121

Powered By Blogger

Sunday, 26 July 2020

ഉപഭോക്താവാണ് ഇനി രാജാവ് : ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ

ജൂലായ് 19-ന് നിലവിൽവന്ന പുതിയ 'ഉപഭോക്തൃ നിയമം' ഉപഭോക്താവിനെ യഥാർഥ രാജാവാക്കുകയാണ്. 1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് 'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019' നിലവിൽ വന്നിരിക്കുന്നത്. ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ ഷോപ്പിങ് ഓൺലൈനായ കാലത്ത് ഇ-കൊമേഴ്സ് ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പുതിയ നിയമത്തിലെ വകുപ്പ് 16 ആണ് ഇ-കൊമേഴ്സിനെ നിർവചിക്കുന്നത്. അനുചിതമായ കച്ചവടരീതി തടയുക എന്നതാണ് പ്രധാന ലക്ഷ്യം. കാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്ന ഏർപ്പാടും നടക്കില്ല. എല്ലാ ഓൺലൈൻ സൈറ്റിലും പരാതി പരിഹാര ഓഫീസർ വേണം. വില്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും നൽകണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ അതിന്റെ രേഖ കൈമാറണം. വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവയൊന്നും ഇനി നടക്കില്ല. ടെലിഷോപ്പിങ്, ഡയറക്ട് മാർക്കറ്റിങ് മൾട്ടി ലെവൽ മാർക്കറ്റിങ് എന്നിവയെല്ലാം നിയമ പരിധിയിലാണ്. ഓൺലൈൻ ഷോപ്പിങ്ങിൽ പരാതിയുണ്ടെങ്കിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നിടത്ത് തന്നെ പരാതി നൽകണമെന്ന വ്യവസ്ഥയും മാറിയിട്ടുണ്ട്. കൊച്ചിയിലിരുന്ന് ഓൺലൈൻ സൈറ്റിൽ ഷോപ്പിങ് നടത്തുന്നവർക്ക് പരാതിയുണ്ടെങ്കിൽ ഇപ്പോൾ എറണാകുളത്തെ കൺസ്യൂമർ കമ്മിഷനിൽത്തന്നെ നല്കാം. പരാതി ഓൺലൈനിലും സ്വീകരിക്കും ഉപഭോക്താവിന് പരാതി ഓൺലൈനിൽ നൽകാൻകഴിയും എന്നതും പുതിയ നിയമത്തിന്റെ ഗുണമാണ്. സംസ്ഥാന ഉപഭോക്തൃ കോടതി ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ പരാതികൾ കേട്ടിരുന്നു. പുതിയ നിയമം നിലവിൽ വന്നതോടെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലും ഓൺലൈനിൽ പരാതികൾ പരിഗണിച്ചുതുടങ്ങും. സാധനമൊക്കെ വാങ്ങിയശേഷം വിദേശത്തേക്കോ മറ്റോ പോകേണ്ടിവരുന്നവർക്ക് അവിടെ നിന്നും പരാതി നൽകാൻ കഴിയും എന്നതും ഓൺലൈൻ സംവിധാനത്തിന്റെ മെച്ചമാണ്. ടെലികോമും ഭവനനിർമാണവും പരിധിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് ഒരു കോടിയുടെ നഷ്ടപരിഹാരക്കേസുകൾ വരെ ഇനി പരിഗണിക്കാനാകും. ഇതോടെ വീടോ ഫ്ളാറ്റോ വാങ്ങുമ്പോഴുള്ള തർക്കങ്ങളും ഉപഭോക്തൃ കോടതിക്ക് പരിഗണിക്കാൻ കഴിയും. മുൻപ് 20 ലക്ഷത്തിൽ താഴെയുള്ള നഷ്ടപരിഹാര കേസുകളെ പരിഗണിച്ചിരുന്നുള്ളു. സംസ്ഥാന ഉപഭോക്തൃ കമ്മിഷന് 10 കോടിയുടെ നഷ്ട പരിഹാരക്കേസുകൾ വരെ പരിഗണിക്കാനാകും. തിരികെ എടുക്കില്ലെന്ന് ബില്ലിൽ എഴുതിയിട്ട് കാര്യമില്ല വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്ന് ബില്ലിൽ പലപ്പോഴും കാണാമല്ലോ... ഇനി അതിലൊന്നും ഒരു കാര്യവുമില്ല. വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത്തരം ആനുകൂല്യങ്ങൾ നിലവിൽ നൽകുന്നുണ്ടായിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു ആനുകൂല്യമെന്ന നിലയിലായിരുന്നു ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത് നടപ്പാക്കിയത്. ഇനിമുതൽ അത് ഉപഭോക്താവിന്റെ അവകാശമായി മാറും. പ്രോഡക്ട് ലയബിലിറ്റി ഉപഭോക്താക്കളുടെ അവകാശത്തെ പണ്ടേ അംഗീകരിച്ചതാണ് വിദേശരാജ്യങ്ങൾ. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഒട്ടേറെ നിയമങ്ങൾ പല വികസിത രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് 'പ്രോഡക്ട് ലയബിലിറ്റി' അഥവാ 'ഉത്പന്ന ബാധ്യത'. പുതിയ നിയമത്തിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിലൂടെ ഇതിന്റെ ഗുണം ഇനി നമുക്കും ലഭിക്കും. പുതിയ മൊബൈൽ പൊട്ടിത്തെറിക്കുക, വാഹനങ്ങളും മറ്റും കത്തിനശിക്കുക തുടങ്ങിയ സംഭവങ്ങൾ കേൾക്കാറില്ലേ. നിർമാണപ്പിഴവുകളുടെ പേരിലുള്ള ഇത്തരം തകരാറുകൾ ഉണ്ടാകുമ്പോൾ ആ ഉത്പന്നം മാത്രം മാറി നൽകുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുക. ഇനി അത് നടക്കില്ല. ആ ശ്രേണിയിലുള്ള ഉത്പന്നങ്ങളെല്ലാം പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതമാകും. മീഡിയേഷൻ എന്ന സാധ്യത ഉപഭോക്തൃ കോടതികളിലെ തർക്കപരിഹാരത്തിന് 'മീഡിയേഷൻ' അഥവ 'മധ്യസ്ഥം' എന്ന പുതിയ സംവിധാനവും നിലവിൽ വരികയാണ്. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. ഉപഭോക്തൃ കോടതിയോടൊപ്പം ഇതിനായി ഇനി മീഡിയേഷൻ സെല്ലുകൾ ഉണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ ഇതിലൂടെ കഴിയും. മീഡിയേഷനിലൂടെ തീർപ്പാക്കുന്ന തർക്കങ്ങൾക്ക് പിന്നീട് അപ്പീലും ഉണ്ടാകില്ല. സെലിബ്രിറ്റി എൻഡോഴ്സ്മെന്റ് ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് മുൻപ് സെലിബ്രിറ്റിമാർ ഇനി മുതൽ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ളതാണോ ഉത്പന്നമെന്ന് ഉറപ്പാക്കാൻ അവർക്കും ബാധ്യതയുണ്ടാകും ഇനി. അതല്ലെങ്കിൽ അവരും കോടതികയറേണ്ടിവരും. nvssiju@gmail.com

from money rss https://bit.ly/3f3AIeW
via IFTTT