തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് അന്വേഷണം മുറുകുന്നതോടെ പല പ്രമുഖരുടെയും പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്. ഈ കേസില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ഒടുവിലത്തെ വഴിത്തിരിവായിരുന്നു ഒരു ട്രേഡ് യൂണിയന്‍ നേതാവ് കസ്റ്റംസ് നടപടി ഒഴിവാക്കാന്‍ വേണ്ടി ഇടപെട്ടെന്ന വാര്‍ത്ത. കസ്റ്റംസ് ഹൗസ് ഏജന്‍സ് അസോസിയേഷന്‍ നേതാവും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഗോ ഏജന്‍സിയായ ബോണ്‍ ഫ്രൈറ്റ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഹരിരാജ് തങ്ങളെ സ്വര്‍ണം ഒളിപ്പിച്ചെത്തിയ ഡിപ്ലോമാറ്റ് ബാഗേജ് വിട്ടുകൊടുക്കാന്‍ വേണ്ടി വിളിച്ചിരുന്നുവെന്നും ഭീഷണി മുഴക്കിയെന്നും കസ്റ്റംസ് അറിയിക്കുന്നത്. ബാഗേജ് തിരിച്ച് യുഎഇയിലേക്ക് അയക്കാനും ഇയാള്‍ ശ്രമം നടത്തിയെന്നും വിവരം പുറത്തു വന്നിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും രക്ഷപ്പെടാന്‍ സഹായിച്ചതും ഹരിരാജ് ആണെന്നും ഇയാളുടെ കാറിലാണ് ഇരുവരും ഒളിവില്‍ പോയതെന്നും ഇതിനൊപ്പം പുറത്തു വന്ന വാര്‍ത്തകളാണ്. എറണാകുളം ഞാറയ്ക്കലുള്ള ഹരിരാജിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയെന്നും ഇയാളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്. ബിഎംഎസ് നേതാവാണ് ഹരിരാജ് എന്നും പറയുന്നു.
അതേസമയം തനിക്കെതിരേ വരുന്ന എല്ലാ വാര്‍ത്തകളും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ഹരിരാജ് വാദിക്കുന്നത്. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും മാധ്യമങ്ങളൂടെയാണ് ഡിപ്ലോമാറ്റ് ബാഗേജില്‍ സ്വര്‍ണമാണെന്ന വിവരം താന്‍ അറിയുന്നതെന്നും സ്വപ്‌നയെയോ സന്ദീപിനെയോ സരിത്തിനെയോ തനിക്ക് അറിയുക പോലുമില്ലെന്നും അവരെ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ഹരിരാജ് പറയുന്നത്. തന്റെ കാറിലാണ് സ്വപ്‌നയും സന്ദീപ് രക്ഷപ്പെട്ടതെന്ന വാര്‍ത്ത ശരിയല്ലെന്നും കാര്‍ ഇപ്പോഴും തന്റെ വീട്ടില്‍ തന്നെയുണ്ടെന്നുമാണ് ഇയാള്‍ വാദിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുമെന്നും ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കുമ്പോള്‍ ഹരിരാജ് പറയുന്നുണ്ട്.
ഞാറയ്ക്കലിലുള്ള ഹരിരാജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നാണ് കസ്റ്റംസിനെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഹരിരാജ് പറയുന്നത് തനിക്ക് ഞാറയ്ക്കലില്‍ വീടില്ലെന്നാണ്. ഒരു ഉദ്യോഗസ്ഥനും തന്നെ തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നും ഇയാള്‍ പറയുന്നു. 1994 മുതല്‍ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ തനിക്ക് കൊച്ചിയില്‍ ഒരു ഓഫിസ് മാത്രമാണുള്ളതെന്നാണ് സ്ഥാപിക്കുന്നത്. എന്നാല്‍, ഹരിരാജിന്റെ യഥാര്‍ത്ഥ സ്ഥലം എറണാകുളമാണ്. അത് ഹരിരാജ് തന്നെ സമ്മതിക്കുന്നുമുണ്ട്. എറണാകുളത്ത് എവിടെയാണ് സ്വന്തം സ്ഥലം എന്നു ചോദിക്കുമ്പോള്‍ ഞാറയ്ക്കലില്‍ തനിക്ക് വീടില്ലെന്ന മറുപടിയാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്.
സ്വര്‍ണക്കടത്തിനെ കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്ന് പറയുന്ന ഹരിരാജിന് യുഎഇയില്‍ നിന്നും ഡിപ്ലോമാറ്റ് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതും അതിന് ക്ലിയറന്‍സ് കിട്ടാന്‍ താമസം വന്ന കാര്യവും അറിയാമായിരുന്നു. അതിന് ഹരിരാജ് പറയുന്ന ന്യായം കസ്റ്റംസ് ട്രേഡ് ഫെസിലിറ്റേഷന്‍ കമ്മിറ്റിയില്‍ അംഗമാണെന്ന നിലയില്‍ കണ്‍സൈന്‍മെന്റുകള്‍ക്ക് ക്ലിയര്‍സ് കിട്ടാന്‍ താമസം വന്നാല്‍ അതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തനിക്കും കിട്ടുമെന്നാണ്. അങ്ങനെയാണ് യുഎഇയില്‍ നിന്നും വന്ന ഡിപ്ലോമാറ്റ് ബാഗേജ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുന്ന കാര്യം അറിഞ്ഞതെന്നാണ് ഹരിരാജ് പറയുന്നത്. എന്നാല്‍ ഈ ബാഗേജില്‍ എന്താണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അരോടും അന്വേഷിച്ചിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. തിരുവനന്തപുരത്ത് കണ്‍സൈന്‍മെന്റുകള്‍ വന്നാല്‍ അവ വിട്ടുകിട്ടാന്‍ കാലതാമസം എടുത്താല്‍ ഏജന്റുമാര്‍ തന്നോട് പരാതി പറയാറുണ്ടെന്നും ആ സമയത്ത് താന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുണ്ടെന്നും ഹരിരാജ് വ്യക്തമാക്കുന്നുണ്ട്. കസ്റ്റംസ് ട്രേഡ് ഫെസിലിറ്റേഷന്‍ കമ്മിറ്റിയംഗം എന്ന നിലയില്‍ ഇത്തരം പൊതുകാര്യങ്ങള്‍ക്ക് മാത്രമായാണ് താന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുള്ളതെന്നുമാണ് ഇയാളുടെ വാദം. താന്‍ കസ്റ്റംസിന്റെ ഭാഗമായി നില്‍ക്കുന്നൊരാളാണെന്ന അവകാശവാദവും ഹരിരാജ് ആവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യാനോ വിവരങ്ങള്‍ തേടാനോ കസ്റ്റംസ് ശ്രമിക്കില്ലെന്ന അവകാശവാദവും ഹരിരാജിനുണ്ട്.
ബിഎംഎസ് നേതാവാണെന്ന തരത്തില്‍ വാര്‍ത്തകളും ഹരിരാജ് നിഷേധിക്കുകയാണ്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ലെന്നും കാര്‍ഗോ തൊഴിലാളികളുടെ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും പറയുന്നു. എന്നാല്‍ ഹരിരാജിന്റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിക്കുമ്പോള്‍ അദ്ദേഹം ബിജെപി-സംഘപരിവാര്‍ അനുകൂലിയാണെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ഹരിരാജ് പറയുന്നത്,തനിക്ക് രാഷ്ട്രീയമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാന്‍ ആണ് താനെന്നാണ്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത് പൊതുവിഷയങ്ങള്‍ അനാലിസിസ് ചെയ്തിടുന്നതാണെന്നാണ്. അല്ലാതെ ബിഎംഎസുമായോ ബിജെപിയായിട്ടോ യാതൊരു ബന്ധവും ഇല്ലെന്നാണ് ആവര്‍ത്തിക്കുന്ന വാദം.
* This article was originally published here