121

Powered By Blogger

Thursday, 18 June 2020

ഇന്ധനവില വര്‍ധിച്ചുതന്നെ; 13 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് കൂടിയത് 7.12 രൂപ

ന്യൂഡൽഹി: തുടർച്ചയായ 13-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 78.37 രൂപയും ഡീസലിന് 77.06 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. കഴിഞ്ഞ 13 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 7.12 രൂപയും ഡീസലിന് 7.35 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. Content Highlights:fuel price hike continues 13th day

from money rss https://bit.ly/3eiKZnO
via IFTTT