121

Powered By Blogger

Sunday, 26 July 2020

അയോധ്യ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറൽ ചടങ്ങ് - പ്രധാനമന്ത്രി മോദി പങ്കെടുക്കും, ദൂരദർശൻ ലൈവ് കൊടുക്കും

കൊറോണ വൈറസ് വ്യാപനത്തിനിടെ വിപുലമായി നടത്തുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്. ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന മുഹൂര്‍ത്തമായിരിക്കും ഇതെന്ന് ശ്രീരാം ജന്മഭൂമി തിര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ദിവസമാണ് ഓഗസ്റ്റ് അഞ്ച്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്ഥാന പദവി റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷകമാണ് വരുന്ന ഓഗസ്റ്റ് 5. പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റേതൊരു പരിപാടിയും കവര്‍ ചെയ്യുന്നത് പോലെയാണ് ഇതെന്നാണ് പ്രസാര്‍ ഭാരതിയുടെ വിശദീകരണം. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചടങ്ങ്. ക്ഷണിക്കപ്പെട്ട 150 പേരടക്കം 200 പേർ പങ്കെടുക്കും. വലിയ സ്ക്രീനുകളടക്കം ഒരുക്കും.

ബാബറി മസ്ജിദ് നിന്നിരുന്നത് അടക്കമുള്ള അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും ട്രസ്റ്റ് നിർമ്മിക്കാനും മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമി അനുവദിക്കാനുമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2019 നവംബറിൽ വിധിച്ചത്. ക്രിമിനൽ പ്രവൃത്തി എന്നാണ് വിധിന്യായത്തിൽ, ബാബറി മസ്ജിദ് തകർത്തത്തിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഈ കേസിലെ പ്രതികളായ ബിജെപി നേതാക്കൾ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങിയവർക്ക് ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിചാരണ ലക്നൌ പ്രത്യേക സിബിഐ കോടതിയിൽ അവസാനഘട്ടത്തിലാണ്. ജോഷിയും അദ്വാനിയും വീഡിയോ കോൺഫറൻസിംഗ് വഴി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ ഹാജരായിരുന്നു. 


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. അയോധ്യയില്‍ 500 വര്‍ഷത്തിന് ശേഷമുള്ള മംഗള മുഹൂര്‍ത്തമെന്നാണ് യോഗി ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിനെ വിശേഷിപ്പിച്ചത്. അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി രാമായണം വായിക്കണമെന്നും ഓഗസ്റ്റ് നാലിന് രാത്രിയിലും ഓഗസ്റ്റ് അഞ്ചിനും അയോധ്യയിലെ എല്ലാ വീടുകളിലും വിളക്ക് കത്തിച്ച് ദീപോത്സവം ആഘോഷിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.



* This article was originally published here