121

Powered By Blogger

Saturday, 25 July 2020

കോവിഡ് വ്യാപനംകൂടുന്നു: ഓഹരി വിപണിയില്‍ മുന്നേറ്റംതുടരുമോ?

കോവിഡ് വ്യാപനംമൂലമുള്ള അടച്ചടലിനെതുടർന്ന് തകർന്നടിഞ്ഞ ഓഹരി സൂചികകൾ ഇതാ നാലുമാസത്തെ ഉയർന്ന നിലവാരം കീഴടക്കിയിരിക്കുന്നു. ആഗോളതലത്തിലും രാജ്യത്തും കോവിഡ് വ്യാപനംകൂടുമ്പോഴും ഇപ്പോഴത്തെ വിപണിയിലെ ഉയർച്ചയ്ക്ക് അതൊന്നും ഒരുതടസ്സമല്ല. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് വിപണി 50ശതമാനത്തിലേറെയാണ് കുതിച്ചത്. 45ലേറെ ഓഹരികളുടെ വില 100 മുതൽ 300ശതമാനംവരെ ഉയരുകയും ചെയ്തിരിക്കുന്നു. ബിഎസ്ഇ 500ലെ 94ശതമാനം ഓഹരികളും മാർച്ച് 23ലെ താഴ്ന്ന നിലവാരത്തിൽനിന്ന് പ്രതാപംതിരിച്ചുപിടിച്ചു. എല്ലാവിഭാഗം സെക്ടറൽ സൂചികകളും കഴിഞ്ഞ നാലുമാസത്തിനിടെ ഇരട്ട അക്ക ശതമാനം ഉയർന്നു. സെൻസെക്സ് 38,101ലും നിഫ്റ്റി 11194ലിലുമാണ് വെള്ളിയാഴ്ച വ്യാപാരംഅവസാനിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളെതുടർന്നുണ്ടായ പണലഭ്യത, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, ചെറുകിട നിക്ഷേപകരുടെ വ്യാപകമായ പങ്കാളിത്തം തുടങ്ങിയവ വിപണിയെ സ്വാധീനിച്ചതിന്റെ തെളിവകൂടിയാണിത്. ഹാത് വെ കേബിൾ, ഡെക്കാത്തോൺ, ഇന്റലക്ട് ഡിസൈൻ അരീന, ഡിഷ്മാൻ കാർബോജൻ, ജൂബിലന്റ് ലൈഫ് സയൻസ്, അരബിന്ദോ ഫാർമ, മുത്തൂറ്റ് ഫിനാൻസ്, ഇൻഫിബീം അവന്യൂസ്, ഭാരത് ഡൈനാമിക്സ്, ഗ്രാന്യൂൾസ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, റിലയൻസ് ഇൻഡസ്ട്രീസ്, മണപ്പുറം ഫിനാൻസ്, ഗ്ലെൻമാർക്ക് ഫാർമ, അലംബിക് ഫാർമ, ഈഡെൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, എസ്കോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിർളസോഫ്റ്റ്, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് 100 മുതൽ 300ശതമാനംവരെ നേട്ടമുണ്ടാക്കിയത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സംപൂജ്യമാണ്. മാർച്ചിലെ വിറ്റൊഴിയലിനുശഷം ജൂൺ അവസാനംവരെ അവർ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതാ ഇപ്പോൾ, കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 8,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വാങ്ങിക്കൂട്ടിയത്. 2020ൽ ഇതുവരെ 85,000 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നീ കമ്പനികൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കൈവശമാക്കിയത്. എന്നാൽ ജൂലായിൽ ഇവർ ഒന്നടങ്കം ലാഭമെടുപ്പിന്റെ ഭാഗമായി ഓഹരികൾ വിറ്റൊഴിയാൻ തുടങ്ങി. മ്യൂച്വൽ ഫണ്ടിൽനിന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതും ഫണ്ട് കമ്പനികളെ ഓഹരി വില്പനയ്ക്ക് പ്രേരിപ്പിച്ചു. ഈ പിൻവലിയൽ താൽക്കാലികമാണെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനംകൂടുമ്പോഴും നിക്ഷേപത്തിന്റെ തോത് ഉയർന്നെങ്കിൽ ഭാവിയിൽ രോഗബാധയുടെ ഭീഷണി അസ്ഥാനത്താകുമ്പോൾ വിപണിയുടെ മുന്നേറ്റം ഊഹിക്കാവുന്നതേയുള്ളൂ.

from money rss https://bit.ly/3g4KleE
via IFTTT