121

Powered By Blogger

Saturday, 11 July 2020

വാറന്‍ ബഫറ്റിനെയും മറികടന്നു; ലോക കോടീശ്വരന്‍മാരില്‍ എട്ടാമനായി മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് കുതിച്ചതോടെ മുകേഷ് അംബാനി ലോക കോടീശ്വരനായ വാറൻ ബഫറ്റിനെ പിന്നിലാക്കി. ഇതോടെ കോടീശ്വരന്മാരിൽ ലോകത്തെതന്നെ എട്ടാം സ്ഥാനം അംബാനിക്കുസ്വന്തമായി. ബഫറ്റ് ഒമ്പതാം സ്ഥാനക്കാരനുമായി. ബ്ലൂംബർഗിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയിലാണ് ഈ സ്ഥാനമാറ്റം. മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 68.3 ബില്യൺ ഡോളറാണ്. വാറൻ ബഫറ്റിന്റേതാകട്ടെ 67.9 ബില്യൺ ഡോളറും. സ്വത്ത് വർധിച്ചതോടെ കോടീശ്വരന്മാരുടെ ആദ്യ പത്തിൽപ്പെടുന്ന ഒരൊറ്റ ഏഷ്യക്കാരനായി 63 കാരനായ അംബാനി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 290 കോടി ഡോളർ നൽകിയതാണ് വാറൻ ബഫറ്റ് പിന്നിലാകാൻ കാരണം. മാർച്ചിലെ റിലയൻസിന്റെ ഓഹരിവില ജൂലായിലെത്തിയപ്പോൽ ഇരട്ടിയിലേറെയായി ഉയർന്നത് അംബാനിക്ക് ഗുണമായി. ഫേസ്ബുക്ക് ഉൾപ്പടെയുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നായി 1.15 ലക്ഷം കോടിയിലേറെ രൂപ നിക്ഷേപമായെത്തിയതാണ് ഓഹരി വിലകുതിക്കാനിടയാക്കിയത്. ഇതിനുപുറമെ ബ്രിട്ടീഷ് പെട്രോളിയുമായി ചേർന്ന് ഇന്ധനവിതരണം സജീവമാക്കാനുള്ള തീരുമാനവും കഴിഞ്ഞദിവസങ്ങളിൽ ഓഹരിവില കുതിക്കാനിടയാക്കി. 100 കോടി ഡോളറാണ് ഇതിനായി റിലയൻസിൽ ബി.പി നിക്ഷേപം നടത്തുന്നത്.

from money rss https://bit.ly/3elMtNr
via IFTTT