121

Powered By Blogger

Monday, 13 January 2020

കണ്ണട തിരഞ്ഞെടുക്കുമ്പോള്‍

കണ്ണടയെ ഒരു 'ബോറൻ'വസ്തുവായി കാണുന്ന കാലമൊക്കെ മാറി. ആളുകളുടെ രൂപത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ കണ്ണടകൊണ്ട് സാധിക്കും. അതുകൊണ്ട് രൂപഭംഗി വർധിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് ആളുകൾ ഇപ്പോൾ കണ്ണടയെ കാണുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റവും കണ്ണട വെയ്ക്കുന്നവരുടെ എണ്ണം കൂട്ടുന്നുണ്ട്. അത് മനസ്സിലാക്കി കമ്പനികൾകൂടി രംഗത്തുവന്നതോടെ കണ്ണടവിപണി സജീവമാണിപ്പോൾ. റൗണ്ട്, സ്ക്വയർ, ഓവൽ, ഷെൽ, ഹാഫ് ഫ്രെയിം, റിംലെസ്... അങ്ങനെ കണ്ണട ഫ്രെയിം മോഡലുകളുടെ നിര നീളുകയാണ്. പുരുഷന്മാർക്ക് 'സ്ക്വയർ', സ്ത്രീകൾക്ക് 'ഓവൽ' എന്നീ പരമ്പരാഗത സങ്കൽപ്പങ്ങൾ ഇപ്പോൾ ഇല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന 'യൂണിസെക്സ്' മോഡലുകളാണ് ഇപ്പോൾ അധികവും വരുന്നത്. ഇഷ്ടം 'ഷെൽ' ഫ്രെയിമുകളോട് ഏറ്റവും അധികം ഡിമാൻഡ് ഇപ്പോൾ 'ഷെൽ' ഫ്രെയിമുകൾക്കാണ്. പ്ലാസ്റ്റിക് ഫ്രെയിമുകളാണിവ. ഇതിൽത്തന്നെ വൃത്താകൃതിയിലുള്ളതിനാണ് ഡിമാൻഡ് ഏറെ. കറുത്തനിറത്തോട് ആരാധന കൂടുതലാണ്. സ്ത്രീകൾ ചിലർ ബ്രൗൺ, മെറൂൺ തുടങ്ങിയ നിറങ്ങളും തിരഞ്ഞെടുക്കാറുണ്ട്. സിനിമാതാരം പാർവതി ഉപയോഗിക്കുന്നതുപോലുള്ള വലിയ ഫ്രെയിമുകൾക്ക് ആരാധകർ ഏറെയാണ്. 'റഫ്' ആയിട്ട് ഉപയോഗിക്കാമെന്നതാണ് 'ഷെൽ' ഫ്രെയിമുകളുടെ മെച്ചം. നിറം മങ്ങുകയുമില്ല. 'നോസ് പാഡ്' ഇല്ലാത്തതുകൊണ്ട് മൂക്കിൽ പാടുവരുമെന്ന പേടിയും വേണ്ട. ശരാശരി 440 രൂപ മുതലാണ് ഇത്തരം ഫ്രെയിമുകളുടെ വില ആരംഭിക്കുന്നത്. 'ക്യാറ്റ് ഐ' സ്ത്രീകളുടെയിടയിൽ വളരെ പ്രചാരമുള്ള മോഡലാണിത്. പൂച്ചയുടെ കണ്ണിന്റെ രൂപത്തിലുള്ള ഫ്രെയിമുകളാണിത്. ശരാശരി 1,000 രൂപ മുതലാണ് ഇത്തരം ഫ്രെയിമുകൾ ലഭിക്കുക. 'ആന്റി ഗ്ലെയർ' ജീവിതശൈലിയിൽ വന്ന മാറ്റവും കണ്ണടകളുടെ വിൽപ്പന കൂട്ടുന്നുണ്ട്. കംപ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ അധികം ഉപയോഗിക്കാൻ തുടങ്ങിയതോടെ കാഴ്ചപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം കൂടിയതാണ് കാരണം. കണ്ണിന്റെ ആരോഗ്യം പരിഗണിച്ച് ഇപ്പോൾ കാഴ്ചവൈകല്യം ഇല്ലാത്തവർ പോലും 'ആന്റി ഗ്ലെയർ' ഗ്ലാസുകൾ വാങ്ങാൻ തുടങ്ങി. ബ്രാൻഡുകളോട് ഇഷ്ടം കൂടുന്നു ബ്രാൻഡ് നോക്കി കണ്ണട വാങ്ങുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. എൻ.ആർ.ഐ.കൾക്കിടയിൽ വ്യാപകമായ ഈ 'ട്രെൻഡ്' ഇപ്പോൾ മറ്റു വിഭാഗങ്ങൾക്കിടയിലും വ്യാപിക്കുകയാണ്. റെയ്ബാൻ, അർമാനി, മോൺ ബ്ലാൻങ്, ടാഗ് ഹ്യുവർ, ജാഗ്വർ, ടോം ഫോർഡ് തുടങ്ങിയവയാണ് പ്രീമിയം വിഭാഗത്തിൽ ലഭിക്കുന്ന കണ്ണടകൾ. 5,000 രൂപ മുതൽ ഇത്തരം കണ്ണടകൾ ലഭ്യമാണ്. കണ്ണടവെച്ചുള്ള സിനിമാതാരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയും ചിത്രങ്ങളുമായി ഷോപ്പിൽ വന്ന് ആ മോഡൽ കണ്ണട വാങ്ങുന്നവരും കുറവല്ല. കൂളാവാൻ 'സൺഗ്ലാസ്' ഗൾഫിലേക്ക് കുടിയേറ്റം ആരംഭിച്ചതു മുതൽ മലയാളികൾക്ക് ഒരു ഇഷ്ടം സൺഗ്ലാസുകളോടുണ്ട്. ആ ഇഷ്ടത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഹെൽമെറ്റ് നിർബന്ധമായതോടെ ഇരുചക്രവാഹന യാത്രക്കാർ ചെറുതായി കൈയൊഴിഞ്ഞെങ്കിലും ഇപ്പോഴും ഏറ്റവും അധികം വിൽപ്പനയുള്ളൊരു വിഭാഗമാണ് സൺഗ്ലാസുകളുടേത്. വിവിധ കമ്പനികൾ ഉണ്ടെങ്കിലും റെയ്ബാനാണ് കൂട്ടത്തിലെ ജനപ്രിയൻ. 5,000 രൂപ മുതലാണ് റെയ്ബാൻ ഗ്ലാസുകൾ ലഭിക്കുക. അത്രയും പണംമുടക്കാൻ താത്പര്യമില്ലാത്തവർക്ക് 'ഇന്ത്യൻ'ആയ 'ഫാസ്റ്റ്ട്രാക്കു'ണ്ട്. 750 രൂപ മുതൽ ഫാസ്റ്റ്ട്രാക്കിന്റെ കൂളിങ് ഗ്ലാസുകൾ ലഭിക്കും. കൂടാതെ, പ്രീമിയം വിഭാഗത്തിൽ ഗുച്ചി, പ്രാഡ അടക്കം നിരവധി കമ്പനികളുടെ മോഡലുകളുമുണ്ട്. ഓൺലൈൻ എന്തും ഏതും ഇപ്പോൾ ഓൺലൈനിൽ കിട്ടുന്ന കാലമാണിത്. കണ്ണടകളുടെ കാര്യവും വ്യത്യസ്തമല്ല. ആമസോൺ അടക്കം നിരവധി കമ്പനികൾ കണ്ണടകൾ ഓൺലൈനിൽ വിൽപ്പന നടത്തുന്നുണ്ട്. വിവിധ കമ്പനികളുടെ വ്യത്യസ്ത മോഡലുകൾ ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ, ഓഫർ ലഭിക്കാനും സാധ്യതയുണ്ട്. sanishwyd@gmail.com

from money rss http://bit.ly/36ShrKc
via IFTTT