121

Powered By Blogger

Saturday, 11 July 2020

പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ ദിവസം നിക്ഷേപിക്കേണ്ടത് 10 രൂപയില്‍താഴെ

അസംഘടിതമേഖലയിൽ ജോലിചെയ്യുന്നയാളാണോ നിങ്ങൾ. പ്രതിമാസം 5000 രൂപ പെൻഷൻ ലഭിക്കാൻ നിങ്ങൾക്കും അവസരമുണ്ട്. അടൽ പെൻഷൻ യോജനയിൽ ചേർന്ന് നിക്ഷേപം നടത്തിയാൽ ഭാവിയിൽ പെൻഷൻ ലഭിക്കാൻ അത് ഉപകരിക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ)യാണ് പെൻഷൻ പദ്ധതിക്ക് ചുക്കാൻപിടിക്കുന്നത്. റിട്ടയർമെന്റുകാലത്ത് വരുമാനം ഉറപ്പാക്കാൻ 2015ലാണ് അടൽ പെൻഷൻ പദ്ധതിക്ക് തുടക്കമിട്ടത്. നേരത്തെതന്നെ പദ്ധതിയിൽചേർന്നാൽ ചെറിയ തുക നികഷേപിച്ച് പരമാവധി നേട്ടമുണ്ടാക്കാൻകഴിയും. 60 വയസ്സാകുമ്പോൾ 1000 രൂപ മുതൽ 5,000 രൂപവരെയാണ് പെൻഷൻ ലഭിക്കുക. നിങ്ങളുടെ വയസ്സും നിക്ഷേപിക്കുന്നതുകയും കണക്കാക്കിയാൽ എത്രതുക പെൻഷൻ ലഭിക്കുമെന്ന് അറിയാം. പ്രതിമാസം 42 രൂപ മുതൽ 1,318 രൂപവരെ വിഹിതമടയ്ക്കാം. ഉദാഹരണത്തിന് 22 വയസ്സുള്ള ഒരാൾക്ക് 1000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കണമെങ്കിൽ പ്രതിമാസം 59 രൂപയാണ് അടയ്ക്കേണ്ടിവരിക. ഇതേയാൾക്ക് 5000 രൂപ ലഭിക്കണമെങ്കിൽ 292 രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കേണ്ടിവരിക. അതായത് ഒരുദിവസം 10 രൂപയിൽതാഴെമാത്രം. 18 വയസ്സുമുതൽ പദ്ധതിയിൽ ചേർന്ന് നിക്ഷേപംതുടങ്ങാം. 39 വയസ്സുവരെയാണ് ചേരാൻ കഴിയുക. എന്നിരുന്നാലും 60വയസ്സ് തികഞ്ഞാൽമാത്രമെ പെൻഷൻ ലഭിക്കൂ. അതിനിടെ നിക്ഷേപകൻ മരിച്ചാൽ പങ്കാളിക്കോ നോമിനിക്കോ പെൻഷൻ അവകാശപ്പെടാം. നിക്ഷേപകൻ 60വയസ്സ് എത്തുന്നതിനുമുമ്പ് മരിച്ചാൽ പങ്കാളിക്ക് തുടർന്നും നിക്ഷേപം നടത്താൻ അവസരമുണ്ട്. ഇതിന് താൽപര്യമില്ലെങ്കിൽ പങ്കാളിക്ക് പദ്ധിതി നിർത്തി പണംപിൻവലിക്കാനുംകഴിയും. നിക്ഷേപകൻ മരിക്കുകയോ ഗുരുതരമായ അസുഖം പിടിപെടുകയോ ചെയ്താൽമാത്രമെ കാലാവധിയെത്തുംമുമ്പ് പണം പിൻവലിക്കാൻ കഴിയൂ. എങ്ങനെ ചേരും? ബാങ്കുകൾവഴി അടൽ പെൻഷൻ യോജനയിൽ ചേരാം. അപേക്ഷാഫോം ബാങ്കുകളിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയും നൽകണം. അപേക്ഷ അംഗീകരിച്ചാൽ മൊബൈലിൽ സന്ദേശംലഭിക്കും. antony@mpp.co.in

from money rss https://bit.ly/3eqBORP
via IFTTT