121

Powered By Blogger

Wednesday, 23 December 2020

Closing| സെന്‍സെക്‌സില്‍ 437 പോയന്റ് നേട്ടം; നിഫ്റ്റി 13,600ന് മുകളില്‍

ദലാൾ സ്ട്രീറ്റിൽ കാളകൾ തിരിച്ചെത്തി. തിങ്കളാഴ്ചയിലെ തകർച്ചക്കുപിന്നാലെ രണ്ടാംദിവസവും മികച്ച നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 437 പോയന്റ് നേട്ടത്തിൽ 46,444.18ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 13,601.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യമെടുത്തതാണ് സൂചികകളെ ചലിപ്പിച്ചത്. വിപ്രോ, സിപ്ല, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഐടിസി, ഹിൻഡാൽകോ, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടുണ്ടാക്കിയത്. ഡിവീസ് ലാബ്, ടൈറ്റാൻ കമ്പനി, എൻടിപിസി, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ഗെയിൽ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 2.40ശതമാനവും 2.65ശതമാനവും നേട്ടമുണ്ടാക്കി. റിയാൽറ്റി സൂചിക നാലുശതമാനവും ലോഹം, ടെലികോം, ഐടി തുടങ്ങിയ സൂചികകൾ രണ്ടുശതമാനത്തിലേറെയും ഉയർന്നു. Sensex jumps 437 points, Nifty settles above 13,600

from money rss https://bit.ly/3nOhTBM
via IFTTT

കെയിന്‍ എനര്‍ജി കേസിലും അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്ക് തിരിച്ചടി

കെയിൻ എനർജിക്ക് അനുകൂലമായി ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടിയുടെ വിധി. വൊഡാഫോൺ കേസിൽ തിരിച്ചടി നേരിട്ടതിനുപിന്നാലെയാണ് നികുതി സംബന്ധിച്ച് കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുന്നത്. യുകെയിലെ പ്രമുഖ ഓയിൽ കമ്പനിയായ കെയിൻ എനർജിക്ക് 8000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015ൽ തുടങ്ങിയ നിയമപോരാട്ടത്തിലാണ് കെയിൻ എനർജി അനുകൂല ഉത്തരവ് നേടിയത്. ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ൽ വേദാന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെതുടർന്ന് ബാക്കിയുള്ള 10ശതമാനം ഓഹരി സർക്കാർ പിടിച്ചെടുക്കുകയും അതിന്റെ ലാഭവിഹിതമായി വേദാന്ത നൽകിയ തുക തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോയതിയിൽ കെയിൻ എനർജി ചോദ്യംചെയ്തത്. അതേസമയം, കോടതി വിധി സംബന്ധിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

from money rss https://bit.ly/2KtSrTy
via IFTTT

Tuesday, 22 December 2020

ആപ്പുവഴി വായ്പ: കടക്കെണിയും മാനഹാനിയും ഭയന്ന് ആത്മഹത്യചെയ്യുന്നവരുടെ എണ്ണംകൂടുന്നു

വായ്പവേണോ ആപ്പുവഴി ഉടനെ ലഭിക്കും. സുഹൃത്തിൽനിന്നാണ് ഇക്കാര്യമറിഞ്ഞ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട സുനിൽ ലോണെടുത്തത്. തിരച്ചടവ് മുടങ്ങിയതോടെ പണംതിരിച്ചുപിടിക്കാൻ ഏജന്റുമാർ ശ്രമംതുടങ്ങി.ഫോണിൽ നിരന്തരം വിളിതുടങ്ങി. സന്ദേശങ്ങളുമെത്തി. സുനിൽകുമാറിന്റെ കോൾലിസ്റ്റിലെ നമ്പറുകളിലേയ്ക്കും അവർ വിളിച്ച് ശല്യപ്പെടുത്തി. മാനഹാനി ഭയന്ന് ആത്മഹത്യയിൽ അഭയംപ്രാപിക്കുകയാണ് 30കാരനായ ആ യുവാവ് ചെയ്തത്. ബെംഗളുരുവിലെ വീട്ടമ്മ ആപ്പ് വഴി 20,000 രൂപയാണ് ലോണെടുത്തത്. ഒരൊറ്റദിവസം ഇഎംഐ മുടങ്ങിയതോടെ ഭീഷണി തുടങ്ങി. ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പോലീസിൽ പരാതി നൽകുമെന്നും ഭീഷണിമുഴക്കി. വീട്ടിലേയ്ക്ക് ഏജന്റുമാരെ അയച്ചു. ഫോൺ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് ശല്യപ്പെടുത്താനും തുടങ്ങി. ഒടുവിൽ അവർതന്നെ സൈബർ പോലീസിൽ പരാതിനൽകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അത്യാവശ്യത്തിന് പണംലഭിക്കുമല്ലോയെന്നോർത്താണ് കൂടുതൽ പലിശയ്ക്ക് ആപ്പുവഴി വായ്പയെടുക്കുന്നത്. പുതിയ തലമുറയ്ക്ക് ഇതൊരുഹരമായി മാറിയിരിക്കുന്നു. അത്യാവശ്യത്തിന് ഒരാഴ്ചക്കോ മറ്റൊ തിരിമറിക്കാണ് ഇവർ പണംതരപ്പെടുത്തുന്നത്.അവർ അറിയുന്നില്ല അതിനുപിന്നിലെ ചതിക്കുഴികൾ. തത്സമയ ലോൺ ആപ്പ് വഴിയുള്ള അനധികൃത വായ്പാവിതരണത്തിനെതിരെ സൈബർ പോലീസ് രംഗത്തുണ്ടെങ്കിലും നിരവധിപേരാണ് ഇവരുടെ കെണിയിൽവീഴുന്നത്. ഹൈദരാബാദിൽനിന്നും ഗുരുഗ്രാമിൽനിന്നും കഴിഞ്ഞദിവസം 19 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്.ചൈനീസ് റാക്കറ്റാണ് ആപ്പുകൾക്കുപിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇഡിയും ആദായനികുതിവകുപ്പും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങുമെന്നാണറിയുന്നത്. 30 ആപ്പുകളെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1.5 കോടിയിലേറെ നിക്ഷേപമുള്ള ഈ ആപ്പുകളുടെ 18 അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. തെലങ്കാനയിൽമാത്രം ഈ മാസം മൂന്നുപേരാണ് ആത്മഹത്യചെയ്തത്. സിദ്ധിപ്പേട്ടിലെ അഗ്രികൾച്ചർ എക്സ്റ്റൻഷൻ ഓഫീസറായ കെ മൗണിക(24) മൂന്നുലക്ഷം രൂപയാണ് വായ്പയെടുത്തത്. തിരിച്ചടയ്ക്കാൻ വൈകിയതോടെ അവരുട ഫോട്ടോയും പേരും ഫോൺ നമ്പർ ഉൾപ്പടെയുള്ളവയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതേതുടർന്ന് ഡിസംബർ 16നാണ് അവർ ആത്മഹത്യചെയ്തത്. അതേദിവസംതന്നെയാണ് ഹൈദരാബാദിൽ സുനിലും ഫ്ളാറ്റിൽ ജീവനൊടുക്കിയത്. രാജ്യത്തെ മെട്രോ സിറ്റികളിലാണ് ആപ്പ് ലോൺ പ്രചാരത്തിലുള്ളത്. ആയിരക്കണക്കിന് പേരാണ് ഇവരുടെ വലയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ പ്രവർത്തനം തത്സമയം വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ വായ്പയെടുക്കാനെത്തുന്നവർ കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. വായ്പ ലഭിക്കുന്നതിന് ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ് ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവർ അതൊന്നും കാര്യമാക്കാറില്ല.അനുമതിയും നൽകും. ദിവസം കണക്കാക്കിയാണ് ഇതിനായി പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1ശതമാനമാണ് പലിശ. അതായത് വാർഷിക നിരക്കിൽ കണക്കാക്കിയാൽ 36ശതമാനത്തോളംവരും. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന പണം ആപ്പുകൾ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള വായ്പാ ഇടപാടുകൾ നടക്കുന്നത്.

from money rss https://bit.ly/2JdoTJc
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,280 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,863.83 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,050 രൂപയാണ്. തുടർച്ചയായി മൂന്നാമത്തെ ദിവസവും ദേശീയ വിപണിയിൽ വിലയിൽ കുറവുണ്ടായി.

from money rss https://bit.ly/3mJa3b8
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 34 പോയന്റ് ഉയർന്ന് 46060ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 13479ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1454 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 499 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിനാൻസ്, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഡിവീസ് ലാബ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, എൻടിപിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.07ശതമാനവും സ്മോൾക്യാപ് 0.83ശതമാനവും ഉയരത്തിലാണ്.

from money rss https://bit.ly/37I53zp
via IFTTT

മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് പണംതട്ടി: ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ ഗുണ്ടാനിയമം

ചെന്നൈ: മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ പോലീസ് ഗുണ്ടാനിയമം ചുമത്തി. ഇന്ത്യൻ ബാങ്കിന്റെ ചെന്നൈയിലെ ഒരു ബ്രാഞ്ചിൽ മാനേജരായിരുന്ന കൊട്ടിവാക്കം സ്വദേശി ബി. വിനോദ് (33), കെ.കെ. നഗർ സ്വദേശി നായിഡു എന്ന സൂര്യ (22), തിരുവള്ളൂർ സ്വദേശി രഞ്ജിത് കുമാർ (23) എന്നിവരെയാണ് ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികൾ വീണ്ടും ക്രിമിനൽക്കുറ്റങ്ങളിലേർപ്പെടാൻ സാധ്യതയുണ്ടെന്ന അന്വേഷണസംഘങ്ങളുടെ ശുപാർശപ്രകാരം ചെന്നൈ പോലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാളാണ് ഇവർക്കെതിരേ ഗുണ്ടാച്ചട്ടം ചുമത്തി ഉത്തരവിറക്കിയത്. ബാങ്ക് തട്ടിപ്പിന് കഴിഞ്ഞമാസമാണ് വിനോദിനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 2017മുതൽ 2019വരെ ബാങ്ക് മാനേജരായിരിക്കുമ്പോൾ മരിച്ചവരുടെ പേരിൽ വ്യാജരേഖകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. പെൻഷൻ തുകയും മറ്റുമായി അക്കൗണ്ടിൽ വലിയ തുകയുള്ളവർ മരിച്ചതിനുശേഷം അവകാശികൾ പണമന്വേഷിച്ച് ബാങ്കിലേക്ക് എത്തുന്നില്ലെന്ന് നിരീക്ഷിച്ച് ആ അക്കൗണ്ടുകൾ തിരഞ്ഞുപിടിച്ചായിരുന്നു തട്ടിപ്പ്. ഇടപാട് നിലച്ച അക്കൗണ്ടുകൾ വ്യാജരേഖ ചമച്ച് സജീവമാക്കി എ.ടി.എം. കാർഡ് സംഘടിപ്പിച്ചായിരുന്നു പണം പിൻവലിച്ചിരുന്നത്. ഇത്തരത്തിൽ 18 അക്കൗണ്ടുകളിൽനിന്നായി 47.6 ലക്ഷം രൂപ വിനോദ് തട്ടിയെടുത്തു. ആഡംബരജീവിതം നയിക്കാനാണ് ഈപണം പ്രതി ഉപയോഗിച്ചിരുന്നത്. ഇയാൾക്കൊപ്പം ഗുണ്ടാനിയമം ചുമത്തിയ സൂര്യയും രഞ്ജിത്തും വിവിധ പോലീസ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമത്തിനടക്കം ക്രിമിനൽക്കേസുകളിൽ പ്രതികളാണ്.

from money rss https://bit.ly/37Iiuiz
via IFTTT

താത്പര്യപത്രം ക്ഷണിച്ചു: ഷിപ്പിങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്

മുംബൈ: രാജ്യത്തെ ഏറ്റവുംവലിയ ഷിപ്പിങ് കമ്പനിയായ പൊതുമേഖലയിലെ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.സി.ഐ.) വിൽപ്പനയ്ക്കായി കേന്ദ്രസർക്കാർ താത്പര്യപത്രം ക്ഷണിച്ചു. 1961-ൽ ഈസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും ലയിപ്പിച്ച് 19 കപ്പലുകളുമായി പ്രവർത്തനം തുടങ്ങിയ നവരത്ന വിഭാഗത്തിലുള്ള കമ്പനിയിൽ നിലവിൽ സർക്കാരിന് 63.75 ശതമാനം ഓഹരികളാണുള്ളത്. ഇത് പൂർണമായി വിറ്റഴിക്കാനാണ് തീരുമാനം. സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും വിവിധ കമ്പനികളോ വ്യക്തികളോ ചേർന്ന കൺസോർഷ്യത്തിനും താത്പര്യപത്രം സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപക ഫണ്ടുകൾക്കും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് കമ്പനിയിലെ ജീവനക്കാർ രൂപം നൽകുന്ന കൺസോർഷ്യങ്ങൾക്കും വിൽപ്പനനടപടികളിൽ പങ്കെടുക്കാം. ലേലത്തുക സമർപ്പിക്കുന്നവർക്ക് ചുരുങ്ങിയത് 2000 കോടി രൂപയുടെ ആസ്തിയുണ്ടായിരിക്കണം. കൺസോർഷ്യങ്ങളാണെങ്കിൽ അതിന് നേതൃത്വം നൽകുന്നവർക്ക് 1000 കോടി രൂപയുടെ ആസ്തിവേണം. പൊതുമേഖലാസംരംഭങ്ങൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. ഫെബ്രുവരി 13 വരെയാണ് താത്പര്യപത്രം സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ഇ-മെയിൽവഴി അപേക്ഷിക്കുന്നവർ മാർച്ച് ഒന്നിനകം നേരിട്ട് ലേലരേഖകൾ സമർപ്പിച്ചിരിക്കണം. കേന്ദ്ര നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പാണ് താത്പര്യപത്രം ക്ഷണിച്ചത്. കമ്പനിക്കുകീഴിലെ ചില ആസ്തികൾ വിൽപ്പനയിൽനിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല. വിൽപ്പനയ്ക്കുമുമ്പായി കേന്ദ്രസർക്കാർ സംഘടിപ്പിച്ച റോഡ്ഷോയിൽ വേദാന്ത ഗ്രൂപ്പ്, ദുബായിലെ ഡി.പി. വേൾഡ്, നോർവേ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഷിപ്പിങ് കമ്പനികൾ എന്നിവയടക്കം ഒമ്പതുനിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര കപ്പൽസേവനങ്ങൾ നൽകുന്ന കമ്പനിക്ക് നിലവിൽ എൺപതോളം കപ്പലുകൾ സ്വന്തമായുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 131 കോടി രൂപയുടെ ലാഭമുണ്ടാക്കിയ കമ്പനിയുടെ ആകെ വരുമാനം 876 കോടി രൂപയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭെൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഒ.എൻ.ജി.സി., റിലയൻസ് ഇൻഡസ്ട്രീസ്, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ബ്രിട്ടീഷ് പെട്രോളിയം, ഷെൽ, ടാറ്റ ടീ തുടങ്ങി ഒട്ടേറെ മുൻനിര കമ്പനികൾക്ക് ഷിപ്പിങ് സേവനം നൽകിവരുന്നു.

from money rss https://bit.ly/34E2zA2
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സ് 452 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത വില്പന സമ്മർദത്തിനുശേഷം ഓഹരി സൂചികകളിൽ ഉണർവ്. നിഫ്റ്റി 13,450ന് മുകളിലെത്തി. ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് 895 പോയന്റാണ് നേട്ടമുണ്ടാക്കിയത്. ഒടുവിൽ സെൻസെക്സ് 452.73 പോയന്റ് നേട്ടത്തിൽ 46,006.69ലും നിഫ്റ്റി 137.90 പോയന്റ് ഉയർന്ന് 13,466.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1537 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1325 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് കഴിയുമെന്ന റിപ്പോർട്ടുകളാണ് വിപണിയിൽ ചലനമുണ്ടാക്കിയത്. അദാനി പോർട്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഓഹരികളാണ് റാലിക്ക് നേതൃത്വം നൽകി. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13,450, Sensex gains 452 pts

from money rss https://bit.ly/34CTnvH
via IFTTT

അവസാന തിയതി ഡിസംബര്‍ 31: ഇതിനകം റിട്ടേണ്‍ നല്‍കിയത് 3.75 കോടി പേര്‍

ഡിസംബർ 21വരെയുള്ള കണക്കുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്തത് 3.75 കോടി പേർ. ആദായ നികുതി വകുപ്പിന്റെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഐടിആർ-1 ഫയൽ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേർ ഐടിആർ-4ഉം 43.18 ലക്ഷംപേർ ഐടിആർ-3യും ഫയൽ ചെയ്തു. വ്യക്തിഗത നികുതിദായകർക്ക് റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവർക്ക് 2021 ജനുവരി 31വരെ സമയമുണ്ട്. കോവിഡ് വ്യാപനത്തെതുടർന്നാണ് തിയതി ജൂലായ് 31ൽനിന്ന് നീട്ടിനൽകിയത്. ആദ്യം ഒക്ടോബർ 31ലേയ്ക്കും പിന്നീട് ഡിസംബർ 31ലേയ്ക്കും തിയതി നീട്ടുകയായിരുന്നു. ഇതിനുമുമ്പത്തെ സാമ്പത്തിക വർഷം മൊത്തം 5.65 കോടി പേരാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തത്. 3.75 crore ITRs filed for 2019-20 fiscal till December 21

from money rss https://bit.ly/2WDDpgo
via IFTTT

മെഗാ ഡിസ്‌ക്കൗണ്ടുകളുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉത്സവകാല ഓഫറുകള്‍

കൊച്ചി: ഉത്സവകാല വിൽപ്പനയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് പ്രത്യേക ഡിസ്ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഡെയിലി വെയർ ആഭരണങ്ങൾ മുതൽ ഡയമണ്ടുകൾ വരെയുള്ളവ വാങ്ങുമ്പോൾ സമ്മാനങ്ങളും ഗ്രാൻഡ് പ്രൈസും ലഭിക്കും. കൂടാതെ ഉപയോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഉത്സവകാല വിൽപ്പനയോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് വളകൾ, മാലകൾ, മറ്റ് സ്വർണാഭരണങ്ങൾ എന്നിവയ്ക്ക് പണിക്കൂലിയിൽ മൂന്നു ശതമാനം മുതൽ ഇളവ് സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 25 ശതമാനം വരെ ഇളവ് ലഭിക്കും.അൻപതിനായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ പർച്ചേയ്സുകൾക്കും ഇൻസ്റ്റന്റ് സമ്മാനങ്ങളും സൗജന്യ സമ്മാനങ്ങളും സ്വന്തമാക്കാം. കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും ജനുവരി 31 വരെയാണ് ഈ ഉത്സവകാല ഓഫറുകൾ. കല്യാൺ ജൂവലേഴ്സ് വൈവിധ്യമാർന്നതും നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകൽപ്പനകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയെങ്ങുനിന്നുമുള്ള സവിശേഷവും ജനപ്രിയവുമായ ബ്രൈഡൽ ആഭരണശേഖരമായ മുഹൂർത്ത്, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, സെമിപ്രഷ്യസ് കല്ലുകൾ ചേർത്തുവച്ച സ്വർണാഭരണങ്ങളായ നിമാ, പ്രഷ്യസ് സ്റ്റോണുകൾ പിടിപ്പിച്ച ആഭരണങ്ങളായ രംഗ്, അൺകട്ട് ഡയമണ്ടുകളായ അനോഖി, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂർവ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, തുടങ്ങിയ ശേഖരങ്ങളിൽനിന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

from money rss https://bit.ly/3nIgYm6
via IFTTT

Monday, 21 December 2020

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണം: കര്‍ണാടകയില്‍ 22,419 കോടി രൂപയുടെ നിക്ഷേപം

ഇലക്ട്രിക് വെഹിക്കിൾ, ലിഥിയം അയോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താൻ കർണാടക സർക്കാർ അനുമതി നൽകി. ഇലെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സർക്കാർ അംഗീകാരംനൽകിയത്. ഇതിലൂടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. തമിഴ്നാട്ടിൽ ഒലയുടെ 2,400 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ പദ്ധതിക്ക് പിന്നാലെയാണ് കർണാടകയും ഇവി നിർമാണ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്നത്. പ്രതിവർഷം 20 ലക്ഷം സ്കൂട്ടറുകൾ നിർമിക്കാനാണ് തമിഴ്നാട്ടിലെ പ്ലാന്റിൽ ലക്ഷ്യമിടുന്നത്. 10,000 പേർക്കാണ് അതുവഴി തൊഴിൽ ലഭിക്കുക. Karnataka approves EV manufacturing projects of nearly ₹22,419 cr

from money rss https://bit.ly/3rl7Whi
via IFTTT

പാഠം 104 |വീണ്ടും കുതിപ്പിന്റെപാതയില്‍: ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ കൈപൊള്ളുമോ?

ലോകത്ത് പ്രചാരംവർധിക്കുന്ന സമാന്തര(ക്രിപ്റ്റോ) കറൻസികളെ കൊല്ലാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പലതവണ ശ്രമിച്ചിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ് ബിറ്റ്കോയിൻ ഉൾപ്പടെയുള്ളവ. ഈയിടെയുണ്ടായ വൻമൂല്യവർധനയാണ് നിക്ഷേപ ലോകത്ത് ബിറ്റ്കോയിൻ വീണ്ടും ചർച്ചക്ക് ഇടംനൽകിയത്. ഒരു ബിറ്റ്കോയിന്റെ കോയിന്റെമൂല്യം 23,000 ഡോളർ മറികടന്നിരിക്കുന്നു. 2020ൽ ഇതുവരെമാത്രം 200 ശതമാനത്തിലേറെ വർധന. അതായത് നടപ്പ് കലണ്ടർ വർഷത്തിൽ മൂന്നിരട്ടിയിലേറെ മൂല്യം വർധിച്ചു. രണ്ടുമാസത്തിനിടെയുണ്ടായ വർധന 90ശതമാനത്തോളമാണ്. മൂല്യത്തിനുപിന്നിൽ ക്രിപ്റ്റോ കറൻസികൾക്ക് ആന്തരികമായി ഒരുമൂല്യവുമില്ല. കാണാൻ പോലും കഴിയാത്ത വിർച്വൽ കറൻസിമാത്രമാണിത്. മറ്റുനിക്ഷേപ ആസ്തികളെപ്പോലെ അതിൽനിന്ന് നിശ്ചിത ശതമാനം ആദായം പ്രതീക്ഷിക്കാനാവില്ല. ഭാവിയിൽ മൂല്യമുണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് അതിന്റെ നിലനിൽപ്പുതന്നെ. സ്വർണവുമായി താരതമ്യംചെയ്താൽ സ്വർണംപോലെ ഖനനം ചെയ്തെടുക്കുന്നതാണ് ബിറ്റ്കോയിൻ. ചെളിയും കല്ലും നിറഞ്ഞ ഖനികളിൽനിന്നല്ലെന്നുമാത്രം. വിവിധ കംപ്യൂട്ടർ ശൃഖലയുടെ പ്രവർത്തനത്തിലൂടെ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയിലൂടെയാണ് ക്രിപ്റ്റോകറൻസികൾ രൂപപ്പെടുന്നത്. രണ്ടുകാരണങ്ങളാലാണ് ക്രിപ്റ്റോകറൻസി അനുകൂലികൾ സ്വർണവുമായി അതിനെ താരമ്യം ചെയ്യുന്നത്. പരിമിതമായ ശേഖരമാണ് അതിലൊന്ന്(21 ദശലക്ഷം കോയിനുകൾമാത്രമെ സൃഷ്ടിക്കാൻ കഴിയൂ). രണ്ടാമത് വരുമാനത്തിന്റെ അഭാവമാണ്. എന്നാൽ ഇവർ മനസിലാക്കേണ്ട് ഒരുകാര്യമുണ്ട്. സ്വർണത്തിന് അതിൽതന്നെ അന്തർലീനമായ ഒരുമൂല്യമുണ്ട്. ഒരുകാലത്തും മങ്ങാത്ത തിളക്കവും അതിനുണ്ട്. അതുകൊണ്ടാണ് സ്വർണാഭരണങ്ങൾ ജനങ്ങളുടെ പ്രിയപ്പെട്ടതായത്. വ്യാവസായിക ആവശ്യങ്ങൾക്കും വ്യാപകമായി സ്വർണം ഉപയോഗിക്കുന്നുണ്ട്. ബിറ്റ്കോയിന്റെ സാധ്യത കറൻസി, സ്വർണം എന്നിവയേക്കാൾ ബിറ്റ്കോയനുകൾക്ക് ചില ഗുണങ്ങളുണ്ട്. ഫോറെക്സ് മാർക്കറ്റുകളിൽ ട്രേഡ് ചെയ്യുമ്പോൾ കമ്മീഷൻ നൽകുന്നത് ഒഴിവാക്കാൻ ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കാം. അതിനുപുറമെ, ഉയർന്ന പണപ്പെരുപ്പമുള്ള രാജ്യങ്ങളിൽ താമസിക്കുന്നയാളാണ് നിങ്ങളെങ്കിൽ പ്രാദേശിക കറൻസികളേക്കാൾ വിശ്വസനീയമായ മൂല്യമുള്ള കറൻസിയായി ബിറ്റ്കോയിനെ പരിഗണിക്കാം. ഇക്കാരണങ്ങളാൽതന്നെ ഇന്ത്യയിലെ നിക്ഷേപകർക്ക് ഈ പരിഗണനകളൊന്നും ബാധകമല്ലാതാകുന്നു. ലോകത്തെവിടെനിന്നും ആക്സസ് ചെയ്യാൻ സാധിക്കുമെന്ന ഗുണം ബിറ്റ്കോയിനുണ്ട്. കയ്യിൽകൊണ്ടുനടക്കേണ്ടതുമില്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അതുകൊണ്ടുതന്നെ വ്യാപകരമായി ഇത്തരം ക്രിപ്റ്റോകൾ വ്യാപകമാണ്. സത്യസന്ധരും നികുതിദായകരും കഠിനാദ്ധ്വാനികളുമായ വ്യക്തികൾക്ക് ഇത് പറഞ്ഞിട്ടുള്ളതല്ല. പെട്ടെന്നുള്ള ഇടിവിന്റെ സാധ്യതകളും സാധാരണ നിക്ഷേപകരെ അപകടത്തിലാക്കും. നേട്ടത്തേക്കാൾ നഷ്ടത്തിനാണ് കൂടുതൽ സാധ്യത. അതിനാൽതന്നെ സ്വർണവുമായുള്ള താരതമ്യം അസ്ഥാനത്താണ്. വില ഉയരുന്നത് എന്തുകൊണ്ട് ഇതിന്റെ യഥാർഥ ഉത്തരം ആർക്കും അറിയില്ല. സങ്കീർണമായ വിപുലീകരണ ധനനയം മുതൽ ലളിതമായ നിക്ഷേപ ആഭിമുഖ്യം വരെയുള്ള നിരവധി സിദ്ധാന്തങ്ങൾ മൂല്യവർധനവിനുപിന്നിലുണ്ട്. വില ഉയരുമ്പോൾമാത്രമാണ് ധനകാര്യമാധ്യങ്ങൾ ബിറ്റ്കോയിനെകുറിച്ച് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ ചർച്ചചെയ്യപ്പെടുന്നില്ല.ഇതിനുമുമ്പ് വിലയിൽ കുതിപ്പുണ്ടായ 2017ന്റെ അവസാനത്തിൽ ബിറ്റ്കോയിൻ വാങ്ങിയിരുന്നെങ്കിൽ ഒരുവർഷംകഴിഞ്ഞപ്പോൾ അതിന്റെ മൂല്യം 20ശതമാനമായി ചുരുങ്ങിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 2017ഡിസംബറിൽ17,437ഡോളർ നിലവാരത്തിലായിരുന്ന ബിറ്റ്കോയിന്റെ മൂല്യം 2018 ഡിസംബർ 16ന് 3,195ഡോളറിലെത്തി(ഗ്രാഫ് കാണുക). നിക്ഷേപൻ എന്തുചെയ്യണം മുൻകാലങ്ങളിൽ ഒരുവർഷത്തിനുള്ളിൽതന്നെ മൂല്യത്തിന്റെ 80ശതമാനം നഷ്ടപ്പെട്ടുവെന്നകാര്യം കണക്കിലെടുക്കുമ്പോൾ അതിന് നിക്ഷേപയോഗ്യതയില്ലെന്ന് മനസിലാക്കണം. ഏതെങ്കിലും തരത്തിലുള്ള ആദായസാധ്യത ബിറ്റ്കോയിനിൽനിന്ന് ലഭിക്കുന്നില്ല. നേരത്തെ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ കോടികൾ കൊയ്യാമായിരുന്നല്ലോ എന്ന ആശങ്കമാത്രമാണ് നിക്ഷേപകനിൽ അതുണ്ടാക്കുന്നത്. ക്രിപ്റ്റോകറൻസികളുടെ ചരിത്രത്തിലെമൂല്യവ്യതിയാനത്തിൽനിന്ന് ഇക്കാര്യംമനസിലാക്കാം. രാജ്യത്ത് നിയമപരമായ പിൻബലമില്ലാത്ത ഒരു വ്യർച്വൽ കറൻസിയിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ്. റിസർവ് ബാങ്കും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽമാറ്റംവരുന്നതുവരെയെങ്കിലും മാറിനിൽക്കുന്നതാകും ലളിതമായിപറഞ്ഞാൽ, നിക്ഷേപകന് നല്ലത്. ഇലോൺ മസ്കിനെപോലുള്ളവർ ഈയിടെ ഇലോൺ മസ്ക് ഉൾപ്പടെയുള്ള ആഗോള കോർപറേറ്റുകളെ നിയന്ത്രിക്കുന്നവർ ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നകാര്യം പുറത്തുവന്നിരുന്നു. മസ്ക് തന്നെ നിക്ഷേപകാര്യം ട്വീറ്റ് ചെയ്തിരുന്നു. കോടികൾ സ്വന്തമായുള്ളവർക്ക് നിക്ഷേപത്തിലെ ചെറിയൊരുഭാഗം ഇത്തരം കറൻസികളിൽ നിക്ഷേപിക്കുന്നതുകൊണ്ട് ഒരുആശങ്കയും ഉണ്ടാകില്ല. ഏതെങ്കിലും ആവശ്യത്തിനായി തിരിച്ചെടുക്കേണ്ടതില്ലാത്ത നിക്ഷേപമുള്ളവർക്ക് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലല്ലോ. അവരുടെ ആസ്തിയിൽ ഒരുഭാഗം അതിനായി മുടക്കുന്നു. മൂല്യം എപ്പോഴെങ്കിലും ഉയരട്ടെ, ഒരു പരീക്ഷണമായി നിക്ഷേപം അവിടെകിടക്കട്ടെ-മസ്കിനെപോലുള്ളവർ ഇങ്ങനെ ചിന്തിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല. തട്ടിപ്പിന്റെ പുതിയരൂപം നിയമസാധുതയ്ക്ക് ജിഎസ്ടി സർട്ടിഫിക്കറ്റ്! ശ്രദ്ധിക്കാൻ: ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച് കോടികളുണ്ടാക്കാമെന്നപേരിൽ രാജ്യത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസിയാണെന്നപേരിൽ മോറിസ് കോയിൻ ഉൾപ്പടെയുള്ള പേരിലാണ് ഇവ അവതരിച്ചിരിക്കുന്നത്. ലീഗലാണ് എന്നൊക്കെതെറ്റിദ്ധിരിപ്പിച്ച് നിരവധിപേരിൽനിന്ന് പണതട്ടൽ നടക്കുന്നുണ്ട്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളുടെ പുതിയരൂപമാണിത്. ഇടപാട് നിയമപരമാണന്നുകാണിക്കാൻ ജിഎസ്ടി രജിസ്ട്രേഷൻ രേഖകളാണ് കാണിക്കുന്നത്! നിരവധിപേർ ഇരയാകുന്നുമുണ്ട്. ഈയിടെ ഒരു വായനക്കാരൻ ഇതുസംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു(അദ്ദേഹം അയച്ചുതന്നെ രേഖയുടെ പകർപ്പ്കാണുക)തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതിയരൂപമാണിതെന്ന് വ്യക്തമായത്. feedbacks to: antonycdavis@gmail.com

from money rss https://bit.ly/38q23GL
via IFTTT

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,883.93 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപന ഭീതിയും യുഎസ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.

from money rss https://bit.ly/2KrF2vd
via IFTTT

തകര്‍ച്ചയില്‍നിന്ന് ഉയര്‍ന്ന് വിപണി: സെന്‍സെക്‌സില്‍ 166 പോയന്റ് നേട്ടത്തോടെ തുടക്കം

കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽനിന്ന് ഉണർന്ന് വിപണി. ആഗോള തലത്തിലുള്ള തിരിച്ചടിയും യുകെയിലെ പുതിയ കോവിഡ് വൈറസ് ബാധ സംബന്ധിച്ച അനിശ്ചിതത്വവും നിലനിൽക്കെയാണ് വിപണിയിൽനേട്ടം. സെൻസെക്സ് 166 പോയന്റ് ഉയർന്ന് 45,719ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തിൽ 13,379ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 638 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ഭാരതി എയർടെൽ, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ഐടിസി, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണെങ്കിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിപണി രണ്ടാംദിനവും തകർച്ചനേരിടാനാണ് സാധ്യത. Indices open higher amid mixed global cues

from money rss https://bit.ly/3rlBefN
via IFTTT

ഹോങ്കോങ്ങിൽനിന്നുള്ള ചൈനീസ് ഇതര നിക്ഷേപങ്ങൾക്ക് ഇളവനുവദിച്ചേക്കും

മുംബൈ: ഹോങ്കോങ്ങിൽനിന്ന് ചൈനയുമായി ബന്ധമില്ലാത്ത നിക്ഷേപങ്ങൾക്ക് ഇന്ത്യ ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ചൈനീസ് സംരംഭങ്ങളുടെ സാന്നിധ്യമില്ലാത്ത നിക്ഷേപങ്ങൾക്ക് വേഗത്തിൽ അനുമതി നൽകാനാണ് നീക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. ഓഹരിവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലെ ബാങ്കുകളിലടക്കം ചൈനീസ് കമ്പനികൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണംകൊണ്ടുവന്നത്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിച്ചു. ഏകദേശം 175 കോടി ഡോളറിലധികം (13,000 കോടി രൂപ) വരുന്ന 140 -ഓളം നിക്ഷേപ പദ്ധതികൾ അനിശ്ചിതത്വത്തിലായി കിടക്കുന്നുണ്ട്.

from money rss https://bit.ly/3haO7EH
via IFTTT

വിപണിയില്‍ കോവിഡ് ഭീതി: സെന്‍സെക്‌സിന് നഷ്ടമായത് 1,407 പോയന്റ്

മുംബൈ: തുടർച്ചയായി ആറുദിവസം നീണ്ടുനിന്ന റാലിക്കുശേഷം ഓഹരി വിപണിയിൽ തിരുത്തൽ. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ സെൻസെക്സിന് 1,406.73 പോയന്റ് നഷ്ടമായി. സെൻസെക്സ് 45,553.93 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 432.10 പോയന്റ് താഴ്ന്ന് 13,328.40ലുമെത്തി. ആഗോള വിപണികളിലെ സാഹചര്യം മുന്നിൽകണ്ട് കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചതാണ് വിപണിയെ ബാധിച്ചത്. യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതാണ് വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ പ്രേരണയായത്. ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായപ്പോൾ 580 ഓഹരികൾമാത്രമാണ് നേട്ടമുണ്ടാക്കിയത്. 163 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഹിൻഡാൽകോ, ഐഒസി ഉൾപ്പെട നിഫ്റ്റി50തിലെ എല്ലാ ഓഹരികളും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, വാഹനം, ഊർജം തുടങ്ങിയ മേഖലകളിലെ സൂചികകൾ 4-5ശതമാനവും കൂപ്പുകുത്തി. Sensex plunging 1,406 points on renewed COVID fears

from money rss https://bit.ly/3ph0jql
via IFTTT

10 ലക്ഷംരൂപയുടെ നിക്ഷേപമുണ്ട്: ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ വോട്ടിങില്‍ ഏതുനിലപാട് സ്വീകരിക്കണം?

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിന്റെ ലോ ഡ്യൂറേഷൻ ഫണ്ടിൽ മൂന്നുവർഷംമുമ്പ് 10 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നു. നിലവിൽ അതിന്റെ മൂല്യം 11,65,705 രൂപയാണ്. ഫണ്ടിന്റെ പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഡിസംബർ 26ന് വോട്ടിങ് നടക്കുന്നുണ്ട്. അനുകൂലമായി യെസ് എന്നാപ്രതികൂലമായി നോ എന്നോ വോട്ടുചെയ്യാൻ അവസരമുണ്ട്. ഏത് നിലപാട് സ്വീകരിക്കുന്നതാകും ഉചിതം? സുരേഷ്കുമാർ, മുംബൈ (ഇ-മെയിൽ) കോടതി ഉത്തരവിനെതുടർന്നാണ് നിക്ഷേപകരുടെ അനുമതിക്കായി ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇ-വോട്ടിങ് നടത്തുന്നത്. ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് നിക്ഷേപകരുടെ അനുമതിയോടെയല്ലാത്തതിനാൽ ഇക്കാര്യത്തിൽ അനുമതിതേടാനാണ് വോട്ടെടുപ്പ്. യെസ്എന്നോ നോ എന്നോ വോട്ടുചെയ്യാൻ നിക്ഷേപകന് അവസരമുണ്ട്. നോ എന്ന് വോട്ട് ചെയ്താൽ ഫണ്ടുകൾ വീണ്ടും സജീവമാകും. പണം പിൻവലിക്കാനുള്ള അവസരമാണ്അതിലൂടെ നിക്ഷേപകന് ലഭിക്കുക. കൂട്ടത്തോടെ പണംപിൻവലിക്കുന്ന സാഹചര്യം അപ്പോഴുണ്ടാകും. വിപണിയിൽ കിട്ടിയവിലയ്ക്ക് സെക്യൂരിറ്റികൾവിറ്റ് ഫണ്ട് കമ്പനിയ്ക്ക് പണംകണ്ടെത്തേണ്ടിവരും. അപ്പോൾ എൻഎവി(നെറ്റ് അസെറ്റ് വാല്യൂ)യിൽ കുത്തനെ ഇടിവുണ്ടാകാനും തിരിച്ചുലഭിക്കുന്ന തുകയിൽ വൻകുറവുണ്ടാകാനും ഇടയാകും. യെസ്-എന്ന് വോട്ടുചെയ്താൽ സെക്യൂരിറ്റികൾ മികച്ച വിലയിൽ വിൽക്കുന്നതിന് ഫണ്ട് കമ്പനിക്ക് സാവകാശം ലഭിക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട് ഇതിനകംതന്നെ ക്യാഷ് പോസിറ്റീവ് ആണ്. അവസാന റിപ്പോർട്ട് അനുസരിച്ച് ഫണ്ടിൽ 49ശതമാനം നിക്ഷേപവും കമ്പനിക്ക് തിരിച്ചെടുക്കാനായിട്ടുണ്ട്. ഭൂരിഭാഗംപേരും യെസ് എന്ന് വോട്ടുരേഖപ്പെടുത്തിയാൽ നിക്ഷേപത്തിൽ പകുതിയോളംതുക ഉടൻ ബാങ്ക് അക്കൗണ്ടിലെത്തും. പ്രതീക്ഷിച്ചതിലുംവേഗത്തിൽ മികച്ച നിലവാരത്തിൽ ഫണ്ടുകമ്പനിക്ക് നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നുണ്ട്. അതിന് ആനുപാതികമായി എൻഎവിയിൽ വർധനവുമുണ്ടായിട്ടുണ്ട്. മൂന്നുവർഷം മുമ്പ് 10 ലക്ഷം രൂപ 19.83 രൂപ എൻഎവി പ്രകാരമാണ് താങ്കൾ നിക്ഷേപിച്ചത്. ഇന്നതിന്റെ എൻഎവി 23.12 രൂപയാണ്. നിക്ഷേപിച്ച പത്തുലക്ഷം രൂപ 11,65,705 രൂപയുമായി ഉയർന്നു. വാർഷികാദായം 5.3 ശതമാനവുമാണ്. ഇതിനുപുറമെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിൽനിന്നും ഇതിനകം 50,000 രൂപയോളം ലഭിച്ചിട്ടുണ്ടാകും. അതുകൂടി ചേരുമ്പോൾ ഏഴുശതമാനത്തോളം ആദായം ഫണ്ടിൽനിന്ന് ഇതിനകം ലഭിച്ചുകഴിഞ്ഞു. കമ്പനി പുറത്തുവിട്ട മെച്യൂരിറ്റി പ്രൊഫൈലിലെ തിയതിയേക്കാൾ വേഗത്തിൽ നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നതിനാലാണ് ഫണ്ടിൽ 49ശതമാനത്തോളം ക്യാഷ് പോസിറ്റീവായത്. അതുകൊണ്ടുതന്നെ ബാക്കിയുള്ളതുകയും താരതമ്യേന മികച്ച ആദായത്തോടെ തിരിച്ചുലഭിക്കാൻ അല്പം കാത്തിരിക്കുന്നതാകും നല്ലത്. അതിനുവേണ്ടി കമ്പനിക്ക് അനുകൂലമായി യെസ് എന്ന് വോട്ടുചെയ്യുന്നതാകും ഉചിതം.

from money rss https://bit.ly/3nyqet3
via IFTTT

പ്രതിസന്ധിയിലായ പിഎംസി ബാങ്കിനെ ഏറ്റെടുക്കാന്‍ ഭാരത് പെയും സെന്‍ട്രം ഗൂപ്പും

പ്രതിസന്ധിയിലായ പിഎംസി(പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപറേറ്റീവ്)ബാങ്കിനെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച് കമ്പനികൾ. ക്യുആർ കോഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെയ്മെന്റ് ആപ്പായ ഭാരത് പേയും ധനകാര്യ കമ്പനിയായ സെൻട്രം ഗ്രൂപ്പുമാണ് സംയുക്തമായി റിസർവ് ബാങ്കിന് താൽപര്യം അറയിച്ചിട്ടുള്ളത്. ഇവരെകൂടാതെ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി ഹൗസ് ഗ്രൂപ്പും പേര് പുറത്തുവരാത്ത ചിലകമ്പനികളുംപിഎംസിയെ ഏറ്റെടുക്കാൻ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കോർപറേറ്റുകളും കോടീശ്വരന്മാരായ വ്യക്തികളും ഇതാദ്യമായാണ് ഒരു അർബൻ കോ ഓപറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാൻ രംഗത്തുവരുന്നത്. പിഎംസി ബാങ്കിനുമേലുള്ള നിയന്ത്രണങ്ങളുടെ കാലാവധി 2021 മാർച്ചുവരെ കഴിഞ്ഞ വെള്ളിയാഴ്ച റിസർവ് ബാങ്ക് നീട്ടിയിരുന്നു. ബാങ്കിനെ ഏറ്റെടുക്കാൻ കമ്പനികളും വ്യക്തികളുമെത്തിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ പരിശോധിക്കാനാണ് കാലാവധി നീട്ടിയതെന്നാണ് സൂചന. Bharat Pe, Centrum in race to acquire PMC Bank

from money rss https://bit.ly/2Krc0vN
via IFTTT

Sunday, 20 December 2020

ആമസോണിനെതിരായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ആമസോണിനെതിരെ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയിൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആസ്തി വിൽക്കുന്നതിനെതിരെ സെബിക്കും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യഉൾപ്പടെയുള്ള അധികൃതർക്കും ആമസോൺ പരാതിനൽകുന്നതിനെ എതിർത്ത് നൽകിയ ഇടക്കാല ഹർജിയിലാണ് ഉത്തരവ്. ഓഗസ്റ്റ് 29ന് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിലിന് വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിങ്കപ്പൂർ ആസ്ഥാനമായുള്ള ആർബിട്രേഷൻ കോടതിയിൽനിന്ന്അനുകൂല ഇടക്കാല ഉത്തരവ് ആസമോൺനേടുകയുംചെയ്തിരുന്നു. റിലയൻസുമായുള്ള ഇടപാടിൽ ഇടപെടുന്നത് തടയുന്നതിനാണ് ഫ്യൂച്ചർ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. കരാർ ലംഘിച്ചെന്നാരോപിച്ച് ആമസോൺ അടിയന്തര വ്യവാഹരത്തിന് കോടതിയെ സമീപിച്ചു. അതിനിടെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടുമായി മുന്നോട്ടുപോകാൻ റിലയൻസിന് സിസിഐ നവംബറിൽ അനുമതിനൽകുകയുംചെയ്തു. എന്നാൽ ഇതിനെതിരെ ആമസോൺ രംഗത്തെത്തിയിരുന്നു. Delhi HC rejects Futures plea for interim injunction against Amazon

from money rss https://bit.ly/34t20J1
via IFTTT

സ്വര്‍ണവില വീണ്ടുംകൂടുന്നു: 20 ദിവസംകൊണ്ട് 2000 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടംതുടരുന്നു. തിങ്കളാഴ്ച പവന്റെ വില 240 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയുമായി. 20 ദിസവംകൊണ്ട് 2000 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.40ശതമാനം വർധിച്ച് 1,888.76 രൂപയായി. ഡോളർ കരുത്താർജിച്ചത് സ്വർണവിലയിലെ കുതിപ്പിന് തടയിട്ടു. കോവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.75ശതമാനം വർധിച്ചു. 50,678 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/38Cy3I7
via IFTTT