121

Powered By Blogger

Saturday, 25 July 2020

പണം കൈമാറുമ്പോള്‍ ഐഎഫ്എസ് കോഡ് തെറ്റിയാല്‍

ഓൺലൈനായി പണം കൈമാറുമ്പോൾ അക്കൗണ്ട് നമ്പറിനുപുറമെ, ഐഎഫ്എസ് സി(ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ്)തെറ്റാതെ ശ്രദ്ധിക്കണം. ബാങ്കുകളുടെ ഓരോ ശാഖയ്ക്കും വ്യത്യസ്ത ഐഎഫ്എസ് കോഡുകളാണുള്ളത്. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(നെഫ്റ്റ്), റിലയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്(ഐഎംപിഎസ്) എന്നിവവഴിയുള്ള ഇടപാടുകൾക്കാണ് പണം ലഭിക്കേണ്ടയാളുടെ പേരിനോടൊപ്പം അക്കൗണ്ട് നമ്പറും ബാങ്കിന്റെ പേരും ഐഎഫ്എസ് സിയും നൽകേണ്ടത്. ചില ബാങ്കുകൾ പേരിനൊപ്പം അക്കൗണ്ടുനമ്പറും കോഡും ഒത്തുനോക്കാറുണ്ട്. എന്നാൽ ഇത് ഒത്തുനോക്കണമെന്ന് നിർബന്ധമില്ല. അതായത് ബാങ്കിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്നുചുരുക്കം. എന്താണ് ഐഎഫ്എസ് കോഡ്? 11 ഡിജിറ്റുള്ള അക്ഷരങ്ങളും അക്കങ്ങളുംചേർന്ന മ്പറാണിത്. ബാങ്കുകളുടെ ഓരോശാഖകൾക്കും വ്യത്യസ്ത കോഡുകളാണുണ്ടാകുക. ആദ്യത്തെ നാലക്ഷരം ബാങ്കിനെ പ്രതിനിധീകരിക്കുന്നതാണ്. അഞ്ചാമത്തേത് 0 ആയിരിക്കും. അവസാനത്തെ ആറ് അക്കം ബാങ്കിന്റെ ശാഖയെയും പ്രതിനിധീകരിക്കുന്നു. ഉദാഹരണത്തിന് SBIN00402278 എസ്ബിഐ ശാഖയുടെ ഐഎഫ്എസ് കോഡാണ്. ഐഎഫ്എസ് കോഡ് തെറ്റിയാൽ സാധാരണ രീതിയിൽ തെറ്റുവരാൻ സാധ്യതകുറവാണ്. മിക്കവാറും ബാങ്കുകൾ ബാങ്കിന്റെ പേരും ശാഖയുടെ പേരും രേഖപ്പെടുത്താൻ ആവശ്യപ്പെടാറുണ്ട്. അങ്ങനെ രേഖപ്പെടുത്തുമ്പോൾ ഒന്നുകിൽ താനെ ഐഎഫ്എസ് കോഡ് ലഭിക്കും. അതല്ലാതെ കോഡ് മാത്രം രേഖപ്പെടുത്താനും കഴിയും. ഏതെങ്കിലും കാരണവശാൽ കോഡ് തെറ്റിപ്പോയാൽ എന്തുസംഭവിക്കുമെന്നുനോക്കാം. കോഴിക്കോട്ടെ ശാഖയുടെ കോഡിനുപകരം നിങ്ങൾ കൊച്ചിയിലെ ശാഖയുടെ കോഡാണ് രേഖപ്പെടുത്തുന്നതെങ്കിൽ, സാധാരണരീതിയിൽ നൽകിയിട്ടുള്ള മറ്റുവിവരങ്ങൾ ശരിയാണെങ്കിൽ അവപരിശോധിച്ചാകും പണംകൈമാറുക. ഒരേ ബാങ്കിലെ മറ്റൊരാൾക്ക് പണംകൈമാറുമ്പോൾ താനെ ഇക്കാര്യം പരിശോധിക്കും. അക്കൗണ്ടുനമ്പറും അക്കൗണ്ടുടമയുടെ പേരുമാണ് ഇങ്ങനെവരുമ്പോൾ നോക്കുക. എല്ലാ ബാങ്കുകളും ഇത്തരത്തിൽ വിവരങ്ങൾ പരിശോധിച്ചുകൊള്ളണമെന്നില്ല. ശരിയായ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിലേയ്ക്ക് പണംകൈമാറ്റംചെയ്യും. മറ്റുബാങ്കുകളുടെ കോഡ് നൽകുമ്പോൾ ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ടിലേയ്ക്കാണ് പണം കൈമാറാനുള്ളതെന്ന് കരുതുക. നിങ്ങൾ നൽകിയതാകട്ടെ എസ്ബിഐ ശാഖയുടെ(സാധ്യത വിരളമാണ്)കോഡും. ഈ സാഹചര്യത്തിൽ ഒരേ അക്കൗണ്ട് നമ്പറാണ് ഉള്ളതെങ്കിൽ, അതായത് എസ്ബിഐയിൽ അതേ അക്കൗണ്ട് നമ്പർ ആർക്കെങ്കിലും ഉണ്ടെങ്കിൽ പണം വേറെയാളുടെ അക്കൗണ്ടിലേയ്ക്ക് പോയേക്കാം. അപൂർവമായേ അതിനും സാധ്യയുള്ളൂ. കാരണം അക്കൗണ്ടുനമ്പറിൽ സാമ്യമുണ്ടാകാനുള്ള സാധ്യത വിരളമാണ്. ഒരുകാര്യം മനസിലാക്കുക. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾ തെറ്റായി മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്താൽ പണം തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാണ്. പണം തിരിച്ചെടുക്കാൻ കഴിയുമോയെന്ന് ബാങ്ക് ശാഖയിലെത്തി പരശോധിക്കാമെന്നുമാത്രം.

from money rss https://bit.ly/3eZS1xe
via IFTTT