121

Powered By Blogger

Sunday, 26 July 2020

കടബാധ്യത കുറയ്ക്കാന്‍ മിസ്ത്രി കുടുംബം 4,000 കോടി സമാഹരിക്കുന്നു

കോടികൾ സമ്പത്തുള്ള മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി 4,000 കോടി രൂപ സമാഹരിക്കുന്നു. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിലെ ഓഹരികൾ ഭാഗികമായി വിറ്റഴിച്ചാകും പണം സമാഹരിക്കുക. ബ്രൂക്ക്ഫീൽഡിലുള്ള കനേഡിയൻ പവർഹൗസിലെ ഓഹരികളും കൈമാറിയേക്കും. ഇതുസംബന്ധിച്ച് നിക്ഷേപകരുമായി കുടുംബം ചർച്ചനടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിനുകീഴിലുള്ള ഭൂമിവിറ്റ് പണംസമാഹരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് വ്യാപനംമൂലം അത് നടന്നില്ല. വിലഉയരുന്നമുറയ്ക്ക് പിന്നീട് ഭൂമിവിൽക്കാനാണ് തീരുമാനം. വിൽസൺ സോളാറിന്റെ കടബാധ്യത തീർക്കുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. ജൂണിലായിരുന്നു ബാധ്യത തീർക്കാനുള്ള അവസാന സമയം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സൺസിൽ മിസ്ത്രി കുടുംബത്തിന് 18.5ശതമാനം ഓഹരികളുണ്ട്. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിൽ ഷപോർജി പള്ളോൻജി കമ്പനിയ്ക്ക് 50.6ശതമാനം ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് 6.54ശതമാനവും മ്യൂച്വൽ ഫണ്ടുകൾക്ക് 3.88ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 6.96ശതമാനവും ഓഹരി വിഹിതമാണ് കമ്പനിയിലുള്ളത്.

from money rss https://bit.ly/32Z7iMC
via IFTTT