ്സ് കമ്പനികൾ. 26,000 കോടി രൂപയുടെ വില്പനയാണ് നാലുദിവസം കൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു. 2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്. നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്മെന്റുകൾ വീതം പ്ലാറ്റ്ഫോമിന് ലഭിച്ചു. പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു.

from money rss https://bit.ly/2TihTw3
via IFTTT

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!

Suraj Venjaramoodu And Nimisha Sajayan To Share The Screen Again!
Suraj Venjaramoodu and Nimisha Sajayan, the supremely talented actors made a mark with their amazing onscreen chemistry, in the National award-winning movie Thondimuthalum Drikshakshiyum. The duo's performances as the inter-caste couple were highly appreciated by both the audiences and critics. Reportedly,

* This article was originally published here

സെന്‍സെക്‌സ് 148 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,900ന് താഴെയെത്തി

മുംബൈ: തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, ഐടി, ബാങ്ക് ഓഹരികളിലെ നഷ്ടം നിഫ്റ്റിയെ 11,900ന് താഴെയെത്തിച്ചു. 148.82 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 40,558.49 പോയന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 41.20 പോയന്റ് താഴ്ന്ന് 11,896.50ലുമെത്തി. ബിഎസ്ഇയിലെ 1412 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1188 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഐഒസി, എൻടിപിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, ഐടി, ബാങ്ക് സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിനുതാഴെ നേട്ടമുണ്ടാക്കി. Sensex falls 148 pts, Nifty settles below 11,900

from money rss https://bit.ly/35rjWUp
via IFTTT

കോവിഡ് പരിശോധന: ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണമാരംഭിച്ച് കൊച്ചിയിലെ ടിസിഎം

കൊച്ചി: കേരളം ആസ്ഥാനമായി കോവിഡ് ആർടി-ക്യുപിസിആർ ടെസ്റ്റ് കിറ്റുകൾ നിർമിക്കുന്ന ഏകസ്ഥാപനമായ ടിസിഎം സംസ്ഥാനത്തെ പരിശോധനകൾക്കാവശ്യമായ മുഴുവൻ ആർടി-ക്യുപിസിആർ കിറ്റുകളും നിർമിക്കാൻ സജ്ജമായി. രണ്ടു മാസത്തിനുള്ളിൽ 30 ലക്ഷം പരിശോധനക കിറ്റുകൾ നിർമിക്കുകയാണ് ലക്ഷ്യം. ഡൽഹി ഐഐടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉൽപ്പാദിപ്പിക്കുന്ന കിറ്റുകൾ കോവി-ഡിറ്റെക്റ്റ് ബ്രാൻഡിൽ വിപണിയിലെത്തി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് 19 റിയൽ ടൈം പിസിആർ അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാൻ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോസഫ് വർഗീസ് പറഞ്ഞു. കളമശ്ശേരി കിൻഫ്ര ബയോടെക്നോളജി ആൻഡ് ഇൻഡസ്ട്രിയൽ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകൾക്കുള്ള കിറ്റുകൾ നിർമിച്ചുതുടങ്ങി. ഒരാഴ്ചക്കകം ദിനംപ്രതി 50,000 ടെസ്റ്റുകൾ നടത്തുന്നതിനാവശ്യമായ 500 കിറ്റുകൾ എന്ന നിലയിലേയ്ക്ക് ഉയർത്തും. കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോൾ പൂർണമായും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസിൽ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. അതിനാൽതന്നെ 48 മുതൽ 72 വരെ സമയമെടുക്കും. ഇത് ഗുണനിലവാരത്തെയും ബാധിക്കും. കൊച്ചിയിൽ ഉത്പാദനം തുടങ്ങിയതോടെ കേരളത്തിലെ ലാബുകൾക്ക് വൻതോതിൽ കിറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും കുറവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

from money rss https://bit.ly/2HqTGBt
via IFTTT

സൈബര്‍ ആക്രമണം: വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ഡോ.റെഡ്ഡീസിന്റെ പ്ലാന്റുകള്‍ അടച്ചു

കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന ഡോ.റെഡ്ഡീസ് ലാബിന്റെ ലോകത്തെമ്പാടുമുള്ള പ്ലാന്റുകളും ഓഫിസുകളും ഡാറ്റ ചോർച്ചയെതുടർന്ന് അടച്ചു. റഷ്യയുടെ കോവിഡ് വാക്സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് സംഭവം. സൈബർ ആക്രമണത്തെതുടർന്ന് ഡാറ്റാ സെന്റർ സേവനങ്ങളെ നെറ്റ് വർക്കിൽനിന്ന് വേർപ്പെടുത്തിയതായി കമ്പനി അറിയിച്ചു. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. 24 മണിക്കൂറിനുള്ളിൽ എല്ലാ പ്രവർത്തനങ്ങളും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ മുകേഷ് രതി പറഞ്ഞു. ഇന്ത്യൻ സമയം പുലർച്ചെ 2.30ഓടെയാണ് ഡോ.റെഡ്ഡീസ് ലാബിന്റെ ഇന്ത്യ, റഷ്യ, യു.കെ, യു.എസ്, ബ്രസീൽ എന്നിവിടങ്ങളിലുള്ള പ്ലാന്റുകളിൽ സൈബർ ആക്രമണമുണ്ടായത്. Dr Reddys offices, plants shut after data breach

from money rss https://bit.ly/31sA5aD
via IFTTT

Wednesday, 21 October 2020

മൂന്നാം ദിവസവും വിലകൂടി; സ്വര്‍ണവില പവന് 37,760 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാമത്തെ ദിവസവുംകൂടി. പവന് 120 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലാകട്ടെ സ്വർണവിലയിൽ നേരിയ കുറവുണ്ടായി. 0.2ശതമാനം കുറഞ്ഞ് ഔൺസിന് 1,920.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയായ എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.45ശതമാനം കുറഞ്ഞ് 51,100 രൂപയായി. വെള്ളിവലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3maOdxs
via IFTTT

ആധാര്‍ ഫ്രാഞ്ചൈസി: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ യു.ഐ.ഡി.എ.ഐ. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ജെയ്പുർ: അഴമിതിക്കേസിൽ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ.)യിലെ ഉന്നത ഉദ്യോഗസ്ഥനെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റുചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ പങ്കജ് ഗോയലാണ് പിടിയിലായത്. ആധാർ ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ ഡൽഹി ഓഫീസിൽനിന്ന് ഒരു ലക്ഷം രൂപ പിടിച്ചെടുക്കുകയുംചെയ്തു. രാജസ്ഥാൻ ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. യു.ഐ.ഡി.എ.ഐയുടെ ഡൽഹിയിലെ റീജിയണൽ ഓഫിസിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. Senior Aadhaar Body UIDAI Official Arrested For Accepting Bribe

from money rss https://bit.ly/2IU7nJz
via IFTTT

സെന്‍സെക്‌സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 40,590ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 11,912ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 492 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 443 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ആഗോളകാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ. ഐടിസി, എസ്ബിഐ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എച്ച്ഡിഎഫ്സി, റിലയൻസ്, ടെക് മഹീന്ദ്ര, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ടിസിഎസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ കാർഡ്സ് തുടങ്ങി 48 കമ്പനികളാണ് സെപ്റ്റംബർ മാസത്തെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices open lower with Nifty around 11,900

from money rss https://bit.ly/31xLs1j
via IFTTT

Film Critics Awards 2020: Jallikattu, Nivin Pauly, Manju Warrier Win!

Film Critics Awards 2020: Jallikattu, Nivin Pauly, Manju Warrier Win!
The prestigious Kerala Film Critics Awards 2020 is finally announced. Jallikattu bagged the award for Best Film, while Nivin Pauly and Manju Warrier won the awards for Best Actors. Mammootty, the megastar and Hariharan, the senior filmmaker will be awarded the

* This article was originally published here

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 163 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,900ന് മുകളിലെത്തി. ദിനവ്യാപാരത്തിനിടെ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. നേട്ടത്തോടെ തുടങ്ങിയ സെൻസെക്സ് ഒരുവേള 280 പോയന്റോളം താഴെപ്പോയി. പിന്നീട് അവസാന മണിക്കൂറിലാണ് നേട്ടംതിരിച്ചുപിടിച്ചത്. ഒടുവിൽ സെൻസെക്സ് 162.94 പോയന്റ് നേട്ടത്തിൽ 40,707.31ലും നിഫ്റ്റി 40.90 പോയന്റ് ഉയർന്ന് 11,937.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1354 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1269 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ തുടങ്ങിയ ഓഹരകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹ സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ഐടി, വാഹനം, എഫ്എംസിജി ഓഹരികൾ കനത്ത വിൽപന സമ്മർദത്തിലാകുകയും ചെയ്തു. Sensex jumps 162 pts amid high volatility

from money rss https://bit.ly/35inqse
via IFTTT

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു: 30 ലക്ഷത്തോളം ജീവനക്കാര്‍ക്ക് അര്‍ഹത

ന്യൂഡൽഹി: ദസ്സറ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നുചേർന്ന് മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 30 ലക്ഷത്തോളംവരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്. റെയിൽവെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവക്കാർക്കും ബോണസിന് അർഹതയുണ്ട്. വിജയദശ്മിക്കുമുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാർക്ക് നൽകുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഉദ്യോഗസ്ഥർക്ക് നൽകുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. Union Cabinet approves bonus for central government employees

from money rss https://bit.ly/3dK1udf
via IFTTT

ഭവന വായ്പയ്ക്ക് കാല്‍ ശതമാനംകൂടി പലിശ കുറച്ച് എസ്ബിഐ

ഭവന വായ്പ പലിശയിൽ കാൽശതമാനംകൂടി കുറവുവരുത്തി എസ്ബിഐ. 75ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഭവനം സ്വന്തമാക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയുംവേണം. ഇതോടെ 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ 6.90ശതമാനമായി കുറഞ്ഞു. അതിനുമുകളിലുള്ള വായ്പയ്ക്ക് 7ശതമാനവുമാകും പലിശ. ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെതന്നെ ഭവനവായ്പക്ക് 10 മുതൽ 20വരെ ബേസിസ് പോയന്റിന്റെ കുറവുവരുത്തിയിരുന്നു. 30 ലക്ഷം രൂപമുതൽ 2 കോടി രൂപവരെയുള്ള വായ്പകൾക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാൽ 5 ബേസിസ് പോയന്റിന്റെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു. വാഹന, സ്വർണ, വ്യക്തിഗത വായ്പകൾക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5ശതമാനംമുതലാണ് പലിശ ഈടാക്കുന്നത്. സ്വർണപ്പണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5ശതമാനം, 9.6ശതമാനം എന്നിങ്ങനെയാണ് പലിശ. SBI announces up to 25 bps concession on home loan rates

from money rss https://bit.ly/34gghsS
via IFTTT

Tuesday, 20 October 2020

പാഠം 95 | ഏയ് മില്ലേനിയല്‍സ്, സാമ്പത്തിക സാക്ഷരതയില്ലേ? നിങ്ങളുടെ അധ്വാനം വിഫലം

2019ലാണ് കാമ്പസ് റിക്രൂട്ടുമെന്റുവഴി സുനിത സുരേഷിന് മുംബൈയിലെ പ്രമുഖ ഇൻവസ്റ്റ്മെന്റ് ബാങ്കിൽ ജോലി കിട്ടയത്. മികച്ച പ്രതിഫലമാണ് കമ്പനി വാഗ്ദാനംചെയ്തത്. കുടുംബവും പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത 22കാരിയിരുന്ന അവർ ദിവസം 18 മണിക്കൂറും കാര്യമായിതന്നെ അദ്ധ്വാനിച്ചു. കൂടുതൽനേരം ജോലി ചെയ്ത വകയിൽ നല്ലൊര തുക വേറെയും ലഭിച്ചു. പണം എത്ര കിട്ടിയാലും മതിയാകാത്ത മില്ലേനിയൽസിന്റെ കൂട്ടത്തിൽക്കൂടാനായിരുന്നു സുനിതയ്ക്കും താൽപര്യം. ഒഴിവുവേളകൾ അതിനായി തിരഞ്ഞെടുത്തു. അവധി ദിവസങ്ങളിൽ ദീർഘദൂരയാത്രകൾ നടത്തി. വിലകൂടിയ സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇടക്കിടെ മാറ്റിവാങ്ങി. സുനിതയുടെ ഓഫീസിൽതന്നെ അത്ര അടിച്ചുപൊൡയൊന്നുമില്ലാതെ ജീവിച്ചു പോന്നിരുന്ന വിനീത ഇവരെ വീക്ഷിച്ചുകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ അവർ ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ്. കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകൾ പരിശോധിക്കുക, ആവശ്യംവന്നാൽ ചെലുചുരുക്കൽ നടപടികൾ നിർദേശിക്കുക, മികച്ച രീതിയിൽ നിക്ഷേപം ആസുത്രണംചെയ്യുക, വികസനപ്രവർത്തനങ്ങൾക്ക് പണംനീക്കിവെയ്ക്കുക തുടങ്ങി നിരവധികാര്യങ്ങളിൽ ദിനംപ്രതി വ്യാപൃതയായിരുന്ന സുനിതയെപ്പോലുള്ള ചെറുപ്പക്കാർ സ്വന്തം സമ്പത്ത് കൈകാര്യംചെയ്യുന്നതിൽ പരാജയപ്പെട്ടത് എങ്ങനെയാണ്? വിനീത മുംബൈയിലും സുനിത കടുത്തുരുത്തിയിലുമാണ് ജനിച്ചുവളർന്നെന്ന വ്യത്യാസംമാത്രമെയുള്ളൂ. രണ്ടുപേരും ജോലിചെയ്യുന്നത് ഒരിടത്തുതന്നെ. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ വ്യത്യസ്ത മനോഭാവങ്ങളാണ് ഒരുതലമറയുടെ വ്യത്യാസംകൊണ്ട് ഇവിടെ പ്രകടമായത്. യുഎസ്, കാനാഡ, യു.കെ എന്നിവയെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങൾ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ഏറെപിന്നിലാണെന്ന് നിരവധി സർവെകൾ വെളിപ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക്, കൂട്ടുപലിശ, നിക്ഷേപ വൈവിധ്യവത്കരണം, പണപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും പലർക്കും അറിയില്ല. വ്യക്തിഗത സമ്പാദ്യത്തിന്റെ അടിത്തറതന്നെ ഇവയായിരിക്കെ, ഈ നിരക്ഷരത അപകടകരമാണെന്ന് ഇവർ അറിയുന്നില്ല. പിന്നെ എങ്ങനെ മികച്ചരീതിയിൽ വ്യക്തിഗത സമ്പാദ്യം പ്രയോജനപ്പെടുത്താനാകും? മുൻതലമുറയിലുള്ളവർ വസ്തുവിലും സ്വർണത്തിലും നിക്ഷേപിക്കാനാണ് കൂടുതൽ താൽപര്യംപ്രകടിപ്പിച്ചിരുന്നത്. മറ്റുചിലരാകട്ടെ ഓഹരികളിലെ ഊഹക്കച്ചവടത്തിലും ദിനവ്യാപാരത്തിലും ആനന്ദംകണ്ടെത്തി. മില്ലേനിയൽസ് മനസിലാക്കേണ്ട ഒരുകാര്യമുണ്ട്. മുൻതലമുറകൾക്ക് ആത്മവിശ്വാസത്തോടെ ഇടപെടാൻ അന്ന് മൂലധന വിപണികൾ പര്യാപ്തമായിരുന്നില്ല. ഇവയിൽതന്നെ ചെറിയതുകയുടെ നിക്ഷേപ സാധ്യതകളുമില്ലായിരുന്നു. ഇന്നാകെട്ട, സാങ്കേതികവിദ്യ വ്യക്തിഗത സമ്പാദ്യമേഖലയെ പാടെമാറ്റിക്കളഞ്ഞു. ഇൻഫോർമേഷൻ ഓവർലോഡ്-ആണെന്ന പ്രശ്നംമാത്രമെയുള്ളൂ. ചൈനയിലെ കേന്ദ്രബാങ്ക് 30 പ്രവിശ്യകളിലുള്ള നഗരങ്ങളിലെ 30,000ത്തിലധികം കുടുംബങ്ങളിൽ നടത്തിയ സർവെയിൽ ഇവരുടെ 60ശതമാനം ആസ്തിയും റിയൽ എസ്റ്റേറ്റിലാണെന്ന് കണ്ടെത്തി. 70ശതമാനത്തിലധികം വായ്പകളും വസ്തുപണയപ്പെടത്തിയുമുള്ളവയുമായിരുന്നു. ധനകാര്യ ആസ്തികളിലെ നിക്ഷേപമാകട്ടെ വളരെകുറവുമായിരുന്നു. ഇന്ത്യയിലേയ്ക്കുവരാം. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ആസ്തിയുടെ 77ശതമാനവും റിയൽ എസ്റ്ററ്റിലാണ്. സ്വർണത്തിലാണെങ്കിൽ 11ശതമാനവും. ബാങ്ക്, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിലാകട്ടെ ആകെയുള്ള നിക്ഷേപം അഞ്ചുശതമാനംമാത്രവുമാണ്. ഗോൾഡ്മാൻ സാച്സിന്റെ കണക്കുപ്രകാരം യുഎസിൽ 17ശതമാനമണ് ബാങ്ക്, മ്യൂച്വൽ ഫണ്ട് പോലുള്ള ധനകാര്യ ആസ്തികളിലെ നിക്ഷേപം. വിനീതയിലേയ്ക്കുവരാം ശമ്പളം ലഭിക്കുമ്പോൾ അത് നാലുകുട്ടകളിലായി വിഭജിച്ച് നീക്കിവെക്കുകയെന്നത് വിനീതയുടെ ശീലമാണ്. ആദായനികുതി, സമ്പാദ്യം, ജീവകാരുണ്യപ്രവർത്തനം, നിത്യജീവിതത്തിലെ ചെലവുകൾ എന്നിങ്ങനെയായിരുന്നു തരംതിരിക്കൽ. അതേസമയം, സുനിത ചിന്തിച്ചത് വേറെ ലെവലിലായിരുന്നു. ഫാഷനും ലൈഫ്സ്റ്റൈലിനും അവർ ഏറെ സമയവും പണവും ചെലവഴിച്ചു. വിലകൂടിയ വസ്ത്രങ്ങളും സ്മാർട്ട് ഗാഡ്ജറ്റുകളും സ്വന്തമാക്കാൻ ശമ്പളത്തിലേറെയും ചെലവഴിച്ചു. നിക്ഷേപ കാഴ്ചപ്പാടുകൾ മാറുമ്പോൾ പഴയതലമുറയുടെ സ്വപ്നമായിരുന്നു വസ്തുവിലും സ്വർണത്തിലും നിക്ഷേപിക്കുകയെന്നത്. അഭിരുചിയും പ്രായോഗികതയും ഈ രണ്ട് ആസ്തികളിലെ നിക്ഷേപത്തെയും ഇപ്പോൾ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. കുമിളപോലെ ഉയർന്നവില വസ്തുവിനെ ബാധിച്ചപ്പോൾ ആപേക്ഷികമൂല്യം സ്വർണത്തെയും അനാകർഷകമാക്കി. വസ്തുവിൽ നിക്ഷേപിച്ചാൽ ആവശ്യത്തിന് പണമാക്കിമാറ്റാൻ എളുപ്പമെല്ലെന്ന സ്ഥിതിയുണ്ടായി. പഴയ ആഭരണങ്ങൾ ധരിച്ച് ഓഫീസിലേയ്ക്ക് പോകാൻ ആരെങ്കിലും താൽപര്യപ്പെടുമോ? അവർ കാലത്തിനിസുരിച്ച് മാറുന്ന പുതിയ ഫാഷനിലുള്ള സ്വർണേതര ആഭരണങ്ങളുടെ പുറെകപ്പോയി. സാമ്പത്തിക സാക്ഷരതയിലേക്കുവരാം പ്രായോഗിക ജ്ഞാനമുള്ളവർ സമൂഹത്തിൽ ഏറെയുണ്ടെങ്കിലും സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ഭൂരിഭാഗവുംപിന്നിലാണ്. യുഗോവ്-മിന്റ് അടുത്തയിടെ നടത്തിയ സർവെ പ്രകാരം, പണം കൈവശം സൂക്ഷിക്കാനാണ് മില്ലേനിയൽസിന് കൂടുതൽ താൽപര്യം. ദീർഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനെക്കുറിച്ചും അതിന്റെ നേട്ടത്തെക്കുറിച്ചും അവർ ആലോചിക്കുന്നില്ല. പക്ഷേ, ഈ പുതുതലമുറ ജനക്കൂട്ടം ക്രിപ്റ്റോ കറൻസികളിലും ബദൽ നിക്ഷേപമാർഗങ്ങളിലും ഈയാംപാറ്റകളെപ്പോലെ പറന്നടിയുകയുംചെയ്യുന്നു. feedbacks to: antonycdavis@gmail.com അറിയുക: വിരമിച്ചശേഷമുള്ള ജീവിതവും മറ്റു സാമ്പത്തിക ലക്ഷ്യങ്ങളും മുന്നിൽകണ്ടുള്ള നിക്ഷേപ പദ്ധതികൾതന്നെയാണ് മികച്ച സാമ്പത്തിക ആസൂത്രണത്തിന് ആവശ്യമുള്ളത്. ആദ്യം സാമ്പത്തിക സാക്ഷരരാകാം. സാക്ഷരകേരളത്തിന് ഭാവിയിൽ അത് ഏറെഗുണംചെയ്യും.

from money rss https://bit.ly/35gcYkQ
via IFTTT

രാജ്യത്ത് 5 ജി പരീക്ഷണം വിജയം: ക്വാല്‍കോമുമായി സഹകരിച്ച് ജിയോ

ക്വാൽകോമുമായി ചേർന്ന് രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ശ്രമം വിജയത്തിലേയ്ക്ക്. പരീക്ഷണത്തിൽ 5ജിക്ക് മികച്ച വേഗം ആർജിക്കാൻ കഴിഞ്ഞതായി ജിയോ അറിയിച്ചു. രാജ്യത്ത് നടത്തിയ പരീക്ഷണത്തിൽ ഒരു ജിപിബിഎസ് വേഗം ആർജിക്കാൻ കഴിഞ്ഞതായാണ് ജിയോ അവകാശപ്പെടുന്നത്. ക്വാൽകോമിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തദ്ദേശീയമായി ജിയോ വികസിപ്പിച്ച 5ജി റാൻ(റേഡിയോ ആക്സ്സ് നെറ്റ് വർക്ക്) ഉത്പന്നം ഉപയോഗിച്ചായിരുന്നു പരീക്ഷണം. ക്വാൽകോമിന്റെ 5ജി ഉച്ചകോടിയിൽ റിലയൻസ് ജിയോ ഇൻഫോകോം വൈസ് പ്രസിഡന്റ് മാത്യു ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിലാണ് 5ജി പരീക്ഷണം നടത്തിയത്. രാജ്യത്ത് സ്മാർട്ഫോൺ വിപ്ലവും പുതിയതലത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകൾ നേരത്തതെന്ന ജിയോ നൽകിയിരുന്നു. 5ജി ഫോണുകൾ 2,500 രൂപ നിലവാരത്തിൽ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 27,000 രൂപയ്ക്കുമുകളിലാണ് 5ജി ഫോണുകളുടെ വില. 35കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെക്കൂടി പുതിയ നെറ്റ് വർക്കിലേക്ക് കൊണ്ടുവരികായണ് ജിയോയുടെ ലക്ഷ്യം. ഇന്ത്യയെ 2ജി വിമുക്ത രാജ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാം വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. Jio, Qualcomm begin 5G trials in India, achieve speeds over 1Gbps

from money rss https://bit.ly/35fIQGs
via IFTTT

സ്വര്‍ണവില പവന് 280 രൂപകൂടി 37,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവർധന. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,912.11 ഡോളർ നിലവാരത്തിലാണ്. വിലയിൽ 0.3ശതമാനമാണ് വർധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളർച്ചയാണ് സ്വർണത്തിന് നേട്ടമായത്. ദേശീയ വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 51,047 നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും ആനുപാതികമായ വർധനവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/34dOSb7
via IFTTT

സെന്‍സെക്‌സില്‍ 298 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 12,000ത്തിന് അരികെ

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. നിഫ്റ്റി 12,000ത്തിന് അടുത്തെത്തി. സെൻസെക്സ് 298 പോയന്റ് നേട്ടത്തിൽ 40843ലും നിഫ്റ്റി 88 പോയന്റ് ഉയർന്ന് 11,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 718 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 183 ഓഹരികൾ നഷ്ടത്തിലുമാണ്. 36 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ് തുടങ്ങി 31 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty around 12000

from money rss https://bit.ly/35mBp0d
via IFTTT

The Great Indian Kitchen: Suraj Venjaramoodu-Nimisha Sajayan Duo's Next Gets A Title

The Great Indian Kitchen: Suraj Venjaramoodu-Nimisha Sajayan Duo's Next Gets A Title
Suraj Venjaramoodu and Nimisha Sajayan, the popular onscreen pair are all set to share the screen once again, in the upcoming Jeo Baby directorial. The highly anticipated project, which is said to be a comedy-drama, has now got a title. The

* This article was originally published here