121

Powered By Blogger

Sunday, 26 July 2020

ആഗോള വിപണിയില്‍ റെക്കോഡ് കുറിച്ചു; സ്വര്‍ണവില പവന് 38,600 രൂപയായി

ആഗോള വിപണിയിൽ ഇതാദ്യമായി എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വർണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടർച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തിൽ സ്വർണവില റെക്കോഡ് കുറിക്കുന്നത്. യുഎസ്-ചൈന തർക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർധനയ്ക്കുപിന്നിൽ. 2011 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1.5ശതമാനം ഉയർന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയർന്നവില. ദേശീയ വിപണിയിൽ പത്തുഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 800 രൂപ വർധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. എംസിഎക്സ് വെള്ളി ഫ്യൂച്ചേഴ്സ് വില 5.5ശമതാനം ഉയർന്ന് കിലോഗ്രാമിന് 64,617 രൂപയായി.

from money rss https://bit.ly/3jHzXLX
via IFTTT