121

Powered By Blogger

Sunday, 12 July 2020

പഴകിയ നോട്ടുകൾ ഇനി എല്ലാ ബാങ്ക് ശാഖകളിലും മാറാം

കോഴിക്കോട്: ഇനി പഴകിയ നോട്ട് മാറ്റാനെത്തുന്നവരെ ബാങ്കുകൾക്ക് തിരിച്ചയക്കാനാവില്ല. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളുടെയും എല്ലാ ശാഖകളിലും ഉപയോഗശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റിക്കൊടുക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. ബാങ്കുകൾ എടുക്കുന്ന ഇത്തരം നോട്ടുകളും നാണയങ്ങളും കറൻസി ചെസ്റ്റിൽ സൂക്ഷിക്കണമെന്നും ബാങ്കുകൾ നേരിട്ട് ആർ.ബി.ഐ. ഓഫീസിലേക്ക് എത്തിക്കണമെന്നുമാണ് നിർദേശം. രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ മൂല്യമുള്ള രൂപയും നാണയങ്ങളും ബാങ്കുകൾ സ്വീകരിക്കണമെന്നും കർശന നിർദേശമുണ്ട്. ഈസൗകര്യത്തെക്കുറിച്ച് ജനങ്ങൾക്ക് വിവരം നൽകണമെന്നും ആർ.ബി.ഐ. അധികൃതർ അറിയിച്ചു. ഒരു രൂപ, രണ്ടു രൂപ നാണയങ്ങൾ സ്വീകരിക്കാമെന്നും ഈ നാണയങ്ങൾ ബാങ്കിലെത്തിക്കുന്നവർ പരമാവധി 100 എണ്ണത്തിന്റെ പാക്കറ്റാക്കിനൽകിയാൽ കാഷ്യർമാർക്ക് സൗകര്യമാകുമെന്നും നിർദേശത്തിലുണ്ട്. 20 നോട്ടുകൾ അഥവാ 5000 രൂപവരെ മൂല്യമുള്ള ഉപയോഗശൂന്യമായ നോട്ടുകൾ മാറ്റുന്നത് സൗജന്യമാണ്. എന്നാൽ, ഇതിൽക്കൂടുതൽ എണ്ണമോ തുകയോ ഉണ്ടെങ്കിൽ അവ മാറ്റുന്നതിന് ബാങ്കുകൾ പ്രത്യേകം നിരക്ക് ഈടാക്കും. മുമ്പ് ബാങ്കുകളുടെ പ്രധാന ശാഖകളിൽനിന്നും കറൻസി ചെസ്റ്റ് ഉള്ള ശാഖകളിൽനിന്നുമാണ് പഴകിയ നോട്ടുകൾ മാറ്റിനൽകിയിരുന്നത്. കേടായ നോട്ടുകളും നാണയങ്ങളും മാറ്റുന്നതിനായി ബാങ്കിന്റെ ചെറിയ ശാഖകളെ സമീപിച്ചാൽ മിക്കപ്പോഴും മടക്കുകയാണ് പതിവ്.

from money rss https://bit.ly/2CypG3B
via IFTTT