121

Powered By Blogger

Wednesday, 8 July 2020

ഡിമാന്‍ഡ് കൂട്ടാന്‍ ബാങ്കുകള്‍ വായ്പ പലിശകുറച്ചു

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും വായ്പ പലിശ കുറച്ചു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് വായ്പ ആവശ്യകത വർധിപ്പിക്കുന്നതിനാണ് ബാങ്കുകൾ പലിശ കുറച്ചത്. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനമാക്കിയുള്ള(മൂന്നുമാസംവരെയുള്ള)പലിശയിൽ 5-10 ബേസിസ് പോയന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75ശതമാനത്തിൽനിന്ന് 6.65ശതമാനമായി കുറയും. എച്ച്ഡിഎഫ്സി ബാങ്കാകട്ടെ എല്ലാകാലയളവിലേയ്ക്കുമുള്ള പലിശയിൽ 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തി. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്പ പലിശ 7.20ശതമാനമായി. ആറുമാസക്കാലയളവിൽ 7.30ശതമാനവും ഒരുവർഷത്തേയ്ക്ക് 7.45ശതമാനവുമാണ് പുതുക്കിയ പലിശ. മാർജനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനത്തിലുള്ള നിരക്കിലാണീമാറ്റം. കാനാറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും 10മുതൽ 20 ബേസിസ് പോയന്റുവരെ വായ്പ പലിശയിൽ കഴിഞ്ഞദിവസം കുറവുവരുത്തിയിരുന്നു. ജൂലായ് 8മുതലാണ് ഇതിന് പ്രാബല്യം. മറ്റുബാങ്കുകളും പലിശനിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിനുശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. ഇതിന്റെഗുണം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായികൂടിയാണ് പലിശകുറയ്ക്കൽ.

from money rss https://bit.ly/2Z9En6a
via IFTTT