121

Powered By Blogger

Wednesday, 25 November 2020

സ്വകാര്യവത്കരണം: ഭാരത് ഗ്യാസിന്റെ എല്‍പിജി ഉപഭോക്താക്കളെ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും

ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികൾ പുരോഗമിക്കുന്നതിനാൽ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റുപൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റിയേക്കും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. ഇന്ത്യൻ ഓയിലിന്റെ ഇൻഡേനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എച്ച്പിയുമാണ് എൽപിജി വിതരണംചെയ്യുന്നത്. കണക്ഷനുകൾ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും. മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് കൈമാറ്റനടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികൾക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. വർഷങ്ങളോളം ഇത് വൈകുന്നത് പതിവാണെന്നും പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കയതിനുശേഷം നിലവിൽ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്സിഡി നൽകിവരുന്നത്. 2020 സാമ്പത്തികവർഷം അവസാനം സബ്സിഡിയിനത്തിൽ കമ്പനികൾക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നൽകാനുള്ളത്. സ്വകാര്യവത്കരണം പൂർത്തിയായാൽ പുതിയ ഉടമകൾ ഇതിനെതിരെ രംഗത്തുവരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റുന്നത്. Subsidized consumers of LPG with BPCL to be moved to IOC, HPCL

from money rss https://bit.ly/2V5oCu4
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി 12,900നരികെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്സ് 113 പോയന്റ് ഉയർന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തിൽ 12,892ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഗ്രാസിം, എൽആൻഡ്ടി, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, ഒഎൻജിസി, ബജാജ് ഫിനാൻസ്, ബിപിസിഎൽ, ടെക് മഹീന്ദ്ര, ഐഒസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഫാർമ സൂചികകളും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/369mpV3
via IFTTT

വാഹനാപകടത്തിൽ ഡോക്ടർ മരിച്ച സംഭവം: 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഒറ്റപ്പാലം: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ച സംഭവത്തിൽ 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണൽ (എം.എ.സി.ടി) കോടതിവിധി. തൃശ്ശൂർ കാനാട്ടുകര പ്രശാന്തിനഗർ പട്ടത്ത് വീട്ടിൽ ഡോ. നവീൻകുമാർ (38) മരിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധി പറഞ്ഞത്. ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരിമുതലുള്ള എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം നൽകാനും വിധിയിൽ പറയുന്നു. ഇതടക്കം 1.90 കോടി രൂപയാണ് നൽകേണ്ടിവരിക. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 ഒക്ടോബർ ഏഴിന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നൂറണി ചക്കാന്തറ പെട്രോൾ പമ്പിന് സമീപത്തുവെച്ച് നവീൻകുമാറും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നവീൻകുമാർ മരിക്കുകയും ഭാര്യ ഡോ. കെ. ജയശ്രീ (35), മകൻ പാർഥിവ് (9) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പാലക്കാട് മെഡിക്കൽ കോളജ് അസി. പ്രൊഫസറായിരുന്നു നവീൻകുമാർ. ലക്കിടി സ്വദേശിയുടെ കാർ പിരായിരി സ്വദേശിയായ 17-കാരനാണ് ഓടിച്ചത്. ഒറ്റപ്പാലത്ത് വാഹനാപകടക്കേസിൽ വിധിക്കുന്ന ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. കെ.കെ. പ്രശാന്ത്, സുജ എസ്. നായർ എന്നിവർ ഹാജരായി.

from money rss https://bit.ly/2JiqWLy
via IFTTT

സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 695 പോയന്റ് നഷ്ടത്തില്‍: നിക്ഷേപകര്‍ക്ക് നഷ്ടം 2.2 ലക്ഷംകോടി

മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തത് വിപണിയെ ബാധിച്ചു. ഒരൊറ്റ ദിവസത്തെ വില്പന സമ്മർദത്തിൽ 2.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. സെൻസെക്സ് 694.92 പോയന്റ് നഷ്ടത്തിൽ 43,828.10ലും നിഫ്റ്റി 196.75 പോയന്റ് താഴ്ന്ന് 12,858.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻടിപിസി, എസ്ബിഐ, ടിസിഎസ്, നെസ് ലെ, ഐടിസി, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.76ശതമാനവും സ്മോൾ ക്യാപ് 1.13ശതമാനവും നഷ്ടത്തിലായി. റിലയാൽറ്റി, ബാങ്ക്, ടെലികോം സൂചികകൾ രണ്ടുശതമാനവും താഴ്ന്നു. Sensex plunges 695 points, Nifty ends below 12,900

from money rss https://bit.ly/3q2T2LI
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരംനല്‍കി

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് നൽകിയ നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരംനൽകിയത്. സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യൻ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. ഇതിന്റെ ഭാഗമായി 2,500 കോടി രൂപയാണ് ഡിബിഎസ് നിക്ഷേപം നടത്തുക. പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിന് നവംബർ 17നാണ് മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകന് പരമാവധി പിൻവലിക്കാവുന്ന തകു 25,000 രൂപയായി പരിമിതപ്പെടുത്തുകയുംചെയ്തു. ലയനം പൂർണമായാൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണംനീക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. മുന്നുവർഷമായി തുടർച്ചയായി നഷ്ടംനേരിട്ടതോടെയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തികനില മോശമായത്. അതോടെ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ തുടങ്ങി. ഭരണതലത്തിലുള്ള പ്രശ്നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി. Cabinet approves RBIs proposal to merge Lakshmi Vilas Bank with DBS Bank

from money rss https://bit.ly/374gUGp
via IFTTT

Tuesday, 24 November 2020

സൂചികകള്‍ എക്കാലത്തെയും ഉയരംകുറിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്

ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 13,000 എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 12,000ൽനിന്ന് 13 വ്യാപാര ദിനങ്ങളിലായാണ് 13,064ലേയ്ക്ക് നിഫ്റ്റി തേരോട്ടംനടത്തിയത്. ആഗോള തലത്തിലുള്ള പണമൊഴുക്ക്, ഡോളറിന്റെ തളർച്ച, കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തജേന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, കേന്ദ്ര സർക്കാർ അടുത്തയിടെ പ്രഖ്യാപിച്ച പാക്കേജ് തുടങ്ങിയവയാണ് ആഭ്യന്തര ഓഹരി സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സും റെക്കോഡ് നേട്ടംകയ്യടക്കി 44,571ലേയ്ക്ക് ഉയർന്നു. നവംബറിൽ മാത്രമുണ്ടായനേട്ടം 12ശതമാനമാണ്. കോർപ്പറേറ്റ് മേഖലയും പ്രതീക്ഷയിലാണ്. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ 25ശതമാനം ചുരുങ്ങിയ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. മികച്ച പ്രവർത്തനഫലങ്ങൾ കമ്പനികൾ പുറത്തുവിട്ടുതുടങ്ങി. വിദേശ നിക്ഷേപം കാര്യമായി വിപണിയിലെത്തുന്നുണ്ട്. വരുംദിവസങ്ങളിലും ഇത് തുടരുകയാണെങ്കിൽ സൂചികകൾ നേട്ടത്തിന്റെ പുതിയ ഉയരംകുറിച്ച് മുന്നേറുകതന്നെചെയ്യും. നിഫ്റ്റി 13,200-13,400 നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലിയിരുത്തൽ. ഉത്സവാനന്തര സീസണിലെ സാമ്പത്തിക വളർച്ചയുടെ സ്ഥിരതയെയും ഈമുന്നേറ്റം ആശ്രയിച്ചിരിക്കുന്നു. തിരിച്ചുവരവിന്റെ കാരണങ്ങൾ സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റം ജൂൺ പാദത്തിൽ 20ശതമാനത്തിലധികം ചുരുങ്ങിയ സമ്പദ്ഘടന രണ്ടാം പാദത്തിൽ മികച്ച പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. അടച്ചിടലിൽനിന്ന് രാജ്യം പൂർണമായി വിമുക്തമാകുന്നതിന്റെ ഘട്ടമാണിപ്പോൾ. വിദേശ നിക്ഷേപം നവംബറിൽ ഇതുവരെ 50,000 കോടി രൂപയിലധികം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. ഒരുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എൻഎസ്ഇയിലെ കണക്കുപ്രകാരം 55,552.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. 2020ലെ മൊത്തം നിക്ഷേപം 96,766 കോടി രൂപമാത്രമായിരുന്ന സ്ഥാനത്താണിത്. വാക്സിൻ പ്രതീക്ഷ വാക്സിൻ വികസിപ്പിക്കുന്നതിലെ പ്രതീക്ഷ ലോകമെമ്പാടും സമ്പദ് വ്യവസ്ഥയ്ക്ക് ഉർജമായിട്ടുണ്ട്. മൊഡേണ, പിഫൈസർ, ഓക്സ്ഫഡ് തുടങ്ങിയ കമ്പനികളുടെ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സമ്പന്ധിച്ച റിപ്പോർട്ടുകൾ ശുഭസൂചന നൽകുന്നു. നിക്ഷേപകർ ചെയ്യേണ്ടത് മികച്ച ഉയരത്തിലെത്തിയ വിപണിയിൽനിന്ന് ഭാഗികമായി ലാഭമെടക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 15 മുതൽ 20ശതമാനംവരെ പണമായി സൂക്ഷിക്കാം. വിപണിയിലെ തിരുത്തലിൽ വീണ്ടുംപ്രവേശിക്കാൻ ഈതുക ഉപയോഗിക്കാം.

from money rss https://bit.ly/33iMNdg
via IFTTT

വിപണിമൂല്യത്തില്‍ മൂന്നാമതെത്തി എച്ച്ഡിഎഫ്‌സി ബാങ്ക്; മൂല്യം 8 ലക്ഷം കോടിയായി

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം ഇതാദ്യമായി എട്ട് ലക്ഷം കോടി മറികടന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി. ബുധനാഴ്ച ബാങ്കിന്റെ ഓഹരി വില 1464 രൂപയിലേയ്ക്ക് കുതിച്ചതോടെയാണ് വിപണിമൂല്യം 8.02 ലക്ഷം കോടിയായി ഉയർന്നത്. ഇവർഷം ഇതുവരെ ഓഹരിയിലുണ്ടായ നേട്ടം 14ശതമാനമാണ്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസാണ് വിപണിമൂല്യത്തിൽ മുന്നിൽ. 13.33 ലക്ഷം കോടിയാണ് മൂല്യം. 10.22 ലക്ഷം കോടി രൂപയുടെ വിപണിമൂല്യവുമായി ടിസിഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 18ശതമാനം ഉയർന്ന് 7,513 കോടി രൂപയിലെത്തിയിരുന്നു. നിഷ്കൃയ ആസ്തിയിലും കുറവുണ്ടായി. HDFC Bank tops Rs 8 trillion market cap first time

from money rss https://bit.ly/2UZcyup
via IFTTT

വീണ്ടും ഇടിവ്: സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കാര്യമായ വ്യതിയാനമില്ല. ഔൺസിന് 1,809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വർണവിപണിയെ തളർത്തിയത്.

from money rss https://bit.ly/2HwQ54K
via IFTTT

റെക്കോഡ് നേട്ടം നിലനിര്‍ത്തി സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 302 പോയന്റ് നേട്ടത്തിൽ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയർന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 618 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ വിപണികളിൽ വിദേശനിക്ഷേപം കുതിച്ചെത്തിയത് കഴിഞ്ഞദിവസം സൂചികകൾക്ക് കരുത്തേകിയിരുന്നു. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ടൈറ്റാൻ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, ബാജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയരത്തിലാണ്. Indices trade higher with Nifty above 13,100

from money rss https://bit.ly/2Jeq7mY
via IFTTT

ലാൻഡ്‌ലൈനിൽനിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി:രാജ്യത്തെ ലാൻഡ്ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറിനുമുന്നിൽ പൂജ്യംചേർക്കുന്ന രീതി പുതുവർഷംമുതൽ പ്രാബല്യത്തിൽ വരും. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വർധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്. മേയ് 29-നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/39qVciL
via IFTTT

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ഇനി ബാങ്ക് അവധിയല്ല

കൊച്ചി:കേരളത്തിൽ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ ബാങ്ക് അവധി പിൻവലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എൽ.എൽ.ബി.സി.) അറിയിച്ചു. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങൾ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കിൽ) എന്നിവ സാധാരണഗതിയിൽ ബാങ്കുകൾ പ്രവർത്തിക്കും.

from money rss https://bit.ly/3m3EyZR
via IFTTT

ഇതാദ്യമായി നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 445 പോയന്റ്

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 13,000ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 73ശതമാനം ഉയരത്തിലാണ് ഇപ്പോൾ നിഫ്റ്റി. യുഎസിൽ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ ചലനം സൃഷ്ടിച്ചു. ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതും ആഗോള വിപണികളിലെ നേട്ടവും സൂചികകൾ ആഘോഷമാക്കി. 445.87 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,523.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 128.70 പോയന്റ് ഉയർന്ന് നിഫ്റ്റി 13,055.20ലുമെത്തി. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1167 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎൽ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4ശതമാനം ഉയർന്നു. വാഹനം, ലോഹം, ഫാർമ സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13K for the first time, Sensex at record closing high

from money rss https://bit.ly/2UVG9oD
via IFTTT

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടിവരും

ആദായ വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണിത്. ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ ആണ് നൽകേണ്ടത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്. രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. എത്രതുക പിഴനൽകേണ്ടിവരും? സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക. എന്നാൽ, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.

from money rss https://bit.ly/371EJOV
via IFTTT

നിക്ഷേപകരുടെ ഓഹരി തിരിമറിനടത്തിയ കാര്‍വിയുടെ അംഗത്വം എന്‍എസ്ഇ റദ്ദാക്കി

കാർവി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ)റദ്ദാക്കി. നിക്ഷേപകർ നൽകിയ പവർ ഓഫ് അറ്റോർണി അധികാരം ദുരപയോഗം ചെയ്തതിനെതുടർന്നാണ് ബ്രോക്കിങ് സ്ഥാപനം നടപടി നേരിട്ടത്. 2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികളാണ് തിരിമറിചെയ്ത് കാർവിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.ഈ സെക്യൂരിറ്റികൾ മറ്റ് ആവശ്യങ്ങൾക്കായി ബ്രോക്കിങ് സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികൾ അവർ അറിയാതെ വിറ്റ് വരുമാനം കാർവി റിയാൽറ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതേതടുർന്ന് പുതിയതായി നിക്ഷേപകർക്ക് ട്രേഡിങ് അക്കൗണ്ട് നൽകുന്നതിന് നേരത്തെതന്നെ സെബി വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലുള്ളവർക്കായി പവർ ഓഫ് അറ്റോർണി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്തു. സെബിയുടെ നിർദേശപ്രകാരം നേരത്തെതന്നെ എൻഎസ്ഇയും ബിഎസ്ഇയും എംസിഎക്സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കാർവിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീർപ്പാക്കിയതായി എൻഎസ്ഇ അറിയിച്ചു. NSE scraps Karvy Stock Brokings membership

from money rss https://bit.ly/3pTfEOS
via IFTTT

Monday, 23 November 2020

ബില്‍ ഗേറ്റ്‌സിനെ മറികടന്നു: ഇലോണ്‍ മസ്‌ക് ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനായി

ടെസ് ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ബിൽ ഗേറ്റ്സിനെയും മറികടന്നു. ഇതോടെ ലോക കോടീശ്വര പട്ടികയിൽ 49കാരനായ മസ്ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാംസ്ഥാനക്കാരനായിരുന്നു ഇലോൺ മസ്ക്. 2020ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 100.3 ബില്യൺ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നിൽ ഇലോൺ മസ്ക് എത്തിയത്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യൺ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗെറ്റ്സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വർഷം നവംബറിൽ ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. Elon Musk overtakes Bill Gates to become worlds second-richest person

from money rss https://bit.ly/3fq0nAm
via IFTTT

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: പവന് 720 രൂപ കുറഞ്ഞ് 36,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയിൽനിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്വർണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്തുഗ്രാം സ്വർണവില 450 രൂപകുറഞ്ഞ് 49,051 രൂപ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/372oLUX
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി ഇതാദ്യമായി 13,000 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 13,000 കടന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 44,351ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 13,010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1032 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, മാരുതു സുസുകി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എംആൻഡ്എം, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens at 13K for the first time

from money rss https://bit.ly/3l3EXtL
via IFTTT

ഗെയ്ൽ വാതകക്കുഴൽപദ്ധതിക്ക് ഇനി കേരളമാതൃക

തൃശ്ശൂർ: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതകക്കുഴൽ ഇനി രാജ്യത്തെ ഇത്തരം പദ്ധതികൾക്ക് മാതൃകയാകും. വ്യാപക പ്രതിഷേധവും രണ്ടു പ്രളയവും കോവിഡും അതിജീവിച്ച് സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതിയുടെ മാതൃക മറ്റ് പല സംസ്ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. പ്രതിഷേധക്കാരെ പദ്ധതിക്ക് അനുകൂലമാക്കിയതും ചുരുങ്ങിയ സ്ഥലമെടുപ്പും വലിയ നഷ്ടപരിഹാരത്തുകയും പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ചതുമാണ് കേരള മോഡലിനെ പ്രശസ്തമാക്കിയത്. പ്രത്യേകതകൾ മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് ഗെയ്ൽ ഉപയോഗ അവകാശത്തിനായെടുക്കുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്ററായി ചുരുക്കി, പിന്നീട് 10 മീറ്ററായി പരിമിതപ്പെടുത്തി. നിർമാണസമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ കണക്കാക്കി വിളകൾക്കുള്ള നഷ്ടപരിഹാരം നൽകി. ഇത് ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കി. നഷ്ടപരിഹാരം നൽകുന്നത് ഗെയ്ൽ ആണെങ്കിലും അത് നിശ്ചയിച്ച സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി. ഇൗ നടപടി പ്രതിഷേധങ്ങൾക്ക് അയവ് വരുത്തി 10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്ലിന്റെ ഉപയോഗാവകാശം രണ്ട്് മീറ്ററായി ചുരുക്കുകയും ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നൽകി. കുറച്ചുസ്ഥലം മാത്രമുള്ളവർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകൾക്കുള്ള നഷ്ടപരിഹാരവും ഉയർത്തി. ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പോലീസ് കർമസേന രൂപവത്കരിച്ചു. അഞ്ചംഗങ്ങൾ വീതമുള്ള പോലീസ് കർമസേന ഭൂവുടമകളെ കാണുകയും നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കുകയും ചെയ്തു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്ങിലൂടെയാണ് കുഴൽ സ്ഥാപിച്ചത്. 96 ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് ഈ പദ്ധതിയിൽ ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് തണ്ണീർത്തടത്തിലായിരുന്നതിനാൽ നിർമാണതടസ്സം ഒഴിവാക്കാൻ കേരള പാഡി ആൻഡ് വെറ്റ്ലാൻഡ് കൺസർവേഷൻ നിയമം സർക്കാർ ഭേദഗതി ചെയ്തു. പദ്ധതിയുടെ നായകൻ അടുത്ത ഉദ്യമത്തിന് കോതമംഗലത്തെ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ ബി.ടെക് നേടിയ ടോണി മാത്യുവാണ് കേരളത്തിൽ ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയത്. ഗെയ്ൽ കൺസ്ട്രക്ഷൻ ജനറൽ മാനേജരായ ഇദ്ദേഹം 720 കിലോമീറ്ററിലുള്ള മുംബൈ - നാഗ്പുർ പൈപ്പ് ലൈൻ പദ്ധതിയുടെ ചുമതലയേറ്റു. ചങ്ങനാശ്ശേരി വാഴപ്പള്ളി പുത്തൻപറമ്പിൽ പി.വി. മാത്യുവിന്റെയും മറിയാമ്മയുടെയും മകനാണ്.

from money rss https://bit.ly/35YOiPp
via IFTTT

സെന്‍സെക്‌സ് 195 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിനിടെ പുതിയ ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 194.90 പോയന്റ് നേട്ടത്തിൽ 44,077.15ലും നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 12,926.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1636 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2UPdBwY
via IFTTT

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍: നാലുദിവസത്തിനിടെ താഴ്ന്നത് 48%

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടർച്ചയായി നാലാമത്തെ ദിവസവും ലോവർ സർക്യൂട്ട് ഭേദിച്ചു. തിങ്കളാഴ്ച വില 10ശതമാനം താഴ്ന്ന് 8.10 രൂപ നിലവാരത്തിലെത്തി. മുഖവിലയായ 10 രൂപയെക്കാൾ താഴെയെത്തി ഓഹരി വില. ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ നാലുദിവസത്തിനെട 48ശതമാനമാണ് വിലയിടിവുണ്ടായത്. ബാങ്കിന്റെ ബോർഡ് പരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനാണ് ചുമതല. ഡിബിഎസ് ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ആർബിഐ തയ്യാറാക്കിയ കരട് പദ്ധതി പ്രകാരം ഓഹരി നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചുകിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താനിടയായത്. Lakshmi Vilas Bank hits record low; stock tanks 48% in four days

from money rss https://bit.ly/3l0rLWG
via IFTTT