121

Powered By Blogger

Monday, 13 January 2020

പേ ടിഎം വിതരണം ചെയ്തത് 30 ലക്ഷം ഫാസ്ടാഗുകള്‍

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ് ബാങ്ക്. ഇതുവരെ 30 ലക്ഷം ഫാസ്ടാഗുകളാണ് വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗും അവതരിപ്പിക്കുന്നത്. അതിന്റെ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ് പേടിഎംഎന്ന് എംഡിയും സിഇഒയുമായ സതീഷ് ഗുപ്ത പറഞ്ഞു. മാർച്ചോടെ 50 ലക്ഷംപേർക്ക് ഫാസ്ടാഗ് നൽകുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം. പേടിഎം വാലറ്റിൽനിന്ന് നേരിട്ട് പണംനൽകുന്ന രീതിയിലാണ് ഫാസ്ടാഗ് ക്രമീകരിച്ചിട്ടുള്ളത്. ഫാസ്ടാഗ് വാലറ്റ് വേറെ ചാർജ് ചെയ്യേണ്ടതില്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും നൽകിയാൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽ സൗജന്യമായി പേടിഎം ഫാസ്ടാഗ് അയച്ചുനൽകും. നാഷണൽ ഹൈവേ അതോറിറ്റി അടുത്തകാലത്തായി കൊണ്ടുവന്ന ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. തിരക്കുള്ള പ്ലാസകളിൽ അതിവേഗം കടന്നുപോകാൻ ഇത് സാഹയകരമാണ്.

from money rss http://bit.ly/36MVImM
via IFTTT