121

Powered By Blogger

Sunday, 12 July 2020

സെന്‍സെക്‌സില്‍ 355 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 355 പോയന്റ് ഉയർന്ന് 36949ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 10871ലുമാണ് വ്യാപരം നടക്കുന്നത്. ബിഎസ്ഇയിലെ 1133 ഓഹരികൾ നേട്ടത്തിലും 638 ഓഹരികൾ നഷ്ടത്തിലുമാണ്. 113 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, റിലയൻസ്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഇൻഫോസിസ്, ബ്രിട്ടാനിയ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുുസകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവന്നതിനെതുടർന്ന് അവന്യു സൂപ്പർമാർക്കറ്റിന്റെ ഓഹരി വില അഞ്ചുശതമാനം ഇടിഞ്ഞു. ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

from money rss https://bit.ly/307ZBk4
via IFTTT