121

Powered By Blogger

Thursday, 18 July 2019

പ്രമുഖ ഓഹരി ഫണ്ടുകള്‍ ഒരുമാസക്കാലയളവില്‍ നല്‍കിയത് നെഗറ്റീവ് ആദായം

കഴിഞ്ഞ ഒരുമാസത്തെ ആദായം പരിശോധിക്കുമ്പോൾ മുൻനിരയിലുള്ള പത്ത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ നൽകിയത് നെഗറ്റീവ് റിട്ടേൺ. മൊത്തം നിക്ഷേപം 8850 കോടിയിലേറെയുള്ള ആദിത്യ ബിർള സൺ ലൈഫ് ടാക്സ് റിലീഫ് ഫണ്ട് ഈ കാലയളവിൽ നെഗറ്റീവ് 1.74 ശതമാനം റിട്ടേണാണ് നേടിയത്. അതേസമയം മൊത്തം നിക്ഷേപം 878 കോടി മാത്രമുള്ള ഇൻവെസ്കോ ഇന്ത്യ ടാക്സ് പ്ലാൻ നിക്ഷേപകന് നൽകിയത് നെഗറ്റീവ് 0.93 ശതമാനം മാത്രം. സ്മോൾ ക്യാപ് വിഭാഗത്തിലുള്ളതും 7,369 കോടി നിക്ഷേപവുമുള്ള ഫ്രാങ്ക്ളിൻ ഇന്ത്യ സ്മോളർ...

Wednesday, 17 July 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികളെല്ലാം സമ്മർദത്തിലായതാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. വിപ്രോ, യുപിഎൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്,...

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽനിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനൽകിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്. നിലവിലെ സമയക്രമമനുസരിച്ച്...

വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം-ഹരീഷ് ബിജൂര്‍

കൊച്ചി: ഇന്നത്തെ വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം ആണെന്ന് പ്രമുഖ ബ്രാൻഡ് ഗുരു ഹരീഷ് ബിജൂർ. ഡിജിറ്റൽ സാങ്കേതികതയെ മാറ്റിനിർത്തി ബിസിനസ് സ്ഥാപനങ്ങൾക്ക് വളരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി സംഘടിപ്പിച്ച കേരള 2.0 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരീഷ് ബിജൂർ കൺസൾട്സ് സ്ഥാപകൻ കൂടിയാണ് അദ്ദേഹം. കൂടുതൽ വളർച്ചയും നിക്ഷേപവും വരണമെങ്കിൽ വിപണിയെ അറിഞ്ഞുള്ള വിപണന തന്ത്രം ആവശ്യമാണ്. ഉപഭോക്താവിനെ അറിയുകയെന്നതാണ് പ്രധാനം. കൂടാതെ മാർക്കറ്റ്...

നാല് ഐഫോൺ മോഡലുകളുടെ വില്പന ഇന്ത്യയിൽ നിർത്തുന്നു

ന്യൂഡൽഹി:ആപ്പിൾ ഇന്ത്യയിൽ നാല് ഐഫോൺ മോഡലുകളുടെ വില്പന നിർത്തുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നിൽത്തുക. ഐഫോൺ നിരയിൽ ഏറ്റവും വില കുറഞ്ഞ ഐഫോൺ എസ്.ഇ., ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ് പ്ലസ് എന്നിവയാണവ. ഈ ഫോണുകൾ നിർത്തലാക്കുന്നതോടെ ഐഫോൺ 6എസ് ആകും വിപണിയിൽ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോൺ. 29,500 രൂപയാണ് ഇതിന്റെ വില. അതായത് ഇനി 7,000-8,000 രൂപ അധികം നൽകണം ഒരു ഐ ഫോൺ സ്വന്തമാക്കാൻ. നിലവിൽ ഐ ഫേൺ എസ്.ഇ.ക്ക് 22,000...

Sunday, 14 July 2019

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സെൻസെക്സിൽ 200 പോയന്റോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 9.40 ഓടെ നേട്ടം 100 പോയന്റായി കുറഞ്ഞു. സെൻസെക്സ് 38837ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17 പോയന്റ് ഉയർന്ന് 11570ലുമെത്തി. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ് 4 ശതമാനം നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, ഐസിൈസിഐ ബാങ്ക്,...

മക്കളേ വേണ്ട...കരിയറാണ് വലുത്?

ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ഓഡിറ്റോറിയത്തിൽ അവരുടെ ജീവിതത്തോടുതന്നെയുള്ള നിഷേധാന്മകചിന്തകളെ പ്രസാദഭരിതമാക്കാൻ ഏറെ പാടുപെടേണ്ടിവന്നു. മക്കളില്ലാത്ത ദമ്പതിമാരുടെ എണ്ണം, വ്യത്യസ്ത കാരണങ്ങളാൽ ഏറുകയാണ്. വളരെ വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളുള്ള ചില കുടുംബങ്ങളെയും ഈ നാളുകളിൽ പരിചയപ്പെടാനിടയായി. 'മക്കളാണ് സമ്പത്ത്' എന്നു കണ്ടെത്തി ജീവിക്കുന്ന...

Friday, 12 July 2019

ഒരുമണിക്കൂറിൽ 1000 കോഴി പായ്ക്കറ്റിൽ

തിരുവനന്തപുരം:ഒരുമണിക്കൂറിൽ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയുമായി കുടുംബശ്രീ. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പൗൾട്രി ഇറച്ചി സംസ്കരണശാലകൾ ഒരുങ്ങുന്നത്. പൂർണമായും യന്ത്രവത്കൃത സംസ്കരണശാലയാണിവ. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മൂന്നു റീജണൽ യൂണിറ്റുകളായിരിക്കും ആദ്യഘട്ടത്തിൽ. തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുത്തു. കുടുംബശ്രീയിലെ കോഴി കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ...

വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യം

മുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യുടെ റസിഡൻഷ്യൽ അസറ്റ് പ്രൈസ് മോണിറ്ററിങ് സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2015 മാർച്ചിനുശേഷം രാജ്യത്താകെ ആളുകളുടെ വരുമാനത്തെ അപേക്ഷിച്ച് വീടുകളുടെ വില കൂടിയതായാണ് കണ്ടെത്തൽ. ഇതുകാരണം സാധാരണക്കാർക്ക് വീടെന്ന സ്വപ്നം അപ്രാപ്യമാകുകയാണ്....

Thursday, 11 July 2019

വിപണിയില്‍ തുടക്കം നേട്ടത്തില്‍; പിന്നീട് നഷ്ടത്തിലായി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 732 കമ്പനിഖലുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, എഫ്എംസിജി ഓഹരികൾ നഷ്ടത്തിലാണ്. ഐടി, ഫാർമ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, സൺ ഫാർമ, റിലയൻസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്....

വായ്പ വകമാറ്റൽ: അനിൽ അംബാനിയുടെ കമ്പനികൾക്കെതിരേ അന്വേഷണം

മുംബൈ:അനിൽ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികൾ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ടെലികോം, റിലയൻസ് ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികൾ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവർഷത്തെ ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്. ഇക്കാലയളവിലെ ഒരു ലക്ഷത്തോളം എൻട്രികൾ പരിശോധിക്കുന്നുണ്ട്. അത്ര അറിയിപ്പെടാത്ത 'നെറ്റിസൺ' എന്ന കമ്പനിക്ക് റിലയൻസ് ഗ്രൂപ്പ്...

ഇന്ന് സൈക്കിള്‍ മതി, നാളെ ബൈക്ക്, മറ്റെന്നാള്‍....

അരുൺ വളരെ ആന്മാർത്ഥതയും ഉത്സാഹവുമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ചെറുപ്പത്തിൽ ആദർശവാദം തലയ്ക്കുപിടിച്ചിരുന്ന നാളുകളിൽ ചെലവുചുരുക്കി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുമെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് വലിയ കാറിലൊന്നും യാത്രചെയ്യാതെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായി കഴിയണം. അന്ന് സൈക്കിളിലായിരുന്നു യാത്ര. പിന്നീട് ബൈക്ക് വാങ്ങി. ഇന്ന് അമ്പതുകളുടെ തുടക്കത്തിൽ തന്റെ ആരോഗ്യത്തിന്റെയും ആവശ്യങ്ങളുടെയും മദ്ധ്യേ തിരിച്ചറിയുന്നു, എല്ലായിടത്തും ഉദ്ദേശിക്കുന്ന സമയത്ത്...

Wednesday, 10 July 2019

പ്രത്യക്ഷനികുതി വരുമാനം; ലക്ഷ്യം ഭാരമേറിയത്, വിജയിക്കുമെന്ന പ്രതീക്ഷയില്‍ നികുതി ബോര്‍ഡ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം 13.35 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷനികുതി വരുമാനം നേടാനുള്ള ലക്ഷ്യം ഭാരമേറിയതാണെങ്കിലും കൈവരിക്കാനാവുന്നതാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) മേധാവി. ആദ്യം 13.78 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ് ഇത്. അത് കൈവരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയിച്ചതിനാലാണ് ബജറ്റിൽ 13.35 ലക്ഷം കോടി രൂപയാക്കിയത്. മുൻ വർഷത്തെക്കാൾ 17.5 ശതമാനം കൂടുതലാണ് ഇത്. കമ്പനികൾക്ക്...

ബൈജൂസിന് വീണ്ടും മൂലധനം; ഇത്തവണ 1,050 കോടി; കമ്പനിയുടെ മൂല്യം 40,000 കോടി രൂപയിലെത്തി

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടി. അതായത്, ഏതാണ്ട് 1,050 കോടി രൂപ. ഖത്തർ സർക്കാരിന്റെ ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ.) യുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ട്. വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ കമ്പനിയിൽ ആദ്യമായി നിക്ഷേപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിനുണ്ട്....

ഫാര്‍മ, മെറ്റല്‍ വിപണികള്‍ ഉണര്‍ന്നു; സെന്‍സെക്‌സില്‍ 150 പോയന്റിന്റെ കുതിപ്പ്

മുംബൈ: മെറ്റൽ, ഫാർമ വിപണികളിലുണ്ടായ പോസിറ്റീവ് ട്രെന്റിന്റെ പിൻബലത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സിൽ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ സെൻസെക്സ് 151 പോയന്റ് ഉയർന്ന് 38,708.74 എന്ന നിലയിലും നിഫ്റ്റി 47.5 പോയന്റ് ഉയർന്ന് 11,546.35 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1788 കമ്പനികളിൽ 1005 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 690 കമ്പനികളുടെ...

ഫോബ്‌സ് പട്ടികയില്‍ ഏറ്റവും വലിയ സെലിബ്രിറ്റി സമ്പന്ന ടെയ്ലര്‍ സിഫ്റ്റ്; വരുമാനം 18.5 കോടി ഡോളര്‍

ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്സ് പട്ടികയിൽ ടെയ്ലർ സ്വിഫ്റ്റ് ഒന്നാംസ്ഥാനത്ത്. 2018 ജൂൺ ഒന്നുമുതൽ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിൽ, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്. മുമ്പ് 2016-ലും താരം ഫോബ്സ് പട്ടികയിൽ 17 കോടി ഡോളർ വരുമാനത്തോടെ ഒന്നാമതെത്തിയിരുന്നു. സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷൻ താരവുമായ കെയ്ലി ജെന്നറാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. നികുതി കിഴിക്കാതെ 17 കോടി ഡോളറാണ് താരത്തിന്റെ ആകെ സമ്പാദ്യം. സ്വന്തമായി...

THE DREAM 12 MILLION SERIES 205 DRAW

...

Tuesday, 9 July 2019

ഉണര്‍വില്ലാതെ ഓഹരി വിപണി

മുംബൈ:ബജറ്റിന് ശേഷം ഉണർവില്ലാതെ ഓഹരി വിപണി. ബുധനാഴ്ചയും ചാഞ്ചാട്ടം പ്രകടമാണ്.സെൻസെക്സ് 22.81 പോയന്റ് നഷ്ടത്തിൽ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 10 മണിയോടെ സെൻസെക്സ് 30 പോയന്റ് ഉയർന്ന് 38,752.69 എന്ന നിലയിലും നിഫ്റ്റ് 2.65 പോയന്റ് ഉയർന്ന് 11,558.15 പോയന്റ് എന്ന നിലയിലുമാണ് വിപണി പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1775 കമ്പനികളുടെ ഓഹരികളിൽ 905 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 784 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 86...

നികുതിവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട, നിങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌

2017-'18 സാമ്പത്തികവർഷം രാജ്യത്തെ വ്യക്തിഗത നികുതിദായകരുടെ എണ്ണം 2015-16ലെ 4.29 കോടിയിൽനിന്ന് 6.43 കോടിയായി ഉയർന്നിരുന്നു. വ്യക്തിഗത നികുതിവരുമാനവും അതിനനുസരിച്ചു കൂടി. പ്രധാന വരുമാനസ്രോതസ്സെന്ന നിലയിൽ കൃത്യമായി നികുതി പിരിച്ചെടുക്കാൻ നടപടികൾ ഒന്നുകൂടി കടുപ്പിക്കുകയാണ് സർക്കാർ. ഉറവിടത്തിൽ നികുതി പരമാവധി ഉറവിടത്തിൽത്തന്നെ നികുതി പിടിക്കാനാണ് ബജറ്റിൽ ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്. മുൻകൂറായി നികുതി പിടിച്ചെടുക്കുക മാത്രമല്ല, നികുതി കൃത്യമായി നൽകുന്നുണ്ടോ...

Monday, 8 July 2019

ഈ ബജറ്റ് ആര്‍ക്കുവേണ്ടി...? സമ്പന്നര്‍ക്കൊ അതോ സാധാരണക്കാര്‍ക്കൊ...?

അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ഒരു വനിതാമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്, രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് തുടങ്ങിയ നിരവധി പ്രത്യേകൾ അവകാശപ്പെട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പതിവ് പോലെ അതൃപ്തി പ്രകടിപ്പിക്കലും എതിർപ്പുകളും ഉയർന്നിരുന്നെങ്കിലും ഈ ബജറ്റ് അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്ന ബജറ്റാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. അതിസമ്പന്നർക്കൊപ്പമല്ല കോർപ്പറേറ്റുകളുടെ അല്ലെങ്കിൽ...

തുടക്കം 1500 പോയന്റ് നഷ്ടത്തില്‍, തിരിച്ചുവരവിന്റെ ട്രെന്റ് കാണിച്ച് ഓഹരി വിപണി

കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസവും മുംബൈ ഓഹരി വിപണിയിൽ നഷ്ടം. വൻ തകർച്ചയോടെയാണ് ഓഹരി വിപണിയിൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 1500 പോയന്റ് വരെ ഇടിഞ്ഞു.എന്നാൽ വൈകാതെ തിരിച്ചുകയറി സെൻസെക്സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റ് 66.8 പോയന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1878 കമ്പനികളിൽ 814 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 989 കമ്പനികളുടെ...

Sunday, 7 July 2019

ഭവനവായ്പ പലിശ: 3.50 ലക്ഷം രൂപയുടെ നേട്ടം പൂര്‍ണമായി ലഭിക്കില്ല

ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാധാരണക്കാരായ നികുതിദായകർ ഏറെ പ്രതീക്ഷയോടെ കേട്ടത് ഭവനവായ്പ പലിശയ്ക്ക് ലഭിക്കുന്ന അധിക നികുതി ആനുകൂല്യമാണ്. കഴിഞ്ഞ വർഷം വരെ ഒരു നികുതിദായകന് ഭവന വായ്പയുടെ പലിശയിനത്തിൽ രണ്ടു ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കുമായിരുന്നു. ഈ ബജറ്റിൽ 45 ലക്ഷം രൂപ വരെ ചെലവുള്ള വീടുകൾക്ക് പരമാവധി കിഴിവ് 3.50 ലക്ഷം രൂപയാക്കിയാണ് ഉയർത്തിയത്. അധികമായി ലഭിച്ച 1.50 ലക്ഷം രൂപയുടെ കിഴിവിന് വ്യാപകമായ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. പക്ഷെ,...

ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തിൽ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ വ്യാപാരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള 1926 കമ്പനികളുടെ ഓഹരികളിൽ 436 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 1410 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 80 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം തുടങ്ങിയത്. ഹീറോ മോട്ടോകോർപ്, ലാർസെൻ, ഐഒസി, ഒഎൻജിസി, മാരുതി...

Saturday, 6 July 2019

‘ആയാസരഹിത ജീവിതം’ സാധ്യമാവുമോ

വളർച്ചനിരക്കിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുകയാണ്. അതിനുള്ള തയ്യാറെടുപ്പുകൾ 1991 മുതൽ തുടങ്ങിയതിനാൽ, വളർച്ച എന്നത് ഏറക്കുറെ സ്വാഭാവികമായി സംഭവിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഡോളർ ട്രില്ല്യൺ കണക്കുകൾ വെറും അലങ്കാരങ്ങൾ മാത്രമാണ്. ആ വളർച്ച എന്ത് തരത്തിലാണ്. ആരൊക്കെയാണ് ഗുണഭോക്താക്കൾ, നമുക്ക് ഓരോരുത്തർക്കും എന്തുമാത്രം പ്രയോജനം ലഭിക്കുന്നു എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് വികസനം എന്ന വാക്കിന്റെ അർഥം പൂർണമാകുന്നത്. ഈ ബജറ്റിൽ...

പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം കുറയ്ക്കല്‍: 1,780 കമ്പനികളെ ബാധിക്കും

ന്യൂഡൽഹി: ലിസ്റ്റ് ചെയ്ത കമ്പനികളിലെ പ്രൊമോട്ടർമാരുടെ പരമാവധി ഓഹരി വിഹിതം 65 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ധനമന്ത്രി നിർദേശം നൽകി. അതായത് പൊതുഓഹരി ഉടമകളുടെ വിഹിതം 25 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കി ഉയർത്തണമെന്നാണ് ആവശ്യം. സെബിയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ ലിസ്റ്റ് ചെയ്ത 1780 കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 65 ശതമാനത്തിലും കൂടുതലാണ്. ഇതുപ്രകാരം കൂടുതലുള്ള ഓഹരികൾ പ്രൊമോട്ടർമാർ കയ്യൊഴിയേണ്ടിവരും. നിലവിലെ വിപണിവില...

Friday, 5 July 2019

ബജറ്റ്: മണിക്കൂറുകള്‍ക്കകം പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂട്ടി

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേർന്നതോടെയാണ് രണ്ടുരൂപയിലധികം വില വർധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. from money rss http://bit.ly/2XWjko5 via IFT...

കേന്ദ്ര ബജറ്റ്: വില പൊള്ളും

ന്യൂഡൽഹി : രാജ്യത്തെ ആദ്യ വനിതാധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സമ്മിശ്രം. ഇന്ധനവില കൂട്ടിയതുൾപ്പെടെയുള്ള നിർദേശങ്ങൾ വിലക്കയറ്റത്തിനു വഴിവെക്കുമ്പോൾ, ദീർഘകാലവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ സമ്പദ്വ്യവസ്ഥയുടെ ഉണർവും ബജറ്റ് ലക്ഷ്യമിടുന്നു. ആദായനികുതിയിളവടക്കം പ്രതീക്ഷിച്ച ആനുകൂല്യങ്ങളില്ലെന്നതു ശമ്പളക്കാരെയും ഇടത്തരം വരുമാനക്കാരെയും നിരാശരാക്കി. 2022-നുമുമ്പ് എല്ലാവർക്കും വീടും കുടിവെള്ളവുമുറപ്പാക്കുന്ന പദ്ധതികളും ബജറ്റു പ്രഖ്യാപിക്കുന്നുണ്ട്. 1.95...

കേന്ദ്ര ബജറ്റ് 2019: വില കൂടുന്നവ, കുറയുന്നവ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു. ബജറ്റ് പ്രകാരംവില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്. വില കൂടുന്നവ പെട്രോളും ഡീസലും സിഗരറ്റ്, ഹുക്ക,പുകയില സ്വർണം, വെള്ളി ഇറക്കുമതി ചെയ്ത കാറുകൾ സ്പ്ലിറ്റ് എസി ഡിജിറ്റൽ വീഡിയോ റെക്കോർഡർ ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ സിസിടിവി ക്യാമറ കശുവണ്ടി ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് വിനൈൽ ഫളോറിങ്, സെറാമിക് ടൈൽസ് ഇറക്കുമതി ചെയ്ത ഓട്ടോ പാർട്സ് ന്യൂസ് പ്രിന്റ് മെറ്റൽ ഫിറ്റിംഗ്സ് സിന്തറ്റിക്...

ബജറ്റ് 2019: വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപ പരിധി കൂട്ടും

ന്യൂഡൽഹി: മാധ്യമം, വ്യോമയാനം, ഇൻഷുറൻസ്,മേഖലകളിൽ വിദേശ നിക്ഷേപപരിധിവർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഈ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് പരിധി കൂട്ടുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപമായി എത്തിയത് 64.37 ബില്യൺ ഡോളറാണ്. തലേവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. നിലവിലെ സ്ഥിതിയനുസരിച്ച് നിലവിൽ ഇൻഷുറൻസ് മേഖലയിൽ 49 ശതമാനമെന്ന പരിധി 100 ശതമാനമാക്കി മാറ്റുമെന്നാണ് ബജറ്റ് പറയുന്നത്. Content...

1, 2, 5, 10 , 20 രൂപ നാണയങ്ങള്‍ ഉടൻ പുറത്തിറങ്ങും- നിർമ്മല സീതാരാമൻ

ന്യൂഡൽഹി: പുതിയ നാണയങ്ങൾ ഉടനെ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. അന്ധരായവർക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങൾ രൂപകൽപന ചെയ്തത്. കഴിഞ്ഞ മാർച്ച് ഏഴിന് പുതിയ 1, 2, 5, 10 , 20 രൂപ നാണയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാൽ ഇതുവരെയും ഇവവിനിമയത്തിന്എത്തിയിരുന്നില്ല. എന്നാൽ നാണയങ്ങൾ ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ...

ആദായ നികുതി സ്ലാബില്‍ മാറ്റമില്ല; സ്വര്‍ണത്തിനും പെട്രോളിനും വിലകൂടും

ന്യൂഡൽഹി: ആദായ നികുതി സ്ലാബിൽ മാറ്റംവരുത്താതെ ധനമന്ത്രി നിർമല സീതാരാമൻ മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവനവായ്പയുടെ പലിശയിന്മേൽ നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ ആദായ നികുതിയിളവിൽ 1.5 ലക്ഷം രൂപ വർധിപ്പിച്ചു. അതായത് നിലവിൽ ഭവനവായ്പ പലിശയിന്മേൽ 3.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 45 ലക്ഷം വരെ മൂല്യമുള്ള വീടുകൾക്കാണ് ഇത് ബാധകം. 2020 മാർച്ച് 31വരെമാത്രമാണ് ഇതിന്റെ കാലാവധി. ഈയൊരു ഇളവ് മാറ്റിനിർത്തിയാൽ സാധാരണക്കാരന് എടുത്തുപറയത്തക്ക...

ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുതിയ ബജറ്റോടെ മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:ഇന്ത്യയിലെ മധ്യവർഗ്ഗ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ മധ്യവർഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും",പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് പാവപ്പെട്ടവരെ...

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതി ഇളവ്

ന്യൂഡൽഹി: ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വൻ നികുതി ഇളവ് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി വായ്പ എടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിനെ സമീപിച്ചതായും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഓരുക്കുന്ന 10000 കോടിയുടെ എഫ്.എ.എം.ഇ 2 സ്കീമിന് ഏപ്രിൽ 1 ന് സർക്കാർ അംഗീകാരം...

തീരുവ കൂട്ടി: സ്വര്‍ണത്തിനും വെള്ളിക്കും വിലകൂടും

ന്യൂഡൽ​ഹി: സ്വർണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾക്കും ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2.5% വർധനവാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്. പത്ത് ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 12.5% മായി. Content Highlights: Union Budget 2019Gold Precious Metals from money rss http://bit.ly/2LBW47X via IFT...

ഒരു കോടിക്ക് മുകളില്‍ പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം നികുതി,കോര്‍പറേറ്റ് നികുതിസ്ലാബിലും മാറ്റം

ന്യൂഡൽഹി: ഒരു സാമ്പത്തിക വർഷം ബാങ്കിൽ നിന്ന് ഒരു കോടിക്ക് മുകളിൽ പണമായി പിൻവലിച്ചാൽ രണ്ട് ശതമാനം നികുതി നൽകണം. അതേ സമയം കോർപറേറ്റ് നികുതിസ്ലാബിലും മാറ്റം വരുത്തി ഇനി മുതൽ400 കോടിവരെ വിറ്റുവരവുള്ള കമ്പനികൾ 25 ശതമാനം കോർപറേറ്റ്നികുതി നൽകിയാൽ മതി. നേരത്തെ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളായിരുന്നു 25% നികുതി ഒടുക്കേണ്ടിയിരുന്നത്. ഭവനവായ്പ എടുക്കുന്നവർക്ക് നിലവിൽ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവർക്ക്ഒന്നര ലക്ഷം കൂടി ആദായനികുതി...

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കൂടും. ബജറ്റിൽ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വർധിപ്പിച്ചതോടെ ഫലത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിക്കും.റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ്ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേൽ അധികമായി ചുമത്തിയത്. ഇതിന് പുറമെ ഒരു രൂപ തീരുവയും കൂട്ടി. Content Highlights: petrol, diesel price from money rss http://bit.ly/30flEUt via IFT...

വനിതാശാക്തീകരണം ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: വനിതാവികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. വനിതാശാക്തീകരണം ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി. സമ്പദ് ഘടനയുടെ വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക ധനസഹായം നൽകും. വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം സഹായ സംഘങ്ങൾക്ക് പലിശയിളവ് നൽകും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും....

2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം

ന്യൂഡൽഹി: 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ജലസ്രോതസുകളുടെ പരിപാലനത്തിന് ജൽ ജീവൻ മിഷൻ പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 1.25 ലക്ഷം കിലോമീറ്റർ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കും. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ 75,000 വിദഗ്ദ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ...

ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കാന്‍ കമ്പനി, എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റ്

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വാണിജ്യവത്കരിക്കാൻ കമ്പനി രൂപവത്കരിക്കുമെന്ന് കേന്ദ്ര സർക്കാർ. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഇന്ത്യക്ക് ഉണ്ടാക്കും. സ്റ്റാർട്ടപ്പുകൾ പരിചയപ്പെടുത്താനും വിഷയങ്ങൾ കൈകാര്യം ചെയ്യാനും നിക്ഷേപം സ്വരൂപിക്കുന്നതിനും നികുതി ഘടന അറിയാനും പ്രത്യേക ടെലിവിഷൻ പരിപാടി ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. നാഷണൽ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ...

2022 ഓടെ എല്ലാവര്‍ക്കും വീട്, ഉദാരവത്കരണം വിപുലമാക്കും, വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

ന്യൂഡൽഹി: 2022 ഓടെ എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 1.95 കോടി വീടുകൾ നിർമ്മിക്കും. 114 ദിവസം കൊണ്ട് വീട് നിർമ്മിക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകും. വ്യോമയാന, മാധ്യമ, ഇൻഷുറൻസ് രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും. ഉദാരവത്കരണം വിപുലമാക്കും. ഇൻഷുറൻസ് രംഗത്ത് വിദേശ നിക്ഷേപം 100 ശതമാനമാക്കും. ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും. ചില്ലറ വ്യാപാരം രംഗത്ത്...

ഗതാഗതരംഗത്ത്‌ വിപ്ലവം ലക്ഷ്യം, ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും

ന്യൂഡൽഹി: ഗതാഗത രംഗത്ത് വൻ വിപ്ലവമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി ഇളവുകൾ നൽകും. റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയിൽവെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വർഷം 210 കിലോമീറ്റർ മെട്രോ ലൈൻ സ്ഥാപിക്കും രാജ്യത്ത് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം....

Thursday, 4 July 2019

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് തുടങ്ങും

ന്യൂഡൽഹി: സോഷ്യൽ സ്റ്റോക് എക്സ്ചേഞ്ച് എന്ന പുതിയ ആശയത്തിന് തുടക്കമിടാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. സാമൂഹിക സന്നദ്ധ സംഘടനകൾക്ക് ഫണ്ട് കണ്ടെത്താൻ ഇത് സഹായകരമാകും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്കും സാമൂഹ്യപുരോഗതിക്കായി പ്രവർത്തിക്കുന്നവർക്കും ഇതിൽ ലിസ്റ്റ് ചെയ്യാം. അതുവഴി പ്രവർത്തനത്തിന് ഇതിലൂടെ പണം സമാഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. content highlights: Union budget 2019 from money rss http://bit.ly/326SGrE via...

ലക്ഷ്യം എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ

ന്യൂഡൽഹി: പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള ചുവടുവെയ്പാണ് ബജറ്റ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളേയേയും സ്പർശിക്കുന്ന ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ക്രയശേഷിയിൽ ഇപ്പോൾ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. മിനിമം ഗവൺമെന്റ് മാക്സിമം ഗവേണൻസ് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഏതാനും വർഷങ്ങൾക്കുള്ളിൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കും. ഇക്കൊല്ലം തന്നെ മൂന്ന് ട്രില്യൺ ഡോളറാണ് ലക്ഷ്യമിടുന്നത്....

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി

ന്യൂഡൽഹി: വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയിൽ, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. ഭാരത് മാല, സാഗർമാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ...

ബജറ്റ് നവ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നവ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതെന്ന് നിർമല സീതാരാമൻ. ബജറ്റ് അവതരിപ്പിച്ച് കൊണ്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള പ്രതീക്ഷയോടെയുള്ള ചുവടുകളാണിത്. ഒന്നാം മോദി സർക്കാരിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയം. സാമ്പത്തിക അച്ചടക്കമാണ് കഴിഞ്ഞ സർക്കാരിന്റെ കരുത്ത്. പ്രതീക്ഷിത സാമ്പത്തിക വളർച്ച കൈവരിക്കാം എന്ന് വിശ്വസിക്കുന്നു. 2.7 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി...

പെട്ടി പഴങ്കഥ, ബജറ്റ് ഫയല്‍ തുണിയില്‍ പൊതിഞ്ഞ് നിര്‍മലാ സീതാരാമന്‍

ന്യൂഡൽഹി: ബജറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരിക ഒരു പെട്ടിയും തൂക്കി പിടിച്ച് വരുന്ന ധനകാര്യ മന്ത്രിമാരുടെ ചിത്രമാണ്. ബജറ്റ് എന്ന വാക്കു തന്നെ ബൂജറ്റ് (ചെറിയ തുകൽ പെട്ടി) എന്നഫ്രഞ്ച് വാക്കിൽ നിന്ന് വന്നതാണ്. ടി.ടി.കൃഷ്ണമാചാരി ഫയൽ ബാഗുമായി വന്നതൊഴിച്ചാൽ കൊളോണിയൽ പാരമ്പര്യത്തിന്റെ സൂചകമായി സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാർ പാർലമെന്റിൽ എത്തിച്ചിരുന്നത്. എന്നാലിത്തവണ ആ ചരിത്രം മാറ്റിയിരിക്കുകയാണ്...

കൂടുതല്‍ നികുതി നല്‍കൂ; റോഡിന് നിങ്ങളുടെ പേരു നല്‍കും

ന്യൂഡൽഹി: ഓരോ ജില്ലയിലെയും ഏറ്റവും കൂടുതൽ ആദായ നികുതി നൽകുന്ന 10 പേരെ പൊതുവായി ആദരിക്കാൻ നിർദേം. റോഡുകൾ, സ്മാരകങ്ങൾ, പൊതുകേന്ദ്രങ്ങൾഎന്നിവയ്ക്ക് പേരുനൽകൽ എന്നിങ്ങനെയാണ് ആദരിക്കുക. മോദി സർക്കാരിന്റെ 2019ലെ ബജറ്റിനനുബന്ധിച്ച് തയ്യാറാക്കിയ സാമ്പത്തിക സർവെയിലാണ് ഈ നിർദേശമുള്ളത്. എയർ പോർട്ടുകൾ, റോഡുകൾ, ടോൾ ബൂത്തുകൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഇവിടെയൊക്കെ ഇത്തരക്കാർക്ക് മുൻഗണനയും പ്രത്യേക പരിഗണനയും ലഭിക്കും. നഗരത്തിലെ പ്രധാന കെട്ടിടങ്ങൾ, സ്മാരകങ്ങൾ, റോഡുകൾ, ട്രെയിൻ,...

കേന്ദ്ര ബജറ്റ്: പ്രതിഫലിക്കും, ദേശീയാഭിലാഷങ്ങളും പ്രാദേശികമോഹങ്ങളും

ഇത്തവണ സാമ്പത്തികവളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുന്ന നയപരിപാടികളുടെ പ്രഖ്യാപനമാവും നിർമലാ സീതാരാമനിൽനിന്നുണ്ടാവുക. ധനക്കമ്മി നിയന്ത്രിക്കുക, സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കുക, കാർഷികവളർച്ച ത്വരപ്പെടുത്തുക, കയറ്റുമതി വർധിപ്പിക്കുക, കിട്ടാക്കടം പെരുകുന്നത് തടയുക തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ നിർമലയുടെ മുന്നിലുണ്ട്. ആ വെല്ലുവിളികളെ എങ്ങനെയാണ് നേരിടാൻപോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യത്തെ സാമ്പത്തികവിദഗ്ധർ. കയറ്റുമതി വർധിപ്പിക്കാൻനടപടികൾ കാർഷികാധിഷ്ഠിത...

കേന്ദ്ര ബജറ്റ്: മുന്നിൽ വെല്ലുവിളികൾ

ഇന്ത്യൻ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തിലാണ് നിർമലാ സീതാരാമൻ കേന്ദ്ര ധനമന്ത്രിയായി സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ധനമന്ത്രി ആദ്യം ചെയ്യേണ്ടത് സാമ്പത്തികരംഗത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിക്കുകയാണ്. അത്തരമൊരു തിരിച്ചറിവില്ലാതെ പ്രശ്നങ്ങളെ നേരിടാൻ കഴിയില്ല. അതിനുശേഷം വ്യക്തമായി നിർവചിക്കപ്പെട്ട കർമപരിപാടികളുമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കണം. ബജറ്റ് ഇതിനൊരു തുടക്കമാവട്ടെ. ഇഴയുന്ന സമ്പദ്രംഗം പുതിയ ധനമന്ത്രി സ്ഥാനമേറ്റെടുത്ത...

കേന്ദ്രബജറ്റ്: പരിമിതികൾ, സാധ്യതകൾ

കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ (ജനുവരി-മാർച്ച്) രേഖപ്പെടുത്തപ്പെട്ട 5.8 ശതമാനം വളർച്ചനിരക്ക്, കഴിഞ്ഞ 20 പാദങ്ങളിൽ ഏറ്റവും കുറഞ്ഞതാണ്. മേയ് 31-ന് പ്രസിദ്ധീകരിച്ച, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരമു ള്ള, 2017-'18ലെ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 45 വർഷങ്ങളിലെ ഏറ്റവും ഉയർന്നതും. കാർഷികമേഖലയുടെ വളർച്ച ശരാശരി 3.4 ശതമാനത്തിൽനിന്ന് 2.9 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. കാർഷികരംഗത്തെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഐ.എൽ. ആൻഡ് എഫ്.എസ്. (Infrastructure...